എന്റെ കടമ ഞാന്‍ ചെയ്‌തെന്ന് മോഹന്‍ലാല്‍! ക്യൂ നിര്‍ത്തിയത് ശരിയല്ല! ആ വിരലിലെ മഷി? വിടാതെ ചര്‍ച്ച
തിരക്കുകളെല്ലാം മാറ്റിവെച്ച് താരങ്ങളും വോട്ട് ചെയ്യാന്‍ എത്തിക്കൊണ്ടിരിക്കുകയാണ്. ജനാധിപത്യ സംവിധാനത്തില്‍ തങ്ങളുടെ ഭാഗം കൃത്യമായി ചെയ്യുക. അതിന് വേണ്ടിയാണ് തിരക്കുകളെല്ലാം മാറ്റിവെച്ചത്. മോഹന്‍ലാലും പൃഥ്വിരാജുമടക്കം നിരവധി താരങ്ങളാണ് അതിരാവിലെ തന്നെ വോട്ട് ചെയ്യാനെത്തിയത്. താരജാഡകളൊന്നുമില്ലാതെ ക്യൂ നിന്നായിരുന്നു ഇവര്‍ സമ്മതിദാനാവകാശം വിനിയോഗിച്ചത്. മുടവന്‍മുകളിലെ ബൂത്തിലായിരുന്നു മോഹന്‍ലാല്‍ എത്തിയത്. വോട്ട് ചെയ്ത് മടങ്ങുന്നതിനിടെ പ്രതികരണം തേടിയവരോട് ദി ഈ്‌സ് ഇറ്റ് എന്ന് പറഞ്ഞ് വോട്ട് ചെയ്തതിന് കൈയ്യിലെ അടയാളം കാണിക്കുകയായിരുന്നു അദ്ദേഹം. സീക്രട്ട് ബാലറ്റാണെന്നും പറഞ്ഞിരുന്നു. നിമിഷനേരം കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ വീഡിയോ വൈറലായി മാറിയത്.
സീനിയര്‍ സിറ്റിസണല്ലേ, പിന്നെന്തിനാണ് അദ്ദേഹത്തെ ക്യൂവില്‍ നിര്‍ത്തിയത്. അദ്ദേഹത്തെയൊന്നും ക്യൂ നിര്‍ത്തേണ്ട കാര്യമില്ല. ഇങ്ങനെയായിരുന്നു വീഡിയോയുടെ താഴെ വന്ന ചില പ്രതികരണങ്ങള്‍. വയ്യാത്തവര്‍ക്കൊഴികെ മുന്‍ഗണന ഇല്ലാത്തൊരു ക്യൂ വോട്ടിന്റെയാണ്, എല്ലാവരും സമന്‍മാരാണ്. ഈ കാര്യത്തില്‍ ക്യൂ നിന്നേ പറ്റൂ. അവിടെ ക്രൗഡ് ആവും, ഫോട്ടോഗ്രാഫേഴ്‌സും, ഫാന്‍സുമൊക്കെയായി തിരക്കാവും. സെലിബ്രിറ്റികളെ ക്യൂവില്‍ നിര്‍ത്താതെയിരിക്കുന്നതാണ് നല്ലതാണെന്നായിരുന്നു ഒരാളുടെ മറുപടി. സെലിബ്രിറ്റികളെ കാണുമ്പോള്‍ സ്വഭാവികമായും അവിടെയൊരു തിരക്ക് വരും. അതൊഴിവാക്കാവുന്നതേയുള്ളൂ.

എത്ര വലിയ ആളാണെങ്കിലും വോട്ട് ചെയ്യാന്‍ വന്നാല്‍ എല്ലാവരും ഒരുപോലെയാണ്. ക്യൂ നിന്നേ മതിയാവൂ. ജനാധിപത്യ മര്യാദ പാലിക്കാന്‍ അദ്ദേഹവും ബാധ്യസ്ഥനാണ്. സീനിയര്‍ സിറ്റിസണ്‍ എന്ന് പറഞ്ഞ് ആരും ക്യൂ നില്‍ക്കുന്നില്ലേ, അദ്ദേഹത്തിന് യാതൊരുവിധ കുഴപ്പവുമില്ലല്ലോ, പിന്നെ നിങ്ങളൊക്കെ എന്തിനാണ് ഇങ്ങനെ ചര്‍ച്ചയാക്കുന്നതെന്ന് ചോദിച്ചവരുമുണ്ടായിരുന്നു. എന്റെ വോട്ട് ഞാന്‍ ചെയ്തു. ഇനി നിങ്ങളുടെ ഊഴമാണെന്നായിരുന്നു മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചത്. പറഞ്ഞത് വോട്ടിനെക്കുറിച്ചാണെങ്കിലും ചര്‍ച്ചയായത് അദ്ദേഹത്തിന്റെ ലുക്കും, വാച്ചുമൊക്കെയായിരുന്നു.
ലാലേട്ടന്‍ പിണറായി വിജയനെ ഇന്റര്‍വ്യൂ ചെയ്യും. സതീശന്റെ കൂടെ നടക്കുകയും ചെയ്യും. പക്ഷേ, ആള്‍ക്ക് വ്യക്തമായ രാഷ്ട്രീയ നിലപാടുണ്ട്. പൊതുവെ വോട്ട് ചെയ്യാറില്ലല്ലോ, ഇത്തവണയെത്തിയല്ലേ, അഭിനന്ദനങ്ങള്‍. ആ വിരലില്‍ പുരണ്ടിരിക്കുന്നത് യഥാര്‍ത്ഥ മഷിയാണെന്ന് വിശ്വസിച്ചോട്ടെ തുടങ്ങിയ കമന്റുകളും അദ്ദേഹത്തിന്റെ പോസ്റ്റിന് താഴെയുണ്ട്.രാഷ്ട്രീയ പ്രവര്‍ത്തകരെല്ലാമായി അടുപ്പമുണ്ട് അദ്ദേഹത്തിന്. സ്വന്തം നിലപാട് അദ്ദേഹം പറയാതെ തന്നെ മനസിലാക്കിയതാണ് മറ്റുള്ളവര്‍. അതേക്കുറിച്ചുള്ള ചര്‍ച്ചകളും പോസ്റ്റിന് താഴെയുണ്ട്.


Click it and Unblock the Notifications











