തനിക്കും മീനചേച്ചിക്കും എസ്തറിനും ബിരിയാണി, ലാലേട്ടൻ കഴിച്ചത് ഉപ്പിടാത്ത പാൽക്കഞ്ഞി, ഡയറ്റിനെ കുറിച്ച് അൻസിബ
പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് ദൃശ്യം 2. ആദ്യ ഭാഗത്തിന്റെ വൻ വിജയത്തിന് ശേഷമാണ് മോഹൻലാലും സംവിധായകൻ ജീത്തു ജോസഫും വീണ്ടും രണ്ടാം ഭാഗവുമായി എത്തുന്നത്. ലോക്ക് ഡൗണിൽ ഇളവുകൾ പ്രഖ്യാപിച്ചപ്പോഴായിരുന്നു ദൃശ്യം 2 ന്റെ ചിത്രീകരണം ആരംഭിച്ചത്. 46 ദിവസം കൊണ്ടാണ് ചിത്രീകരണം പൂർത്തിയായത്. ഇപ്പോൾ ചിത്രത്തിന്റെ എഡിറ്റിംഗ് പുരോഗമിക്കുകയാണ്.
കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ദൃശ്യത്തിന്റെ ചിത്രീകരണം നടന്നത്. ലൊക്കേഷൻ ചിത്രങ്ങൾ ഉൾപ്പടെ പുറത്തു വന്നിരുന്നു. മോഹൻലാലിന്റെ മാസ് എൻട്രിയായിരുന്നു പ്രേക്ഷകരുടെ ഇടയിൽ കൂടുതൽ ചർച്ചയായത്. ലോക്ക് ഡൗൺ കാലത്ത് കണ്ടിരുന്ന ലാലേട്ടനെ ആയിരുന്നില്ല ദൃശ്യം 2 ൽ കണ്ടത്. ഗംഭീര മേക്കോവറിലായിരുന്നു നടൻ ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടത്. ഇപ്പോഴിത ലാലേട്ടന്റെ ലുക്കിന് പിന്നിലുള്ള രഹസ്യം വെളിപ്പെടുത്തുകയാണ് നടി അൻസിബ. മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിലായിരുന്നു നടി മോഹൻലാലിന്റെ ഡയറ്റിനെ കുറിച്ച് വെളിപ്പെടുത്തിയത്.

കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ദൃശ്യം 2 ന്റെ ചിത്രീകരണം നടന്നത്. തുടക്കം മുതൽ അവസാനം വരെ എല്ലാവരും സെറ്റിൽ തന്നെയായിരുന്നെന്നും അൻസിബ പറയുന്നു. സെറ്റിലേയ്ക്കുള്ള ലാലേട്ടന്റെ വരവ് കാണാൻ ഞങ്ങൾ എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു.

ദൃശ്യം 2ന്റെ സമയത്ത് മോഹൻലാൽ ഡയറ്റിങ്ങിലായിരുന്നു. അദ്ദേഹം പാല്‍ക്കഞ്ഞി മാത്രമാണ് കഴിച്ചിരുന്നത്. അതും ഉപ്പ് പോലും ചേർക്കാതെ. ലൊക്കേഷൻ ഭക്ഷണം കഴിച്ച് മടുത്തപ്പോൾ ഞാനും മീനചേച്ചിയും എസ്തറും ബിരിയാണി വേണമെന്ന് ആഗ്രഹം പറഞ്ഞിരുന്നു. അപ്പോൾ ലാലേട്ടൻ കിട്ടാവുന്നതിൽ വച്ച് നല്ല ബിരിയാണ് വാങ്ങി തന്നത്. പക്ഷേ അദ്ദേഹം പാൽക്കഞ്ഞി മാത്രമായിരുന്നു കഴിച്ചത്.

മറ്റൊരു അഭിമുഖത്തിൽ മോഹൻ ലാൽ ഡയലോഗുകൾ പഠിക്കുന്ന രീതിയെ കുറിച്ച് അൻസിബ വെളിപ്പെടുത്തിയിരുന്നു. ചിട്ടി റോബോർട്ടിനെ പോലെയാണ് മോഹൻലാൽ എന്നാണ് നടി പറയുന്നത്. രണ്ടും മൂന്നും പേജുള്ള ഡയലോഗുകൾ അദ്ദേഹം ഒന്ന് മറിച്ചു നോക്കും. എന്തിരനിലെ റോബോർട്ട് പുസ്തകങ്ങൾ സ്കാൻ ചെയ്യുന്നത് പോലെ. ഒന്ന് മറിച്ചു നോക്കുമ്പോൾ തന്നെ അദ്ദേഹം അത് മനപാഠമാക്കിയിരിക്കും. ഒറ്റ ടേക്കിൽ തന്നെ ഒരു അക്ഷരം പോലും തെറ്റിക്കാതെ പറയുകയും ചെയ്യും-അൻസിബ പറയുന്നു.

ഒരു പൂർണ്ണ കുടുംബ ചിത്രമായിരിക്കും ദൃശ്യം 2 എന്ന് സംവിധായകൻ ജീത്തു ജോസഫ് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ദൃശ്യം1 ഒരു സസ്പെൻസ് ക്രൈം ത്രില്ലർ ചിത്രമായിരുന്നു. എന്നാൽ രണ്ടാം ഭാഗം ഒരു കുടുംബ ചിത്രമാണ്. ജോർജ്ജ് കുട്ടിയുടേയും കുടുംബത്തിന്റേയും ഇപ്പോഴത്തെ അവസ്ഥയാണ് രണ്ടാം ഭാഗത്തിൽ പറയുന്നത്. ബന്ധങ്ങൾക്കും വികാരങ്ങൾക്കും ഏറെ പ്രധാന്യം നൽകി കൊണ്ടാണ് രണ്ടാം ഭാഗം ഒരുക്കുന്നതെന്നും ജീത്തു ജോസഫ് പറഞ്ഞിരുന്നു. കൊച്ചി , തെടുപുഴ എന്നിവിടങ്ങളിൽ വെച്ചായിരുന്നു ചിത്രീകരണം നടന്നത്. പെരിങ്ങോട്ടുകര ഗുരുകൃപ ആയുർവേദ ഹെറിറ്റേജിൽ സുഖചികിത്സയ്ക്ക് ശേഷമാണ് മോഹൻലാൽ ചിത്രീകരണത്തിന് എത്തിയിരിക്കുന്നത്.


Click it and Unblock the Notifications











