For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആഗസ്റ്റ് രണ്ടിന് ധ്യാനത്തിന് പോയ ജോര്‍ജ് കുട്ടിയ്ക്കും കുടുംബത്തിനും അടപടലം ട്രോള്‍!!

  |

  ആഗസ്റ്റ് രണ്ട് എന്ന ദിവസമെത്തുമ്പോള്‍ മലയാള സിനിമാപ്രേമികള്‍ക്ക് മറക്കാത്തൊരു ദിവസമാണ്. കാരണം ജോര്‍ജ്ക്കുട്ടിയും കുടുംബവും ഇന്നാണ് തൊടുപുഴയില്‍ ധ്യാനത്തിന് പോയിട്ട് ഇന്നേക്ക് അഞ്ച് വര്‍ഷം പൂര്‍ത്തിയായിരിക്കുകയാണ്. ഇത്തവണ ജോര്‍ജുക്കുട്ടിയുടെ കുടുംബത്തിന്റെ വിശേഷങ്ങള്‍ക്കൊപ്പം സോഷ്യല്‍ മീഡിയയുമുണ്ട്.

  മമ്മൂക്കയെ വരെ ആകാംഷയിലാക്കി റായി ലക്ഷ്മിയുടെ ഗ്ലാമര്‍ വേഷം! ഓണത്തിന് തകര്‍ക്കുന്നത് മമ്മൂക്കയാണ്!

  മോഹന്‍ലാലിനെ നായകനാക്കി ജിത്തു ജോസഫ് സംവിധാനം ചെയ്ത ഹിറ്റ് സിനിമ ദൃശ്യം പുറത്തിറങ്ങിയിട്ട് അഞ്ച് വര്‍ഷമായിരിക്കുകയാണ്. സിനിമയില്‍ ഏറ്റവുമധികം നിര്‍ണായകമായിരുന്ന ആഗസ്റ്റ് രണ്ട് എന്ന ദിവസം പിന്നീട് വന്ന എല്ലാ വര്‍ഷങ്ങളിലും ട്രോളന്മാര്‍ ഓര്‍ത്തിരുന്നു. അതേ ദിവസം വീണ്ടുമെത്തുമ്പോള്‍ ഓര്‍മ്മ പുതുക്കുകയാണ്.

  കൊച്ചുണ്ണി ഓണത്തിനല്ല, നേരത്തെയെത്തി ബോക്‌സോഫീസ് പൊട്ടിക്കും! ഒപ്പം നാല് സിനിമകള്‍ വേറെയും!

   ജോര്‍ജുക്കുട്ടിയും കുടുംബവും

  ജോര്‍ജുക്കുട്ടിയും കുടുംബവും

  ദൃശ്യത്തിലെ മോഹന്‍ലാല്‍ അവതരിപ്പിച്ച ജോര്‍ജുക്കുട്ടിയെന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ബോക്‌സോഫീസില്‍ വലിയൊരു ചലനമുണ്ടാക്കിയ സിനിമ അമ്പത് കോടി മറികടന്നിരുന്നു. കുടുംബ പശ്ചാതലത്തിലൊരുക്കിയ സിനിമ അന്നും ഇന്നും പ്രേക്ഷകരെ ആഴത്തില്‍ സ്വാധീനിച്ച സിനിമയായിരുന്നു. ഇപ്പോഴും ആഗസ്റ്റ് രണ്ട് വരുമ്പോള്‍ അത് ഓര്‍ത്തിരിക്കാന്‍ സോഷ്യല്‍ മീഡിയയ്ക്ക് കഴിയുന്നുണ്ടെന്നുള്ളതാണ് സിനിമയുടെ വിജയം. എത്ര കാലം കഴിഞ്ഞാലും ആഗസ്റ്റ് രണ്ട് ദൃശ്യത്തിനും ജോര്‍ജ് കുട്ടിയ്ക്കും മാത്രമുള്ളതാണ്. ഇത്തവണ നിരവധി ട്രോളുകളാണ് വന്നിരിക്കുന്നത്.

  മറക്കാന്‍ പറ്റുമോ?

  മറക്കാന്‍ പറ്റുമോ?

  ഈ മാസത്തെ രണ്ടും മൂന്നും തീയ്യതികള്‍ ഓര്‍മ്മയുള്ളവരായിരിക്കും മലയാള സിനിമാ പ്രേമികള്‍. ജോര്‍ജുക്കുട്ടിയുടെ കുടുംബത്തിനൊപ്പം ആഗസ്റ്റ് രണ്ടിന് മലയാളികളും തൊടുപുഴയില്‍ ധ്യാനത്തിന് പോയിരുന്നു.

   ഇന്നേക്ക് അഞ്ച് വര്‍ഷം

  ഇന്നേക്ക് അഞ്ച് വര്‍ഷം

  ആഗസ്റ്റ് രണ്ടിന് ജോര്‍ജുക്കുട്ടിയും കുടുംബവുംതൊടുപുഴയില്‍ ധ്യാനത്തിന് പോയെന്ന് പറഞ്ഞ് ഒരു ജനതയെ മൊത്തം കബളിപ്പിച്ചിരുന്നു. അതിന് ഇന്നേക്ക് അഞ്ച് വര്‍ഷം പൂര്‍ത്തിയായിരിക്കുകയാണ്.

  മറന്ന് പോയോ ആവോ?

  മറന്ന് പോയോ ആവോ?

  ആഗസ്റ്റ് രണ്ട് വരുമ്പോള്‍ എല്ലാവരും ജോര്‍ജുകുട്ടിയുടെയും കുടുംബത്തിന്റെയും ധ്യാനത്തെ കുറിച്ച് മാത്രമേ ആലോചിക്കാറുള്ളു. എന്നാല്‍ വരുണ്‍ പ്രഭാകറിന്റെ അഞ്ചാം ചരമവാര്‍ഷികം കൂടി ആ ദിവസമാണെന്നെങ്കിലും ഓര്‍ക്കമായിരുന്നു.

  തീരുമാനമായി

  തീരുമാനമായി

  ഇടുക്കി ഡാമിന്റെ ഷട്ടര്‍ തുറന്നാല്‍ രാജാക്കാട് ജനമൈത്ര്ി പോലീസ് സ്‌റ്റേഷന്‍ ഒലിച്ച് പോവാന്‍ സാധ്യതയുണ്ടെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. ഇതോടെ ജോര്‍ജുകുട്ടിയുടെ കാര്യത്തിലൊരു തീരുമാനമാവും. കാരണം വരുണിനെ കുഴിച്ചിട്ടിരിക്കുന്ന സ്‌റ്റേഷന്‍ ഒഴുകി പോയാല്‍ എല്ലാം തീര്‍ന്നു.

  സ്ഥിരം പരിപാടിയാണ്

  സ്ഥിരം പരിപാടിയാണ്

  ആഗസ്റ്റ് രണ്ട് വന്നാല്‍ പാറേപ്പള്ളിയിലെ ധ്യാനത്തി്‌ന പോയ കാര്യം പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ വന്നില്ലെങ്കില്‍ ഒരു സമാധാനമില്ലെന്ന അവസ്ഥയാണിപ്പോള്‍.

  ദിവസത്തിന്റെ പ്രത്യേകത

  ദിവസത്തിന്റെ പ്രത്യേകത

  ആഗസ്റ്റ് രണ്ടിന്റെ പ്രത്യേകത എന്താണെന്ന് മറ്റ് ഭാഷക്കാരോട് ചോദിച്ചാല്‍ മലയാളികള്‍ക്ക് പറയാനുള്ളത് അന്നാണ് ജോര്‍ജ് കുട്ടിയും കുടുംബവും തൊടുപുഴയില്‍ ധ്യാനത്തിന് പോയതെന്നാണ്.

   അബ്രാഹം

  അബ്രാഹം

  ആഗസ്റ്റ് രണ്ട് ജോര്‍ജ് കുട്ടിയും കുടുംബവും തൊടുപുഴയില്‍ ധ്യാനത്തിന് പോയതാണെന്നുള്ളത് സത്യമാണ്. എന്നാല്‍ കഴിഞ്ഞ ആഴ്ച അമ്പത് കോടി ക്ലബ്ബില്‍ കയറിയ അബ്രഹാമിന്റെ സന്തതികള്‍ ആ റെക്കോര്‍ഡിങ്ങ് സ്വന്തമാക്കിയിരിക്കുകയാണ്.

   എടുത്ത് പറയേണ്ട ആവശ്യമില്ല

  എടുത്ത് പറയേണ്ട ആവശ്യമില്ല

  ഇന്ന് ആഗസ്റ്റ് രണ്ടാം തീയ്യതിയാണെന്ന് മലയാളികളോട് ആരെങ്കിലും പറയാന്‍ വന്നാല്‍ കൂടുതലൊന്നും പറയണ്ട ജോര്‍ജ് കുട്ടിയും കുടുംബവും തൊടുപുഴയില്‍ ധ്യാനത്തിന് പോയതാണെന്നുള്ള കാര്യം എല്ലാവര്‍ക്കും അറിയാമെന്നായിരിക്കും പറയുന്നത്.

  ഒമര്‍ ലുലുവിന്റെ നായിക സണ്ണി ലിയോണ്‍? മിയ ഖലീഫ പോയാല്‍ എന്ത്! മലയാളികളെ വീണ്ടും പറ്റിക്കുകയാണോ?

  Old Movie Review | ആഘോഷമാക്കി സോഷ്യൽ മീഡിയയും ആരാധകരും | filmibeat Malayalam

  English summary
  Mohanlal' Drishyam movie celebrating 5 years
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X