ദുല്‍ഖര്‍ സല്‍മാനും മോഹന്‍ലാലും ഞെട്ടിച്ചു! പിറന്നാളുകാരനായ മമ്മൂട്ടിക്ക് ലഭിച്ച സര്‍പ്രൈസുകള്‍!
മലയാള സിനിമയുടെ സ്വന്തം മെഗാസ്റ്റാറിന്റെ പിറന്നാളാണ് സെപ്റ്റംബര്‍ 7ന്. ആരാധകരുടെ അക്ഷമയോടെയുള്ള കാത്തിരിപ്പിനൊടുവില്‍ ഈ സുദിനം വന്നെത്തിയിരിക്കുകയാണ്. പിറന്നാള്‍ ദിനത്തില്‍ ആദ്യ സമ്മാനവുമായി എത്തിയത് രമേഷ് പിഷാരടിയാണ്. ഗാനഗന്ധര്‍വന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസമായിരുന്നു പുറത്തുവന്നത്. കലാസദന്‍ ഉല്ലാസിന്റെ ജീവിതത്തിലെ അപ്രതീക്ഷിത സംഭവങ്ങളിലൂടെയാണ് സിനിമ മുന്നേറുന്നത്. വേറിട്ട മേക്കോവറുമായാണ് മമ്മൂട്ടി ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. സിനിമകളില്‍ മാത്രമല്ല ലുക്കിലും വ്യത്യസ്തത നിര്‍ബന്ധമാണ് അദ്ദേഹത്തിന്. പ്രഖ്യാപനം മുതല്‍ത്തന്നെ ഈ സിനിമ വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു.
വക്കീലായി ജോലി ചെയ്തുവരുന്നതിനിടയിലായിരുന്നു മമ്മൂട്ടി സിനിമയിലേക്ക് എത്തിയത്. പറയത്തക്ക വേഷങ്ങളൊന്നുമായിരുന്നില്ല തുടക്കത്തില്‍ അദ്ദേഹത്തിന് ലഭിച്ചിരുന്നത്. മോശമായ അനുഭവങ്ങളിലൂടെ കടന്നുപോവേണ്ടി വന്നിരുന്നുവെങ്കിലും ശക്തമായ തിരിച്ചുവരവായിരുന്നു പിന്നീട് അദ്ദേഹം നടത്തിയത്. ഇന്നിപ്പോള്‍ അദ്ദേഹത്തെ മാറ്റിനിര്‍ത്തിയുള്ള സിനിമയെക്കുറിച്ച് ആലോചിക്കാനേ വയ്യാത്ത സ്ഥിതിവിശേഷമാണ്. ആരാധകര്‍ മാത്രമല്ല സിനിമാലോകത്തുനിന്നും ആശംസാപ്രവാഹമാണ്. സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്ന പോസ്റ്റുകളിലൂടെ തുടര്‍ന്നുവായിക്കാം.
ഷൈലോക്ക് ലുക്കില്‍ തനിക്കൊപ്പം നില്‍ക്കുന്ന വാപ്പച്ചിയുടെ ചിത്രം പങ്കുവെച്ചാണ് ദുല്‍ഖര്‍ സല്‍മാന്‍ എത്തിയത്. എന്റെ എല്ലാമെല്ലാമായ, ജീവിതത്തിന് തന്നെ കാരണമായ ആളിന് സന്തോഷ ജന്മദിനം നേരുന്നു. ഞങ്ങള്‍ക്കെന്നും പോത്സാഹനമായി, സ്‌നേഹമായി എല്ലാത്തിനും സമയം കണ്ടെത്തുന്ന ആള്‍, യൂ ആര്‍ ദി ഗ്രേറ്റസ്റ്റ്, മൈ വാപ്പച്ചി ഇതായിരുന്നു മകന്‍ കുറിച്ചത്.
മലയാള സിനിമയുടെ നെടുംതൂണുകളായാണ് മമ്മൂട്ടിയേയും മോഹന്‍ലാലിനേയും വിശേഷിപ്പിക്കാറുള്ളത്. ഏകദേശം ഒരേ സമയത്താണ് ഇരുവരും സിനിമയിലേക്ക് എത്തിയത്. വില്ലത്തരത്തിലൂടെയായിരുന്നു ഇരുവരും തുടങ്ങിയതും. ഇച്ചാക്കയെന്നും മമ്മൂട്ടിക്കയെന്നുമൊക്കെയാണ് മോഹന്‍ലാല്‍ അദ്ദേഹത്തെ വിളിക്കാറുള്ളത്. മമ്മൂട്ടിക്കുള്ള മോഹന്‍ലാലിന്റെ ആശംസ ഇങ്ങനെയായിരുന്നു.
അഭിനേതാവായി മുന്നേറുന്നതിനിടയിലാണ് പൃഥ്വിരാജ് സംവിധാനത്തിലേക്ക് തിരിഞ്ഞത്. മോഹന്‍ലാലിനെ മാത്രമല്ല മമ്മൂട്ടിയെ നായകനാക്കിയുള്ള സിനിമയും തന്‍രെ മനസ്സിലുണ്ടെന്ന് താരം പറഞ്ഞിരുന്നു. പിറന്നാള്‍ ദിനത്തിലെ ആശംസ പോസ്റ്റില്‍ അതിനുള്ള സൂചനകളാണോയെന്ന സംശയവുമായാണ് ആരാധകര്‍ എത്തിയിട്ടുള്ളത്. അദ്ദേഹത്തിന്റെ പോസ്റ്റ് ഇങ്ങനെ.
മമ്മൂട്ടിക്കൊപ്പം അഭിനയിക്കുന്നതിനായുള്ള അവസരത്തിനായി കാത്തിരിക്കുകയാണ് താനെന്ന് വ്യക്തമാക്കി വളരെ മുന്‍പേ എത്തിയ താരമാണ് മഞ്ജു വാര്യര്‍. അദ്ദേഹത്തിനൊപ്പമുള്ള സിനിമ വലിയ സ്വപ്‌നമായി അവശേഷിക്കുകയാണ് ഇന്നും. മമ്മൂക്കയ്ക്ക് പിറന്നാളാശംസ നേര്‍ന്ന് മഞ്ജു വാര്യരും എത്തിയിട്ടുണ്ട്.
പ്രായത്തെ വെല്ലുന്ന സൗന്ദര്യവുമായാണ് മമ്മൂട്ടി മുന്നേറുന്നത്. നാള്‍ക്കുനാള്‍ പ്രായം കുറയുകയാണ് അദ്ദേഹത്തിനെന്നാണ് സിനിമാലോകവും ആരാധകരും പറയാറുള്ളത്. നമ്മളെന്നാണ് സ്റ്റുഡന്‍സായി അഭിനയിക്കുന്നതെന്ന് ചാക്കോച്ചന്‍ ചോദിച്ചപ്പോള്‍ നീയായിരിക്കും സീനിയര്‍ സ്റ്റുഡന്റെന്നായിരുന്നു അദ്ദേഹത്തിന്റെ കമന്റ്. രസകരമായ പോസ്റ്റുമായാണ് ചാക്കോച്ചന്‍ എത്തിയിട്ടുള്ളത്.
വ്യത്യസ്തമായ തരത്തിലുള്ള ആശംസ നേര്‍ന്നാണ് അനു സിത്താര എത്തിയിട്ടുള്ളത്. മമ്മൂട്ടിയുടെ വിവിധ കഥാപാത്രങ്ങളുടെ ചിത്രങ്ങളുള്ള ഷോളുമായാണ് താരമെത്തിയത്. മമ്മൂട്ടിയെ ഒരുപാട് ഇഷ്ടപ്പെടുന്നയാളാണ് താനെന്ന് നേരത്തെ തന്നെ ഈ താരം വ്യക്തമാക്കിയിരുന്നു.
സിനിമയിലെ ഗുരുനാഥൻ,കൈ പിടിച്ചു കേറ്റിയത് ഒരു സുഹൃത്തിനെ പോലെ ,ഉപദേശങ്ങൾ തന്നത് ഒരു ചേട്ടനെ പോലെ,പ്രോത്സാഹിപ്പിച്ചത് സ്വന്തം വീട്ടിലെ കാരണവരെ പോലെ,അങ്ങനെ സിനിമയിലെ പോലെ തന്നെ എന്റെ ജീവിതത്തിലും ഒരുപാട് റോളുകൾ പകർന്നാടിയിട്ടുണ്ട് ഈ വലിയ മനുഷ്യൻ.ബോംബെ മാർച്ചിലെ ഷാജഹാൻ മുതൽ മാമാങ്കത്തിലെ ചന്ദ്രോത് പണിക്കർ എന്ന കഥാപാത്രം വരെ അങ്ങ് എന്നിൽ അർപ്പിച്ച വിശ്വാസം ആണ് എനിക്ക് കിട്ടിയ ഏറ്റവും വലിയ അവാർഡ്.എന്നും ഇങ്ങനെ ഓരോ പിന്തുണയുമായി എനിക്കൊപ്പം മമ്മുക്ക ഉണ്ടായിരുന്നു.
ഉപ്പും മുളകും പരമ്പരയിലൂടെ പ്രേക്ഷക ഹൃദയത്തില്‍ ഇടം പിടിച്ച ബിജു സോപാനവും മമ്മൂട്ടിക്ക് ആശംസ നേര്‍ന്ന് എത്തിയിട്ടുണ്ട്. തങ്ങളുടെ ബാല്യവും കൗമാരവുമൊക്കെ അദ്ദേഹത്തിന്റെ സിനിമകളിലൂടെയാണ് നീങ്ങിയതെന്ന തരത്തിലുള്ള പോസ്റ്റുകളും വൈറലായിക്കൊണ്ടിരിക്കുന്നുണ്ട്.
മമ്മൂട്ടിക്ക് പിറന്നാളാശംസയുമായി ജോജു.
പഴശ്ശിരാജയിലെ നായികയായ കനിഹയും ആശംസയുമായി എത്തിയിട്ടുണ്ട്.
ഗായിക മഞ്ജരിയുടെ പോസ്റ്റ് കാണാം.
ആശംസയുമായി ടൊവിനോ തോമസ്
Recommended Video
മമ്മൂട്ടിക്കായി അജു വര്‍ഗീസിന്റെ ആശംസ
മമ്മൂട്ടിക്കായി ഷംന കാസിമിന്റെ ആശംസ.
അര്‍ജുന്‍ അശോകന്റെ പോസ്റ്റ് ഇങ്ങനെ
മമ്മൂട്ടിക്ക് നിവിന്‍ പോളിയുടെ ആശംസ
ഗുരുനാഥന് ജയസൂര്യയുടെ ആശംസ
ജീവിതത്തില്‍ ആരാവണം എന്ന് ചോദിച്ചാല്‍ അന്നും ഇന്നും മമ്മൂട്ടി എന്ന ഉത്തരമേയുള്ളൂവെന്ന് ഷിയാസ്, പോസ്റ്റ് കാണാം.
പേളി മാണിയുടെ പോസ്റ്റ്
ഭാമയുടെ പോസ്റ്റ് കാണാം


Click it and Unblock the Notifications