മധുരരാജയ്ക്കു മുന്‍പെ ബോക്‌സ് ഓഫീസ് കീഴടക്കാന്‍ ലാലേട്ടനും ദുല്‍ഖറും! സൂപ്പര്‍താരങ്ങള്‍ മിന്നിക്കും
Recommended Video

മലയാളത്തില്‍ സൂപ്പര്‍ താരങ്ങളുടെ റിലീസുകള്‍ക്കായി ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കാറുളളത്. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും സിനിമകള്‍ക്ക് കിട്ടുന്നത്ര സ്വീകാര്യത യുവതാരങ്ങളുടെ സിനിമകള്‍ക്കും ഇവിടെ ലഭിക്കാറുണ്ട്. ഇവര്‍ക്കൊപ്പം പുതുമുഖ താരങ്ങളുടെ സിനിമകള്‍ക്കും മലയാളികള്‍ മികച്ച സ്വീകരണം നല്‍കി വരുന്നു. നിലവില്‍ സൂപ്പര്‍താര ചിത്രങ്ങള്‍ ധാരാളമായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്.
കൈനിറയെ ചിത്രങ്ങളുമായിട്ടാണ് മലയാളത്തിലെ മുന്‍നിര താരങ്ങളെല്ലാം മുന്നേറികൊണ്ടിരിക്കുന്നത്. ഇതില്‍ മോഹന്‍ലാല്‍, ദുല്‍ഖര്‍ സല്‍മാന്‍ തുടങ്ങിയവരുടെ ചിത്രങ്ങളാണ് റിലീസിനായി ഒരുങ്ങുന്നത്. ലൂസിഫര്‍,യമണ്ടന്‍ പ്രേമകഥ എന്നീ ചിത്രങ്ങള്‍ ആരാധകര്‍ ഒന്നടങ്കം വലിയ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ചിത്രമാണ്. അതേസമയം രണ്ടു ചിത്രങ്ങളെക്കുറിച്ചുമുളള പുതിയൊരു റിപ്പോര്‍ട്ട് സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു.

ലാലേട്ടനൊപ്പം ദുല്‍ഖര്‍
ലാലേട്ടനൊപ്പം ദുല്‍ഖറിന്റെ സിനിമയും ഒരേസമയം റിലീസിനെത്തുമെന്നായിരുന്നു സോഷ്യല്‍ മീഡിയയില്‍ റിപ്പോര്‍ട്ടുകള്‍ വന്നത്. ലാലേട്ടന്റെ ലൂസിഫറും ദുല്‍ഖര്‍ സല്‍മാന്റെ യമണ്ടന്‍ പ്രേമകഥയുമാണ് ബോക്‌സ് ഓഫീസില്‍ ഏറ്റുമുട്ടാന്‍ പോവുന്നത്. ഒടിയനു ശേഷമെത്തുന്ന മോഹന്‍ലാലിന്റെ ബിഗ് ബഡ്ജറ്റ് ചിത്രമാണ് ലൂസിഫര്‍. വലിയ പ്രതീക്ഷകളോടെയാണ് എല്ലാവരും ചിത്രത്തിനു വേണ്ടി കാത്തിരിക്കുന്നത്.

ലൂസിഫര്‍
ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ലാലേട്ടന്‍ സ്റ്റീഫന്‍ നെടുമ്പളളിയായിട്ടെത്തുന്ന ചിത്രത്തിന്റെ ടീസര്‍ നേരത്തെ സമൂഹ മാധ്യമങ്ങളില്‍ തരംഗമായി മാറിയിരുന്നു. ഒരു പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രമായിരിക്കും ലൂസിഫറെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ വന്നു. വിവേക് ഒബ്‌റോയി വില്ലന്‍ വേഷത്തിലെത്തുന്ന ചിത്രത്തില്‍ ടൊവിനോ തോമസ്, ഇന്ദ്രജിത്ത്,മഞ്ജു വാര്യര്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

റിലീസ്
മാര്‍ച്ച് 28നാണ് പൃഥ്വിരാജ് സുകുമാരന്റെ ആദ്യ സംവിധാന സംരഭമായ ലൂസിഫര്‍ തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. വമ്പന്‍ റിലിസായിട്ടാകും സിനിമ തിയ്യേറ്ററുകളിലേക്ക് എത്തുകയെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അതേസമയം ദുല്‍ഖര്‍ സല്‍മാന്റെ ഒരു യമണ്ടന്‍ പ്രേമകഥയും ഈ ദിവസം തന്നെ തിയ്യേറ്ററുകളിലേക്ക് എത്തുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. രണ്ടു സിനിമകളും അവസാന ഘട്ട പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളിലാണുളളത്.

യമണ്ടന്‍ പ്രേമകഥ
ഒരിടവേളയ്ക്ക് ശേഷം ദുല്‍ഖര്‍ മലയാളത്തിലേക്ക് തിരിച്ചെത്തിയ ചിത്രം കൂടിയാണ് ഒരു യമണ്ടന്‍ പ്രേമകഥ. നവാഗതനായ ബിസി നൗഫലാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജ്ജും തിരക്കഥയെഴുതിയ ചിത്രം ഒരു മാസ് എന്റര്‍ടെയ്‌നര്‍ തന്നെയായിരിക്കും. വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രത്തില്‍ ഒരു ലോക്കല്‍ പെയിന്ററുടെ വേഷത്തിലാണ് ദുല്‍ഖര്‍ എത്തുന്നത്.

റിലീസ്
ലൂസിഫറിനൊപ്പം വിഷുവിന് മുന്നോടിയായിട്ടാണ് ദുല്‍ഖര്‍ ചിത്രവും തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. നിഖില വിമല്‍, സംയുക്ത മേനോന്‍ എന്നിവരാണ് ചിത്രത്തില്‍ ദുല്‍ഖറിന്റെ നായികമാര്‍. ഇവര്‍ക്കൊപ്പം സലീംകുമാര്‍, സൗബിന്‍ ഷാഹിര്‍, രമേഷ് പിഷാരടി,അരുണ്‍ കുര്യന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, വിഷ്ണു ഉണ്ണികൃഷ്ണന്‍,ബിബിന്‍ ജോര്‍ജ്ജ് തുടങ്ങിയവരും സിനിമയില്‍ അഭിനയിക്കുന്നു. ആന്റോ ജോസഫാണ് സിനിമ നിര്‍മ്മിക്കുന്നത്. നാദിര്‍ഷ സിനിമയ്ക്ക് വേണ്ടി സംഗീതം ഒരുക്കുന്നു.


Click it and Unblock the Notifications