»   » സണ്‍ഗ്ലാസില്ലാതെ മോഹന്‍ലാല്‍ ഒപ്പം പ്രണവും സുചിത്രയും, വെക്കേഷന്‍ ആഘോഷത്തിലാണ്, ചിത്രങ്ങള്‍ കാണൂ!

സണ്‍ഗ്ലാസില്ലാതെ മോഹന്‍ലാല്‍ ഒപ്പം പ്രണവും സുചിത്രയും, വെക്കേഷന്‍ ആഘോഷത്തിലാണ്, ചിത്രങ്ങള്‍ കാണൂ!

Posted By:
Subscribe to Filmibeat Malayalam
ആര് പറഞ്ഞു ലാലേട്ടൻ ഗ്ലാസ് അഴിക്കില്ലെന്ന്? | filmibeat Malayalam

വിഎ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ഒടിയന് വേണ്ടി ശരീരഭാരം കുറയ്ക്കുമെന്ന് മോഹന്‍ലാല്‍ വ്യക്തമാക്കിയിരുന്നു. പട്ടിണി കിടന്നാണെങ്കിലും 15 കിലോ കുറയ്ക്കുമെന്ന് താരം ഉറപ്പ് നല്‍കിയിരുന്നു. ഫ്രാന്‍സില്‍ നിന്നെത്തിയ വിദഗ്ദ്ധരാണ് താരത്തിനെ ഇതിനായി സഹായിച്ചത്. തടി കുറച്ചതിന് ശേഷം മോഹന്‍ലാല്‍ പൊതുപരിപാടിയില്‍ പങ്കെടുക്കാനെത്തിയിരുന്നു. പരിപാടിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.

ഇന്നസെന്‍റ് 'അമ്മ'യെ കൈയ്യൊഴിയുന്നു, നേതൃനിരയിലേക്ക് ഇനിയാര്? പൃഥ്വിയോ ഇടവേളയോ?

മോഹന്‍ലാലിന്റെ പുതിയ ലുക്കിനെ അനുകൂലിച്ചും വിമര്‍ശിച്ചും പ്രതികരണങ്ങള്‍ വന്നിരുന്നു. സണ്‍ഗ്ലാസ് ധരിച്ചായിരുന്നു താരം പരിപാടിയില്‍ പങ്കെടുക്കാനെത്തിയത്. എന്നാല്‍ സണ്‍ഗ്ലാസ് വെയ്ക്കാതെ കുടുംബത്തോടും സുഹൃത്തുക്കളോടും ഒപ്പം വെക്കേഷന്‍ ചിലവഴിക്കുന്ന താരത്തിന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

മറ്റാര് പറഞ്ഞിട്ടും ചെയ്യാത്ത കാര്യം

മുന്‍പ് പല സംവിധായകരും മോഹന്‍ലാലിനോട് തടി കുറയ്ക്കാനാവശ്യപ്പെട്ടിട്ടുണ്ടെങ്കിലും താരം അതിന് വഴങ്ങിയിരുന്നില്ല. ഗെറ്റപ്പില്‍ മാറ്റം വരുത്തിയായിരുന്നു താരം അഭിനയിച്ചിരുന്നത്. ഒടിയന് വേണ്ടി മെലിയാന്‍ അദ്ദേഹം സമ്മതിക്കുകയായിരുന്നുവെന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു.

സംവിധായകനിലുള്ള വിശ്വാസം

ഒടിയന്‍ സംവിധായകനിലും അണിയറപ്രവര്‍ത്തകരിലുമുള്ള വിശ്വാസം കൊണ്ടാണ് മോഹന്‍ലാല്‍ ഈ സാഹസത്തിന് തയ്യാറായതെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചിരുന്നു.

ചിത്രങ്ങള്‍ വൈറലായി

തടി കുറച്ചതിന് ശേഷമുള്ള മോഹന്‍ലാലിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പ്രചരിച്ചിരുന്നു. സണ്‍ഗ്ലാസ് ധരിച്ചുള്ള ചിത്രങ്ങളായിരുന്നു വൈറലായത്.

കൊച്ചിയില്‍ നിന്നും ചെന്നൈയിലേക്ക്

കടുത്ത ശാരീരിക അധ്വാനത്തിലൂടെ ശരീര ഭാരം കുറച്ചതിന് ശേഷം ഒടിയന്റെ അവസാന ഷെഡ്യൂളില്‍ മോഹന്‍ലാല്‍ ജോയിന്‍ ചെയ്യുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്. അതിന് മുന്നോടിയായി കുടുംബത്തോടൊപ്പം ചെന്നൈയിലെത്തിയിരിക്കുകയാണ് താരം.

മോഹന്‍ലാലിനൊപ്പം പ്രണവും പ്രിയദര്‍ശനും

വെക്കേഷന്‍ ആഘോഷത്തിനായി ചെന്നൈയിലേക്കെത്തിയ മോഹന്‍ലാലിനൊപ്പം അടുത്ത സുഹൃത്തും സംവിധായകനുമായ പ്രിയദര്‍ശനും കൂടെയുണ്ട്. പ്രിയദര്‍ശനും സുചിത്രയ്ക്കും പ്രണവിനുമൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ ഇതിനോടകം തന്നെ വൈറലായിട്ടുണ്ട്.

അടുത്ത സുഹൃത്തിന്‍രെ പിറന്നാള്‍

51 ദിവസത്തെ കഠിന പ്രയത്‌നത്തിന് ശേഷമാണ് മോഹന്‍ലാല്‍ ശരീര ഭാരം കുറച്ചത്. നീണ്ട ഇടവേളയ്ക്ക് ശേഷം ചെന്നൈയിലേക്കെത്തിയ താരം അടുത്ത സുഹൃത്തിന്‍രെ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുത്തു. അതിനിടയിലെ ചിത്രങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.

സണ്‍ഗ്ലാസ് മാറ്റിയപ്പോള്‍

സണ്‍ഗ്ലാസ് ധരിച്ച് പൊതുപരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ താരത്തിന് രൂക്ഷവിമര്‍ശനം ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. ഇനി അത് മാറ്റാതെ താരത്തിനെ കാണാന്‍ കഴിയില്ലെന്നായിരുന്നു ചിലരുടെ പ്രസ്താവന. എന്നാല്‍ അത്തരം വിമര്‍ശനം ഉന്നയിച്ചവര്‍ക്കുള്ള കൃത്യമായ മറുപടി കൂടിയാണ് ഈ ചിത്രത്തിലൂടെ ലഭിക്കുന്നത്.

English summary
IN PICS! Mohanlal Enjoys His Holiday With Family & Friends!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X