മോഹൻലാൽ ക്ഷണിച്ചു ഭക്ഷണവുമായി അവർ വന്നു, വൈറലായി താരത്തിന്റെ പോസ്റ്റ്
പ്രായം ആഗ്രഹങ്ങൾക്ക് തടസമല്ല എന്ന് തെളിയിച്ച ദമ്പതിമാരാണ് കൊച്ചിയിലെ ഗാന്ധിനഗറിൽ ശ്രീബാലാജി കോഫി ഹൗസിന് ഉടമകളായ വിജയനും മോഹനയും. ഈജിപ്ത്, സിങ്കപ്പൂര്‍, സ്വിറ്റ്‌സര്‍ലാന്റ് തുടങ്ങിയ 25 ൽ പരം ലോക രാജ്യങ്ങൾ ചുറ്റു കറങ്ങി വന്നിരിക്കുകയാണ് ഇവർ. പ്രായത്തെ ഭയന്ന് ആഗ്രഹങ്ങളെ മനസ്സിൽ ഒതുക്കി നിർത്തുന്നവർക്ക് ഇവർ ഒരു പ്രചോദനമാണ്. ഇപ്പേഴിത നടൻ മോഹൻലാലിന്റെ അതിഥികളായി ഇരുവരും അദ്ദേഹത്തിന്റെ വസതിയിൽ എത്തിയിരിക്കുകയാണ്. സോഷ്യൽ മീഡിയ സെൻസേഷൻ താരങ്ങളോടൊപ്പം നിൽക്കുന്ന ചിത്രം പോസ്റ്റ് ചെയ്തു കൊണ്ടായിരുന്നു താരം സന്തോഷം പങ്കുവെച്ചത്.

മോഹൻലാലിന്റെ ക്ഷണം പ്രകാരമാണ് വിജയനും മോഹനയും താരത്തിന്റെ വീട്ടിൽ എത്തിയത്. തങ്ങളുടെ കൈ കൊണ്ട് ഉണ്ടാക്കിയ ഭക്ഷണവുമായിട്ടാണ് പ്രിയതാരത്തെ കാണാൻ ഇവർ എത്തിയത്. ഇവർ നമുക്ക് പ്രചോദനമാണ് എന്ന് കുറിച്ചുകൊണ്ടായിരുന്നു ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. മോഹൻലാൽ പങ്കുവെച്ച ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.
എല്ലാ പരിമിതികളേയും എതിരിട്ടാണ് വിജയൻ,മോഹന ദമ്പതികൾ 25 രാജ്യങ്ങളിൽ യാത്ര ചെയ്തത്. കൊച്ചിയിലെ ഗാന്ധിനഗറിലുളള പ്രശസ്തമായ ശ്രീ ബാലാജി കോഫിഹൗസ് നടത്തുകയാണ് ഇവർ. ഇവരോടൊപ്പം എന്റെ വീട്ടിൽ സമയം ചെലവഴിക്കാൻ സാധിച്ചതിൽ ഏറെ ഭാഗ്യവാനാണ് താൻ. എനിയ്ക്കായി ഭക്ഷണം ഉണ്ടാക്കി കൊണ്ടുവന്നതിനും നന്ദി അറിയിക്കുന്നു. എല്ലാവർക്കും ഇവർ പ്രചോദനമാകാട്ടെ. ചിത്രത്തിനൊപ്പം ലാൽ കുറിച്ചു. ചായ വിൽപ്പന നടത്തി ലഭിച്ച പണവുമായിട്ടാണ് ഇവർ ലോകം ചുറ്റിയത്.


Click it and Unblock the Notifications