»   » 'നീ പോ മോനേ ദിനേശാ...', ആദ്യം പറഞ്ഞത് ആരാണെന്നോ? അത് മോഹന്‍ലാലോ രഞ്ജിത്തോ അല്ല!

'നീ പോ മോനേ ദിനേശാ...', ആദ്യം പറഞ്ഞത് ആരാണെന്നോ? അത് മോഹന്‍ലാലോ രഞ്ജിത്തോ അല്ല!

Posted By: Karthi
Subscribe to Filmibeat Malayalam
ലാലേട്ടന്‍റെ ആ ഡയലോഗിന് പിന്നില്‍ | Filmibeat Malayalam

മോഹന്‍ലാലിന്റെ കരിയറിലെ മാത്രമല്ല മലയാള സിനിമയിലെ നായക സങ്കല്‍പങ്ങളുടെ പൂര്‍ണത എന്ന വിശേഷിപ്പിച്ച ചിത്രമാണ് നരസിംഹം. അതിഥി വേഷത്തിലെത്തിയ മമ്മൂട്ടിയും തന്റെ വേഷം ഗംഭീരമാക്കിയപ്പോള്‍ മലയാളത്തിലെ ആദ്യ 20 കോടി ചിത്രം റെക്കോര്‍ഡിലേക്ക് ചിത്രം ഓടിക്കേറി.

മമ്മൂട്ടിയുടെ 'പുള്ളിക്കാരനെ' തകര്‍ക്കാന്‍ കള്ളക്കണക്ക് ഇറക്കുന്നതാര്? ഈ ശ്രമം ആർക്ക് വേണ്ടി?

അന്ന് മണിയെ കലാഭവനില്‍ നിന്നു ഇറക്കി വിട്ടു... കരഞ്ഞുകൊണ്ട് മണി ആ പടികള്‍ ഇറങ്ങി... അതും പാര?

2000ല്‍ പുറത്തിറങ്ങിയ സിനിമ യുവാക്കള്‍ക്കിടയില്‍ ഒരു ട്രെന്‍ഡ് സെറ്ററായിരുന്നു. നരസിംഹം മുണ്ട്, നരസിംഹം ചെരുപ്പ് അങ്ങനെ ഓരോന്നും. സിനിമയിലെ ഡയലോഗുകള്‍ വരെ ജനം ഏറ്റെടുത്തു. അതില്‍ ഏറ്റവും ശ്രദ്ധേയമായ ഡയലോഗായിരുന്നു 'നീ പോ മോനേ ദിനേശാ...' എന്നത്.

ഡയലോഗ് വന്ന വഴി

തികച്ചും അവിചാരിതമായിട്ടായിരുന്നു നീ പോ മോനേ ദിനേശാ എന്ന ഡയലോഗിന്റെ പിറവി. ആ ഡയലോഗ് വന്ന വഴിയേക്കുറിച്ച് സംവിധായകന്‍ ഷാജി കൈലാസ് തന്നെ വ്യക്തമാക്കുകയുണ്ടായി.

അത് ഇന്ദുചൂഢന്റേതല്ല

സിനിമയില്‍ മോഹന്‍ലാലിന്റെ കഥാപാത്രമായ ഇന്ദുചൂഢന്‍ പറയുന്ന നീ പേ മോനേ ദിനേശാ എന്ന ഡയലോഗ് യഥാര്‍ത്ഥ ജീവിതത്തില്‍ മറ്റൊരു വ്യക്തി പറഞ്ഞ ഡയലോഗായിരുന്നു. അത് മോഹന്‍ലാല്‍ കഥാപാത്രത്തിന് രഞ്ജിത് നല്‍കുകയായിരുന്നു.

കോഴിക്കോട് പ്രസ് ക്ലബ്ബില്‍

കോഴിക്കോടുള്ള ഒഴിവ് സമയങ്ങളില്‍ ഷാജി കൈലാസും തിരക്കഥാകൃത്ത് രഞ്ജിത്തും കോഴിക്കോട് പ്രസ് ക്ലബ്ബില്‍ പോയി ഇരിക്കാറുണ്ട്. അവിടെ വച്ചാണ് അവര്‍ ആ വ്യക്തിയെ കണ്ടുമുട്ടിയത്. ആരേയും ദിനേശാ എന്ന് വിളിക്കുന്ന വ്യക്തി.

എന്തിനും ഏതിനും 'ദിനേശാ...'

അയാള്‍ എല്ലാരേയും ദിനേശാ എന്നാണ് വിളിക്കുന്നത്. ആരെ കണ്ടാലും എന്ത് കാര്യത്തിനും ഒരാളെ അഭിസംബോധന ചെയ്യേണ്ടി വന്നാല്‍ അത് ദിനേശാ എന്നായിരുന്നു. അത് കേട്ടപ്പോള്‍ രഞ്ജിതിന് തോന്നിയ കൗതുകത്തില്‍ നിന്നായിരുന്നു നരസിംഹത്തിലേക്ക് ദിനേശന്‍ എത്തിയത്.

ട്രേഡ് മാര്‍ക്ക്

പൂവള്ളി ഇന്ദുചൂഢന്‍ എന്ന ശക്തനായ നായകന്റെ ട്രേഡ് മാര്‍ക്കായി ആ ഡയലോഗ് മാറുകയായിരുന്നു. പതിനേഴ് വര്‍ഷത്തിനുപ്പുറവും ആ ഡയലോഗ് പ്രേക്ഷകര്‍ ആഘോഷിക്കുന്നു. ചിത്രത്തിലെ ഓരോ ഡയലോഗും പ്രേക്ഷകര്‍ക്ക് ആഘോഷമാണെങ്കിലും ഇത് കാലത്തിനപ്പുറത്തേക്ക് സഞ്ചരിക്കുന്നു.

മോഹന്‍ലാലിന്റെ ജിപ്‌സി

നരസിംഹത്തെ അനുകരിക്കാന്‍ പ്രേക്ഷകര്‍ മത്സരിക്കുകയായിരുന്നു. വ്യത്യസ്തമായ ഒട്ടേറെ ഘടകങ്ങള്‍ ഇതിനായി ചിത്രത്തിലുണ്ടായിരുന്നു. ജിപ്‌സിയും ജീപ്പും ഉണ്ടായിരുന്നവര്‍ സ്റ്റെപ്പിനി മുന്നില്‍ ഘടിപ്പിച്ചത് ഇന്ദുചൂഢന്റെ ജിസ്പിയോട് പ്രിയം തോന്നിയിട്ടായിരുന്നു.

ഏറ്റവും അധികം റീറിലീസുകള്‍

കേരളത്തില്‍ ഏറ്റവും അധികം റീറിലീസ് ചെയ്ത മലയാള ചിത്രം എന്ന റെക്കോര്‍ഡ് നരസിംഹത്തിന് മാത്രമുള്ളതാണ്. അത്രത്തോളം ആ ചിത്രത്തേയും കഥാപാത്രത്തേയും പ്രേക്ഷകര്‍ ആഘോഷിക്കുന്നു. ഇന്ദുചൂഡന്റെ നായക പരിവേഷത്തെ മറികടക്കാന്‍ ഇന്നു മറ്റൊരു കഥാപാത്രത്തിന് സാധിച്ചിട്ടില്ല.

English summary
An interesting story behind that Mohanlal's famous dialogue in Narasimham.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam