ആന്റണി പെരുമ്പാവൂരിന് പിന്തുണയുമായി മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍, കൂടെയുണ്ടാവും...
സോഷ്യൽ മീഡിയയിലേയും സിനിമാ കോളങ്ങളിലേയും ചർച്ചാ വിഷയം മോഹൻലാൽ ചിത്രമായ മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന്റെ റിലീസിനെ കുറിച്ചാണ്. ചിത്രം ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യുമെന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളെ കുറിച്ചുള്ള വാര്‍ത്തകളും വിവരങ്ങളും പങ്കുവയ്ക്കുകയും സര്‍വേകള്‍ നടത്തുകയും ചെയ്യുന്ന ലെറ്റ്സ് ഒടിടി ഗ്ലോബല്‍ എന്ന പേജ് ആണ് ഈ വിവരം പുറത്തുവിട്ടത്. ഇതു സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് വിവരം നിർമ്മാതാവ് ആന്റണി പെരുമ്പാവൂരും ഇതിനെ കുറിച്ചുള്ള സൂചന നൽകിയിട്ടുണ്ട്. മരയ്ക്കാറിന്റെ ഒടിടി റിലീസിന് പിന്തുണയും വിമർശനവും ഉയരുന്നുണ്ട്.

ഇപ്പോഴിത മരയ്ക്കാറിന്റെ ഒ.ടി.ടി റിലീസിനെ അനുകൂലിച്ച് മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷൻ. ചിത്രം ഒ.ടി.ടിയില്‍ റിലീസ് ചെയ്യാനുള്ള തീരുമാനം വന്നതോടെ നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരിനെതിരെ വിമര്‍ശനങ്ങളും പ്രതിഷേധങ്ങളും ഉയർന്നു വരുന്ന സാഹചര്യത്തിലാണ് തങ്ങളുടെ പിന്തുണ അറിയിച്ച് മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ രംഗത്ത് എത്തിയിരിക്കുന്നത്. അസോസിയേഷന്‍ ജനറല്‍ സെക്രട്ടറിയായ വിമല്‍ കുമാര്‍ ഫേസ്ബുക്കിലൂടെയാണ് പിന്തുണ അറിയിച്ചിരിക്കുന്നത്. "ഓള്‍ കേരള മോഹന്‍ലാല്‍ ഫാന്‍സ് & കള്‍ച്ചറല്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ എന്ന മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍; ആന്റണി പെരുമ്പാവൂര്‍ എടുക്കുന്ന എല്ലാ തീരുമാനത്തിനും കൂടെയുണ്ട്. ഞങ്ങളുണ്ട് കൂടെ..." എന്നാണ് കുറിപ്പ്. പിന്തുണയുമായി ആരാധകർ രംഗത്ത് എത്തുന്നുണ്ട്.
അതേസമയം മരക്കാര്‍ എന്ന സിനിമായ്ക്കും നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരിനും എതിരെ രൂക്ഷ വിമർശനവുമായി ഫിയോക് പ്രസിഡന്റ് വിജയകുമാര്‍ രംഗത്ത് എത്തിയിട്ടുണ്ട്. ഒരു രൂപ പോലും കൂടുതല്‍ തരില്ല, മരക്കാര്‍ എന്താ ചന്തയില്‍ വെച്ച് വിലപേശാനുളള സാധനമാണോ? എന്നാണ് അദ്ദേഹം ചോദിക്കുന്നത്. '' പ്രേക്ഷകരുടെ താല്‍പര്യം മാനിച്ചാണ് ആന്റണി പെരുമ്പാവൂരിനോട് ഇത്ര വിട്ടുവീഴ്ചകള്‍ നടത്തിയതെന്നും അദ്ദേഹം പറയുന്നു. റിപ്പോർട്ടർ ടിവിയോടാണ് ഇക്കാര്യം പറഞ്ഞത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ...

''ആന്റണി പെരുമ്പാവൂർ ജീവിക്കാൻ നിവർത്തി ഇല്ലാത്ത ഒരു ജനവിഭാഗത്തോടാണ് 25 കോടി വേണമെന്ന് പറയുന്നത്. മരക്കാർ എന്ന സിനിമ ചന്തയിൽ വെച്ച് വിലപേശാനുളള സാധനമാണോ? ആദ്യം 100 കോടി പറയുന്നു. പിന്നീട് 40 കോടി പറയുന്നു. അവസാനം 25 കോടിയിലേക്ക് എത്തുന്നു.ഇന്നലെ നടന്ന ജനറൽ ബോഡിക്ക് ശേഷം ഓരോരുത്തർക്കും എത്ര കോടി വരെ പലിശയ്ക്ക് കിട്ടും എന്ന കണക്ക് എടുത്ത ശേഷമാണ് 15 കോടി എന്ന സംഘ്യയിലേക്ക് എത്തിയത്. ഈ 15 കോടി എന്ന് പറയുന്നത് തല്ലി പിഴിഞ്ഞ് എടുക്കുന്ന കാശാണ്.
ഒരു രൂപ കൂടുതൽ പോലും കൂടുതൽ തരില്ല. അതായത് 15 കോടി ഒരു രൂപ തരാമെന്ന് പറയാൻ പോലും നിവർത്തിയില്ലാതെ അവസ്ഥയിലാണ് ഞങ്ങൾ.'500 സ്ക്രീൻ 21 ദിവസം ഫ്രീ റൺ' കേരളത്തിൽ ഒരു സിനിമയ്ക്കും കിട്ടിയിട്ടില്ലാത്ത ആനുകൂല്യങ്ങളാണ്, നിബന്ധനകളാണ്. ഞങ്ങളെ സംബന്ധിച്ചിടത്തോളം ഇതിലും വലിയ ഓഫർ കൊടുക്കാനില്ല.ഇതുവെച്ച് ലക്ഷങ്ങൾ ലാഭം ഉണ്ടാക്കാം എന്ന പ്രതീക്ഷയിലല്ല ഈ ഓഫർ കൊടുത്തത്. ഈ സിനിമ തിയേറ്ററിൽ കാണണം എന്ന പ്രേക്ഷകരുടെ ആഗ്രഹത്തെ മാനിച്ചു കൊണ്ടാണ് ഞങ്ങൾ ഇത്ര വിട്ടുവീഴ്ചയ്ക്ക് തയ്യാറാകുന്നത്. അല്ലാതെ മരക്കാർ എന്ന സിനിമ തിയേറ്ററിൽ കളിച്ച് ലാഭം ഉണ്ടാക്കാം എന്ന പ്രതീക്ഷ ഒരു തിയേറ്റർ ഉടമയ്ക്കുമില്ലെന്നും ഇദ്ദേഹം പറയുന്നു.
കൂടാതെ ആന്റണി പെരുമ്പാവൂരിനോടൊപ്പം ദിലീപ് അടക്കം സംഘടനയില്‍ അംഗത്തമുള്ള ഒരാളും പുറത്തേക്ക് പോകില്ലെന്നും ഇദ്ദേഹം പറയുന്നുണ്ട്. ആന്റണി പെരുമ്പാവൂര്‍ രാജി വെച്ചാല്‍ സംഘടന പിളരുമോയെന്ന് അവതാരകന്റെ ചോദ്യത്തിനായിരുന്നു ഇദ്ദേഹം മറുപടി നൽകിയത്.'' ആന്റണി പെരുമ്പാവൂര്‍ ഇപ്പോഴും ഫിയോകിലെ അംഗമാണ്. അദ്ദേഹം പുറത്തേക്ക് പോവുകയാണങ്കില്‍ ദിലീപ് അടക്കം ഫിയോകിന്റെ അഗംത്തമുള്ള ഒരാളും അദ്ദേഹത്തോടൊപ്പം പുറത്തേക്ക് പോകുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ചിത്രം ഒടിടിക്ക് കൊടുത്താന്‍ ആന്റണി പെരുമ്പാവൂരിനെ പുറത്താക്കുമെന്ന് തീരുമാനിക്കേണ്ടത് ജനറല്‍ ബോഡിയാണ്. ഇപ്പോഴും വൈസ് ചെയര്‍മാനാണ് അദ്ദേഹം. അദ്ദേഹത്തെ പുറത്താക്കേണ്ട സാഹചര്യമുണ്ടായിട്ടില്ലെന്നാണ് വിജയകുമാര്‍ പറയുന്നത്.


Click it and Unblock the Notifications