മമ്മൂട്ടി, മോഹന്‍ലാൽ ആരാധകരുടെ യുദ്ധമില്ലാത്ത ഏക ദിവസം! ഇത്തവണ മോഹന്‍ലാല്‍ ഫാന്‍സ് അതിശയിപ്പിച്ചു!

Recommended Video

ആശംസകളുമായി മോഹന്‍ലാലും ലാലേട്ടൻ ഫാൻസും

മമ്മൂട്ടിയുടെ പിറന്നാള്‍ ആഘോഷമാണ് ഇന്ന് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞിരിക്കുന്ന കാര്യം. ദിവസങ്ങള്‍ക്ക് മുന്‍പേ ആശംസകളുമായി ആരാധകര്‍ രംഗത്തെത്തിയിരുന്നു. ഇന്ന് മലയാള സിനിമയിലെയും തെന്നിന്ത്യന്‍ സിനിമാലോകത്തെയും താരങ്ങള്‍ മലയാളത്തിന്റെ മെഗാസ്റ്റാറിന് പറന്നാള്‍ ആശംസകള്‍ അറിയിച്ചിരുന്നു.

മോഹന്‍ലാലിന്റെ പിറന്നാള്‍ ആശംസകള്‍ എന്താണെന്ന് അറിയാനുള്ള കാത്തിരിപ്പിലായിരുന്നു ആരാധകര്‍. ഒടുവില്‍ അതുമെത്തി. എന്നാല്‍ ഇവിടെ വ്യത്യസ്തരാവുന്നത് മോഹന്‍ലാല്‍ ഫാന്‍സാണ്. സിനിമകളുടെ പേരില്‍ ഇടയ്ക്ക് ഫാന്‍ ഫൈറ്റുകള്‍ നടക്കാറുണ്ടെങ്കിലും ഇത്തവണ മോഹന്‍ലാല്‍ ആരാധകര്‍ ഞെട്ടിച്ചിരിക്കുകയാണ്.

മമ്മൂട്ടിയുടെ പിറന്നാള്‍

മമ്മൂട്ടിയുടെ പിറന്നാള്‍

കേരളത്തില്‍ എല്ലായിടത്തും മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ പിറന്നാള്‍ ആഘോഷങ്ങള്‍ നടക്കുകയാണ്. ഫാന്‍സ് ക്ലബ്ബുകളുടെ നേതൃത്വത്തിലാണ് പലയിടത്തും ആഘോഷ പരിപാടികള്‍. പലവിധത്തിലുള്ള കാരുണ്യ പ്രവര്‍ത്തികള്‍ക്കും ആരാധകര്‍ നേതൃത്വം നല്‍കുന്നുണ്ട്. ആരാധകര്‍ക്കൊപ്പം മമ്മൂട്ടിയും സജീവമായി രംഗത്തുണ്ടെന്നുള്ളതാണ് ഇന്നത്തെ ദിവസത്തിന്റെ മറ്റൊരു പ്രത്യേകത.

ആശംസകളുമായി മോഹന്‍ലാല്‍

ഇന്നത്തെ ദിവസം മമ്മൂട്ടിയ്ക്ക് മോഹന്‍ലാല്‍ നല്‍കുന്ന ആശംസ എന്താണെന്ന് അറിയാന്‍ ആരാധകര്‍ക്കും താല്‍പര്യമുണ്ടായിരുന്നു. ഒടുവില്‍ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജിലൂടെ മോഹന്‍ലാലിന്റെ ആശംസയും എത്തിയിരുന്നു. ഹാപ്പി ബെര്‍ത്ത് ഡേ മമ്മൂക്ക എന്നായിരുന്നു മോഹന്‍ലാല്‍ കുറിച്ചത്. ഒപ്പം മമ്മൂട്ടിയ്‌ക്കൊപ്പം നില്‍ക്കുന്ന ചിത്രവും മോഹന്‍ലാല്‍ പങ്കുവെച്ചിരുന്നു.

മോഹന്‍ലാല്‍ ഫാന്‍സ്

ആരാധകരും സിനിമാ താരങ്ങളുമുള്‍പ്പെടെ നിരവധി പേരും ആശംസകള്‍ അറിയിച്ചിരുന്നെങ്കിലും ശ്രദ്ധേയമായിരിക്കുന്നത് മോഹന്‍ലാല്‍ ഫാന്‍സ് ക്ലബ്ബിന്റെ ആശംസയാണ്. ലാലേട്ടന്റെ സ്വന്തം ഇച്ചാക്കക്ക് ഒരായിരം പിറന്നള്‍ ആശംസകള്‍ എന്നും പറഞ്ഞ് ഇരുവരുടെയും പഴയ ചിത്രങ്ങള്‍ കേര്‍ത്തിണക്കിയൊരു പോസ്റ്ററാണ് ഫാന്‍സ് ക്ലബ്ബ് പുറത്ത് വിട്ടിരിക്കുന്നത്. അഭിനയ കലയുടെ പൗരുഷം ഇന്ത്യന്‍ സിനിമയുടെ അഭിമാനമായ മമ്മുക്ക എന്നിങ്ങനെ പോസ്്റ്റിന് താഴെ കമന്റുകളിലൂടെ മോഹന്‍ലാല്‍ ആരാധകരുടെ സ്‌നേഹം വ്യക്തമാണ്.

ഫാന്‍ ഫൈറ്റുകള്‍

ഫാന്‍ ഫൈറ്റുകള്‍

തങ്ങളുടെ പ്രിയപ്പെട്ട താരങ്ങളോടുള്ള ആരാധകരുടെ സ്നേഹം പറഞ്ഞറിയിക്കാന്‍ കഴിയാത്ത വളരെ വലുതാണ്. കേരളത്തില്‍ ഏറ്റവുമധികം ആരാധകരുള്ളത് മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കുമാണ്. എന്നാല്‍ താരങ്ങളുടെ സിനിമകളുടെ പേരില്‍ ഇരു കൂട്ടരും ചേര്‍ന്ന് ഫാന്‍ ഫൈറ്റുകള്‍ നടത്തുന്നതും പതിവാണ്. സോഷ്യല്‍ മീഡിയയിലൂടെയാണ് പലപ്പോഴും ഇത്തരം യുദ്ധങ്ങള്‍ നടക്കുന്നത്.

വഴക്ക് കൂടാത്ത ദിവസങ്ങള്‍

വഴക്ക് കൂടാത്ത ദിവസങ്ങള്‍

ഇരുകൂട്ടരും തമ്മില്‍ മറ്റ് പ്രശ്‌നങ്ങളൊന്നുമില്ല എന്ന് മാത്രമല്ല നല്ല സിനിമകളെ പരസ്പരം പ്രോത്സാഹിപ്പിക്കുന്നവരാണ് ഫാന്‍സുകാര്‍. താരങ്ങളെ അഭിനന്ദിക്കേണ്ട സമയത്ത് പരസ്പരം അഭിനന്ദിക്കുകയും ചെയ്യുന്നതും ശ്രദ്ധേയമാണ്. മമ്മൂട്ടി ആരാധകരും മോഹന്‍ലാല്‍ ആരാധകരും പരസ്പരം വഴക്ക് കൂടാത്ത രണ്ട് ദിവസങ്ങള്‍ താരങ്ങളുടെ പിറന്നാള്‍ ദിവസമാണെന്നാണ് ചിലര്‍ പറയുന്നത്.

മോഹന്‍ലാലിനും ആശംസകള്‍

മോഹന്‍ലാലിനും ആശംസകള്‍

മുന്‍പ് മോഹന്‍ലാലിന് പിറന്നാള്‍ ആശംസകളുമായി മമ്മൂട്ടി ഫാന്‍സ് അസോസിയേഷനും രംഗത്തെത്തിയിരുന്നു. അടുത്തിറങ്ങിയ മമ്മൂട്ടിയുടെ അബ്രഹാമിന്റെ സന്തതികള്‍ക്ക് മോഹന്‍ലാല്‍ ഫാന്‍സിന്റെ വലിയ പിന്തുണയും ലഭിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X