മോഹന്‍ലാലിനോടും ഇട്ടിമാണിയോടും ഈ ചതി ചെയ്യരുത്! അപേക്ഷയുമായി മോഹന്‍ലാല്‍ ഫാന്‍സ്!
Recommended Video
ഒടിയനായും സ്റ്റീഫന്‍ നെടുമ്പള്ളിയുമായി ഞെട്ടിച്ച മോഹന്‍ലാല്‍ ഇട്ടിമാണിയായി എത്തി ആരാധകരെ അതിശയിപ്പിച്ചിരിക്കുകയാണ്. മോഹന്‍ലാലിനെ നായകനാക്കി നവാഗതരായ ജിബി, ജോജു എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇട്ടിമാണി മേഡ് ഇന്‍ ചൈന. ചിത്രീകരണം ആരംഭിച്ചതിന് പിന്നാലെ സിനിമയില്‍ നിന്നും ഫസ്റ്റ് ലുക്ക് പുറത്ത് വിട്ടിരുന്നു. ചട്ടയും മുണ്ടും ധരിച്ച് നില്‍ക്കുന്ന മാര്‍ഗം കളിക്കാരുടെ വേഷത്തിലായിരുന്നു മോഹന്‍ലാല്‍ എത്തിയത്.
കുറഞ്ഞ സമയത്തിനുള്ളില്‍ മോഹന്‍ലാലിന്റെ ലുക്ക് ഇന്റര്‍നെറ്റിനെ നിശ്ചലമാക്കിയിരുന്നു. പിന്നാലെ ഇട്ടിമാണിയുടെ ലൊക്കേഷനില്‍ നിന്നുമുള്ള ഫോട്ടോസും വീഡിയോസും സോഷ്യല്‍ മീഡിയ വഴി പ്രചരിച്ചു. മോഹന്‍ലാലിനൊപ്പം സലിം കുമാര്‍, ഹരീഷ് കണാരന്‍, അരിസ്റ്റോ സുരേഷ്, ധര്‍മജന്‍ ബോള്‍ഗാട്ടി എന്നിവര്‍ മാര്‍ഗം കളിക്കാരുടെ വേഷത്തില്‍ നില്‍ക്കുന്ന ചിത്രങ്ങളും ഷൂട്ടിംഗിലെ ചില ദൃശ്യങ്ങളും പുറത്ത് വന്ന് കൊണ്ടിരിക്കുകയാണ്.

സിനിമയോടും മോഹന്‍ലാലിനോടുമുള്ള സ്‌നേഹത്തിന്റെ പുറത്താണെങ്കിലും ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്ത് വിടരുതെന്ന അപേക്ഷയുമായി എത്തിയിരിക്കുകയാണ് ഫാന്‍സ്. 'ഇട്ടിമാണി ചിത്രത്തിന്റെ ലൊക്കേഷനില്‍ ആരാധകര്‍ക്കും പ്രേക്ഷകര്‍ക്കും ചിത്രീകരണം കാണാന്‍ ഉള്ള അവസരം ഉണ്ടെങ്കില്‍ കൂടിയും ചിത്രത്തിലെ സുപ്രധാന രംഗങ്ങള്‍ ഷൂട്ട് ചെയ്ത് വീഡിയോ ആക്കി പ്രചരിക്കുന്നത് ശ്രദ്ധയില്‍ പെട്ടു. ഇത്തരം രീതിയില്‍ പിന്‍തുടര്‍ന്നു ചിത്രത്തെ നശിപ്പിക്കുന്ന രീതിയിലേക്ക് എത്തരുത്. മികച്ച ദൃശ്യ മികവോടെ എത്തുന്ന ചിത്രം വലിയ സ്‌ക്രീനില്‍ കണ്ട് ആസ്വദിക്കൂ' എന്നുമാണ് മോഹന്‍ലാല്‍ ഫാന്‍സ് ഗ്രൂപ്പില്‍ വന്ന കുറിപ്പില്‍ പറഞ്ഞിരിക്കുന്നത്.
ബിഗ് ബജറ്റിലൊരുക്കുന്നതും ചരിത്ര കഥാപാത്രങ്ങളെ ആസ്പദമാക്കി ഒരുക്കുന്നതുമായ ചിത്രങ്ങളില്‍ നിന്നെല്ലാം മാറി ഒരു പക്കാ കോമഡി എന്റര്‍ടെയിനറിന്റെ ഭാഗമാവുകയാണ് മോഹന്‍ലാല്‍. വെള്ളിമൂങ്ങ, ചാര്‍ലി എന്നീ ചിത്രങ്ങളില്‍ അസോസിയേറ്റായി പ്രവര്‍ത്തിച്ച ജിബിയും ജോജുവും ചേര്‍ന്ന് തിരക്കഥ ഒരുക്കിയാണ് ഇട്ടിമാണി മേഡ് ഇന്‍ ചൈന സംവിധാനം ചെയ്യുന്നത്. ആശീര്‍വാദ് സിനിമയുടെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മാണം. ഹണി റോസാണ് നായിക.


Click it and Unblock the Notifications