മികച്ച നടന്‍ മോഹന്‍ലാല്‍! ഇത് കേട്ടാല്‍ ചിലര്‍ക്ക് ചൊറിച്ചിലാണ്, ചലച്ചിത്ര പുരസ്‌കാരം വിവാദത്തിലോ?

Recommended Video

മോഹന്‍ലാലിനെതിരെയുള്ള ആരോപണം | filmibeat Malayalam

സിനിമയിലെ പുരസ്‌കാര വിതരണം പലപ്പോഴും വലിയ വിവാദങ്ങള്‍ക്ക് തിരികൊളുത്താറുണ്ട്. കഴിഞ്ഞ വര്‍ഷം നടന്‍ മോഹന്‍ലാല്‍ ചടങ്ങില്‍ മുഖ്യാതിഥിയായി എത്തിയതായിരുന്നു പ്രശ്‌നങ്ങള്‍ക്ക് കാരണമായത്. മോഹന്‍ലാല്‍ വന്നാല്‍ പരിപാടിയില്‍ നിന്ന് വിട്ട് നില്‍ക്കുമെന്ന് ഒരു വിഭാഗം ആളുകള്‍ നിലപാട് എടുത്തതോടെയാണ് വിവാദം ആരംഭിച്ചത്.

എന്നാല്‍ സംഘടിപ്പിച്ച പരിപാടിയില്‍ യാതൊരു മാറ്റവുമില്ലാതെ മോഹന്‍ലാല്‍ തന്നെ മുഖ്യാതിഥിയായി പരിപാടിയില്‍ എത്തിയിരുന്നു. ഇപ്പോഴിതാ വീണ്ടുമൊരു പുരസ്‌കാര പ്രഖ്യാപനം വരുമ്പോള്‍ അതിന്റെ പേരിലും പ്രശ്‌നങ്ങള്‍ തലപൊക്കിയിരിക്കുകയാണ്. മികച്ച നടന്‍ ആരായിരിക്കും എന്നതിനെ കുറിച്ചുള്ള ആരാധകരുടെ ആകാംഷയാണ് ഇതിനൊക്ക കാരണമായിരിക്കുന്നത്.

 മികച്ച നടന്‍

മികച്ച നടന്‍

2018 ലെ മികച്ച നടന്‍ ആരാണെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് സിനിമാപ്രേമികള്‍. പ്രഖ്യാപനം ഇതുവരെ നടന്നിട്ടില്ലെങ്കിലും താരങ്ങളുടെ പേര് പുറത്ത് വന്നിരുന്നു. ഫഹദ് ഫാസില്‍ (കാര്‍ബണ്‍, വരത്തന്‍, ഞാന്‍ പ്രകാശന്‍), ജയസൂര്യ (ക്യാപ്റ്റന്‍, ഞാന്‍ മേരിക്കുട്ടി), ജോജു ജോര്‍ജ് (ജോസഫ്), മോഹന്‍ലാല്‍ (ഒടിയന്‍, കായംകുളം കൊച്ചുണ്ണി), ദിലീപ് (കമ്മാരസംഭവം), സുരാജ് വെഞ്ഞാറമൂട് (കുട്ടന്‍പിള്ളയുടെ ശിവരാത്രി), നിവിന്‍ പോളി (കായംകുളം കൊച്ചുണ്ണി), ടൊവിനോ തോമസ് (മറഡോണ, ഒരു കുപ്രസിദ്ധ പയ്യന്‍, തീവണ്ടി, എന്റെ ഉമ്മാന്റെ പേര്) എന്നിവരാണ് മികച്ച നടനുള്ള നോമിനേഷനിലുള്ളത്.

സാധ്യത ഇവര്‍ക്കോ

സാധ്യത ഇവര്‍ക്കോ

നിരവധി പേര്‍ നോമിനേഷനില്‍ ഉണ്ടെങ്കിലും അതില്‍ ചിലര്‍ക്ക് സാധ്യത കല്‍പ്പിച്ചിരിക്കുകയാണ് ആരാധകര്‍. ഫഹദ് ഫാസില്‍, ജയസൂര്യ, ജോജു ജോര്‍ജ്, മോഹന്‍ലാല്‍ എന്നിവരുടെ പേരുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുന്നത്. ഈ നാല് പേരില്‍ ഒരാള്‍ക്ക് മികച്ച നടനുള്ള പുരസ്‌കാരം ലഭിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. എന്നാല്‍ അവിടെ മോഹന്‍ലാലിന്റെ പേര് പറയുന്നതിനോട് ഒരു വിഭാഗം ആളുകള്‍ പ്രതിഷേധവുമായി എത്തിയിരിക്കുകയാണ്.

 മോഹന്‍ലാലിനെതിരെയുള്ള ആരോപണം

മോഹന്‍ലാലിനെതിരെയുള്ള ആരോപണം

മോഹന്‍ലാല്‍ അവാര്‍ഡ് അര്‍ഹിക്കുന്നില്ല. മോഹന്‍ലാലിനു കൊടുത്താല്‍ അവാര്‍ഡിലുള്ള വിശ്വാസം നഷ്ട്ടപ്പെടും. മോഹന്‍ലാല്‍ പൈസ കൊടുത്ത് അവാര്‍ഡ് വാങ്ങും എന്നൊക്കെയുള്ള പ്രതികരണങ്ങളാണ് സോഷ്യല്‍ മീഡിയിലെ ചില പേജുകളില്‍ വന്ന് കൊണ്ടിരിക്കുന്നത്. ജോജു ജോര്‍ജിനാണ് സാധ്യതയെന്നും അദ്ദേഹത്തിന് അവാര്‍ഡ് കൊടുക്കണമെന്നാണ് ഒരു വിഭാഗം ആളുകളുടെ ആഗ്രഹം. എന്നാല്‍ ഇതെല്ലാം ചില ആരാധനയുടെ പുറത്ത് വരുന്നതാണ്. മോഹന്‍ലാലിനെ താഴ്ത്തി കെട്ടാന്‍ ശ്രമിക്കുന്നതിനെതിരെ ഫാന്‍സും രംഗത്ത് എത്തിയിരുന്നു.

 നേരത്തെ ആവാമായിരുന്നു

നേരത്തെ ആവാമായിരുന്നു

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിക്കാന്‍ സാധ്യതയുള്ള ഒട്ടനവധി കഥാപാത്രങ്ങള്‍ മോഹന്‍ലാല്‍ അനശ്വരമാക്കിയിട്ടുണ്ട്. പൈസ കൊടുത്ത് വാങ്ങാനായിരുന്നേല്‍ ഈ സിനിമകള്‍ക്കെങ്കിലും ഏട്ടന്‍ വാങ്ങിയേനെ. ലാലേട്ടന്‍ ഫൈനല്‍ റൗണ്ടില്‍ വരുമ്പോള്‍ മാത്രം പൊന്തിവരുന്ന സിനിമാപ്രേമികളാണ് ഇവരെല്ലാമെന്നാണ് ചില ഫാന്‍സ് ഗ്രൂപ്പുകളില്‍ വന്ന കുറിപ്പില്‍ പറയുന്നത്. എന്തായാലും ഇത്തവണ ആരായിരിക്കും മികച്ച നടന്‍ എന്നുള്ളത് അറിയാനാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

 പ്രഖ്യാപനം ഉടന്‍

പ്രഖ്യാപനം ഉടന്‍

ഈ മാസം 28 നോ മാര്‍ച്ച് ഒന്നിനോ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന. 104 സിനിമകളാണ് ഇത്തവണ മത്സരത്തിനുള്ളത്. 100 ഫീച്ചര്‍ ചിത്രങ്ങളും കുട്ടികളുടെ നാല് ചിത്രങ്ങളും. പ്രശ്‌സത സംവിധായകന്‍ കുമാര്‍ സാഹ്‌നിയാണ് ജൂറിയുടെ അധ്യക്ഷന്‍. ഡോ.പികെ പോക്കറാണ് രചനാ വിഭാഗം ജൂറി അധ്യക്ഷന്‍. സംവിധായകരായ ഷെറി ഗോവിന്ദന്‍, ജോര്‍ജ് കിത്തു, ക്യാമറമാന്‍ കെജി ജയന്‍, സൗണ്ട് എന്‍ജീനിയര്‍ മോഹന്‍ദാസ്, നിരൂപകനും സംവിധായകനുമായ വിജയകൃഷ്ണന്‍, എഡിറ്റര്‍ ബിജു സുകുമാരന്‍, സംഗീത സംവിധായകന്‍ പിജെ ഇഗ്‌നേഷ്യസ്, നവ്യ നായര്‍, എന്നിവരാണ് സിനിമാ വിഭാഗം ജൂറി അംഗങ്ങള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X