twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    രാജാവിന്റെ മകനല്ല മോഹൻലാലിന്റെ ആദ്യ സൂപ്പർ ഹിറ്റ് ചിത്രം! ആ ഹിറ്റായ ചിത്രം ഇതാണ്...

    |

    മോഹൻലാലിന്റെ കരിയർ മാറ്റി മറിച്ച ചിത്രമായിരുന്നു 1986 ൽ പുറത്തു വന്ന രാജാവിന്റെ മകൻ. ഈ ചിത്രത്തിലൂടെയായിരുന്നു താരം സൂപ്പർ താരപദവിയിലേയ്ക്ക് എത്തിയത്. വർഷങ്ങൾ കഴിഞ്ഞിട്ടും ജൂലൈ 17 ഇന്നും സിനിമ പ്രേമികൾ ആഘോഷമാക്കുന്നുണ്ട്.

    രാജാവിന്റെ മകൻ സിനിമയുടെ പിറവിയെ കുറിച്ച് നിരവധി കഥകൾ പുറത്തു വരുന്നുണ്ട്. ചിത്രത്തിൽ മോഹൻലാൽ എത്തിയതിനെ കുറിച്ചു, സിനിമ എടുക്കാൻ ഇടയായ സാഹചര്യങ്ങളുമൊക്കെ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ തന്നെയാണ് പങ്കുവെച്ചിരുന്നത്. 1986ൽ റിലീസ് ചെയ്‌ത ചിത്രത്തിന് തിരക്കഥ ഒരുക്കിയത് ഡെന്നിസ് ജോസഫ് ആയിരുന്നു; സംവിധാനം തമ്പി കണ്ണന്താനവും. എന്നാൽ എല്ലാവരും കരുതുന്നത് പോലെ മോഹൻലാലിന്റെ ആദ്യ സൂപ്പർഹിറ്റ് രാജാവിന്റെ മകനല്ലത്രേ. സംവിധായകൻ ശശികുമാറിനെ കുറിച്ചുള്ള ഓർമ്മകുറിപ്പിലാണ് ഡെന്നിസ് ഇക്കാര്യം വ്യക്തമാക്കുന്നത്.

     നൗഷാദിക്ക... അതിലൊരു കൈ നിങ്ങളുടേതാണ്! നന്മയുള്ള ആ മനുഷ്യ സ്നേഹിയെ കുറിച്ച് സിദ്ദിഖിന്റെ വാക്കുകൾ നൗഷാദിക്ക... അതിലൊരു കൈ നിങ്ങളുടേതാണ്! നന്മയുള്ള ആ മനുഷ്യ സ്നേഹിയെ കുറിച്ച് സിദ്ദിഖിന്റെ വാക്കുകൾ

    മോഹൻലാലും  പ്രണവും

    മോഹൻലാലിന്റേയും മകൻ പ്രണവ് മോഹൻലാലിന്റേയും കരിയറിൽ പ്രധാന പങ്കുവഹിച്ച വ്യക്തിയാണ് തമ്പി കണ്ണന്താനം. മോഹൻലാലിനെ സൂപ്പർ താരമാക്കിയതിനോടൊപ്പം പ്രണവിനെ ക്യാമറയ്ക്ക് മുന്നിൽ കൊണ്ടു വന്നതും തമ്പി കണ്ണന്താനമായിരുന്നു.'ഒന്നാമന്‍' എന്ന സിനിമയിലൂടെ ബാലതാരമായിട്ടാണ് പ്രണവ് സിനിമയിൽ എത്തിയത്.

     നെഗറ്റീവ് ഡച്ചുള്ള  നായകൻ

    നെഗറ്റീവ് ടച്ചുള്ള നായകനെയാണ് മോഹന്‍ലാല്‍ ചിത്രത്തിൽ അവതരിപ്പിച്ചത്. അത് മോഹന്‍ലാലിന്റേയും മലയാള സിനിമയും ജാതകം മാറ്റി. ചിത്രത്തിലെ പേര് ഏറെ കൗതുകം സൃഷ്ടിച്ചിരുന്നു. നെഗറ്റീവ് പ്രതികരണവും എത്തിയിരുന്നു.രാജാവിന്റെ മകന്‍ എന്നാല്‍ രാജകുമാരന്‍ എന്നല്ലേ വേണ്ടതെന്ന് പലരും ചോദിച്ചു. എന്നാല്‍ ആ പേരിന് 'പഞ്ച്' പോരെന്ന് പറഞ്ഞാണ് തമ്പി കണ്ണന്താനം 'രാജാവിന്റെ മകന്‍' എന്ന പേരില്‍ ഉറച്ചു നിന്നത്.

     വില്ലനിൽ നിന്ന് നായകൻ

    1980 ൽ ഫാസിൽ സംവിധാനം ചെയ്ത മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിലൂടെയാണ് മോഹൻലാൽ വെള്ളിത്തിരയിൽ എത്തിയത്. നെഗറ്റീവ് കഥാപാത്രമായിരുന്നു ആദ്യം ക്യാമറയ്ക്ക് മുന്നിൽ അവതരിപ്പിച്ചത്. എന്നാൽ വില്ലനായി എത്തി പിന്നീട് മലയാള സിനിമയുടെ മുഖ്യ മുഖമാകുകയും പിന്നെ ഇന്ത്യൻ സിനിമയിൽ തന്നെ തന്റേതായ സ്ഥാനം കണ്ടെത്തുകയായിരുന്നു താരം

     മോഹൻലാലിനെ ഹിറ്റാക്കിയ ചിത്രം

    മോഹൻലാൽ ഹീറോയായി അഭിനയിച്ച ആദ്യ ചിത്രം പത്താമുദയമാണ് . ശശികുമാറാണ് ചിത്രത്തിന്റെ സംവിധായകൻ. ശശികുമാറിനെ കുറിച്ചുള്ള ഓർമ പങ്കുവെയ്ക്കവെയാണ് ഇക്കാര്യം ഡെന്നീസ് ജോസഫ് വെളിപ്പെടുത്തിയത്. അത് എല്ലാവരുടേയും തെറ്റിധാരണയാണെന്നും സംവിധായകൻ പറഞ്ഞു. എസ് എൽ പുരം സദാനന്ദൻ തിരക്കഥ എഴുതിയ ചിത്രം 1985 ആയിരുന്നു പുറത്തെത്തിയത്. മോഹൻലാൽ, ഉർവ്വശി, എംജി സോമൻ, ടിജി രവി എന്നിവരായിരുന്നു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്.

     ആണവ യുദ്ധത്തെ പ്രോത്സാഹിപ്പിക്കരുത്!പാക് യുവതിയ്ക്ക് മറുപടിയുമായി പ്രിയങ്ക, കയ്യടിച്ച് സദസ്സ് ആണവ യുദ്ധത്തെ പ്രോത്സാഹിപ്പിക്കരുത്!പാക് യുവതിയ്ക്ക് മറുപടിയുമായി പ്രിയങ്ക, കയ്യടിച്ച് സദസ്സ്

    English summary
    mohanlal first super hit movie
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X