മോഹൻലാൽ ഒരിക്കൽ പോലും എന്നെക്കുറിച്ച് പറഞ്ഞില്ല, പക്ഷെ ശങ്കർ ചെയ്തു; ശങ്കറിന്റെ വീഴ്ചയ്ക്ക് കാരണം

മലയാള സിനിമയിലെ സൂപ്പർ സ്റ്റാറാണ് മോഹൻലാൽ. ഇന്ന് പകരം വെക്കാനില്ലാത്ത നടനായി ആഘോഷിക്കപ്പെടുന്ന മോഹൻലാലിന‍റെ സിനിമയിലേക്കുള്ള ക‍ടന്ന് വരവ് പ്രതിസന്ധികൾ നിറഞ്ഞതായിരുന്നു. തുടക്കകാലത്ത് വില്ലൻ വേഷങ്ങളിലാണഅ മോഹൻലാൽ കൂടുതലും അഭിനയിച്ചത്.

നായകനാവാനുള്ള രൂപഭം​ഗിയില്ലെന്ന് പറഞ്ഞ് നടനെ പലരും തള്ളിക്കളഞ്ഞിരുന്നു. എന്നാൽ പിന്നീട് അഭിനയ മികവിലൂടെ നായക നിരയിലേക്ക് ഉയരാൻ മോ​ഹൻലാലിന് കഴിഞ്ഞു. മോഹൻലാൽ വില്ലനായെത്തിയ സിനിമയായിരുന്നു മഞ്ഞിൽ വിരിഞ്ഞ പൂക്കൾ.

സിനിമയെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് സിനിമയിൽ സഹസംവിധായകനായി പ്രവർത്തിച്ച സ്റ്റാൻലി ജോസ്

ശങ്കർ, പൂർണി‌മ ജയറാം എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമ വൻവിജയമായിരുന്നു. ഫാസിൽ സംവിധാനം ചെയ്ത സിനിമയായിരുന്നു ഇത്. ഇപ്പോഴിതാ സിനിമയെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് സിനിമയിൽ സഹസംവിധായകനായി പ്രവർത്തിച്ച സ്റ്റാൻലി ജോസ്.

അന്ന് തുടക്കക്കാരനായ ഫാസിലിനേക്കാൾ സീനിയറായിരുന്നു സ്റ്റാൻലി ജോസ്. മാസ്റ്റർ ബിൻ ചാനലിനോട് സംസാരിക്കവെയാണ് മഞ്ഞിൽ വിരിഞ്ഞ പൂക്കളെക്കുറിച്ചും സിനിമയിൽ അഭിനയിച്ച മോഹൻലാലിനെും ശങ്കറിനെയും കുറിച്ചും സ്റ്റാൻലി ജോസ് സംസാരിച്ചത്.

ഇതിനേക്കാൾ വലിയ ആളാവുമെന്ന് മോഹൻലാലിന് അറിയില്ലല്ലോ

'ടൂറിസ്റ്റുകളെല്ലാം ശങ്കറിന്റെ ചുറ്റും ഓടിക്കൂടുകയായിരുന്നു. മോഹൻലാൽ അതാെക്കെ കണ്ടോണ്ട് നിൽക്കുകയാണ്. ഇതിനേക്കാൾ വലിയ ആളാവുമെന്ന് മോഹൻലാലിന് അറിയില്ലല്ലോ. എല്ലാവർക്കും റിഹേഴ്സൽ കൊടുത്തു. പൂർണിമയ്ക്ക് മലയാളം അറിയില്ല. ഹിന്ദിയും ഇം​ഗ്ലീഷുമേ അറിയൂ'

'അവരെ പഠിപ്പിച്ച് കൊടുക്കണം. ഒരു മണിക്കൂറും രണ്ട് മണിക്കൂറുമെടുത്താണ് ഒരു വാചകം പറയാൻ പൂർണിമയെ പഠിപ്പിക്കുന്നത്. ഫാസിൽ അഭിനയം കാണിച്ച് കൊടുക്കുമായിരുന്നു. വർക്കിനോടുള്ള ആത്മാർത്ഥതയാണത്. മോഹൻലാൽ വില്ലനായി കുറച്ച് സമയമേ ഉള്ളൂ'

ശങ്കറിന് പരിമിതിയുണ്ടായിരുന്നു. പിന്നെ ആ ​ഗ്ലാമർ കൊണ്ട് നിന്നതാണ്

'ശങ്കർ ഒരേ ടൈപ്പായി പോയതാണ് താഴേക്ക് പോവാൻ‌ കാരണമെന്ന് തോന്നുന്നു. ഒരേ ഹീറോയായി വന്നു. ഇന്ന് വെറൈറ്റികൾ ചെയ്യാം. അന്ന് ജനങ്ങൾ അത് അം​ഗീകരിക്കില്ലായിരുന്നു. വില്ലനെ വില്ലനായി കാണണം. നായകനെ നായകനായി കാണണം എന്ന രീതി.
ലാൽ കോമഡി നന്നായിട്ട് ചെയ്യുമായിരുന്നു'

'അതൊന്നും ശങ്കറിന് സാധിക്കുമെന്ന് തോന്നുന്നില്ല. ശങ്കറിന് പരിമിതിയുണ്ടായിരുന്നു. പിന്നെ ആ ​ഗ്ലാമർ കൊണ്ട് നിന്നതാണ്. പ്രായമായിട്ട് ഇപ്പോൾ ചില പടത്തിലൊക്കെ വന്നിട്ടും ജനങ്ങൾ അം​ഗീകരിക്കുന്നില്ല'

'സിനിമയുടെ വിജയത്തിന്റെ പ്രധാന കാരണം പാട്ടാണ്. മോഹൻലാൽ ഇങ്ങനെയാവുമെന്ന് പ്രതീക്ഷിച്ചില്ലായിരുന്നു. ഇത് പോലെ വെറൈറ്റി റോളുകൾ പിന്നീട് കിട്ടുമോയെന്നൊന്നും അറിയില്ലല്ലോ'

പ്രതീക്ഷിക്കാത്ത ലെവലിലോട്ട് പോയി എന്ന് അവർക്ക് തന്നെ അറിയാം. പഴയ ആളെയൊക്കെ ഓർക്കില്ലായിരിക്കും

മോഹൻലാൽ പഴയ ആ ബന്ധം കാണിക്കുന്നില്ലെന്നും ഇദ്ദേഹം പറയുന്നു. 'പ്രതീക്ഷിക്കാത്ത ലെവലിലോട്ട് പോയി എന്ന് അവർക്ക് തന്നെ അറിയാം. പഴയ ആളെയൊക്കെ ഓർക്കില്ലായിരിക്കും. എവിടെയെങ്കിലും എന്റെ പേര് പറയേണ്ടതാണ്'

'പക്ഷെ വിഷമമില്ല. ശങ്കർ പല അഭിമുഖങ്ങളിലും എന്റെ പേര് പറഞ്ഞിട്ടുണ്ട്. ഡ്രെെവ് ചെയ്യാൻ പഠിപ്പിച്ച കാര്യമാെക്കെ. മോഹൻലാൽ ഒരിക്കലും പറഞ്ഞിട്ടില്ല'

മോഹൻലാൽ ഏതോ ലോഡ്ജിലായിരുന്നു. ഞങ്ങൾക്കാണെങ്കിൽ കിടക്കാൻ എല്ലാ സൗകര്യവുമുണ്ട്. അവർക്ക് കൊടുത്തിരിക്കുന്ന സൗകര്യങ്ങൾ കുറവാണെന്ന് എനിക്ക് തോന്നി. എന്റെ മുറിയിൽ കട്ടിലൊഴിഞ്ഞ് കിടക്കുന്നുണ്ടെന്ന് ലാലിനോട് ഞാൻ പറഞ്ഞു. അപ്പോൾ തന്നെ പെട്ടിയും കിടക്കയുമെടുത്ത് അവിടെ കയറി. 22 ദിവസം ഞങ്ങൾ ആ റൂമിലുണ്ടായിരുന്നെന്നും അദ്ദേഹം ഓർത്തു.

Read more about: mohanlal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X