വരിക്കാശ്ശേരി മനയിൽ വീണ്ടും മംഗലശ്ശേരി നീലകണ്ഠൻ എത്തി, മാസ് ലുക്കില്‍ മോഹന്‍ലാല്‍
മലയാളി പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് ആറാട്ട്.ഒരു ഇടവേളയ്ക്ക് ശേഷം ബി ഉണ്ണി കൃഷ്ണൻ - മോഹൻലാൽ കൂട്ട്കെട്ടിൽ ഒരുങ്ങുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ലോക്ക്ഡൗണിന് ശേഷം മോഹൻലാൽ അഭിനയിക്കുന്ന ചിത്രമാണിത്. ദൃശ്യം 2ന്റെ ചിത്രീകരണം പൂർത്തിയാക്കിയതിന് ശേഷമായിരുന്നു മോഹൻലാൽ ആറാട്ടിൽ ജോയിൻ ചെയ്തത്. ചിത്രത്തിനെ കുറിച്ചുള്ള വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ലൊക്കേഷനുകളിൽ ഒന്നാണ് വരിക്കാശ്ശേരി മന. മംഗലശ്ശേരി നീലകണ്ഠനും ഇന്ദു ചൂടാനുമൊക്കെ പിറന്നത് ഇവിടെ നിന്നാണ്. ഇപ്പോഴിത വീണ്ടും ലാലേട്ടൻ വരിക്കാശ്ശേരി മനയെ തേടിയെത്തിയിരിക്കുകയാണ്. ഇത്തവണ നെയ്യാറ്റിൻ കര ഗോപനായിട്ടാണ് എത്തിയിരിക്കുന്നത് . മനയിൽ നിന്നുളള മോഹൻലാലിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ പുറത്തു വന്നിട്ടുണ്ട്. മോഹൻലാലിന്റെ മാസ് ലുക്ക് സുഹൃത്ത് സമീർ ഹംസയാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്.

മംഗലശ്ശേരി നീലകണ്ഠൻ എന്ന് കുറിച്ചു കൊണ്ടാണ് സമീർ ഹംസ ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. മുണ്ടും ഷർട്ടും അണിഞ്ഞ് മാസ് ലുക്കിലാണ് മോഹൻലാൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സമീർ ഹംസ പങ്കുവെച്ച ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. കഴിഞ്ഞ ദിവസം ചിത്രത്തിലെ പോസ്റ്റർ പുറത്തു വന്നിരുന്നു. മോഹൻലാൽ തന്റെ സോഷ്യൽ മീഡിയ പേജിലൂടെയായിരുന്നു പോസ്റ്റർ പുറത്തു വിട്ടത്. മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ഇതിന് ലഭിച്ചത്.

താടി വെച്ച് കറുത്ത നിറത്തിലുള്ള ഷര്‍ട്ടും കറുത്ത നിറത്തിലുള്ള കരയുള്ള ഡബിള്‍ മുണ്ടും ധരിച്ച് കസേരയിലിരിക്കുന്ന മോഹന്‍ലാലിന്റെ ചിത്രമായിരുന്നു പോസ്റ്ററിലൂടെ പുറത്തു വന്നത്. മോഹൻലാലിന്റെ താടി സ്റ്റൈൽ പ്രേക്ഷകരുടെ ഇടയിൽ വൈറലായിട്ടുണ്ട്. മികച്ച പ്രേക്ഷക അഭിപ്രായമായിരുന്നു പുറത്തു വന്ന പോസ്റ്ററിന് ലഭിച്ചത്. ഇതിന് മുൻപ് മോഹൻലാലിന്റ കഥാപാത്രത്തിന്റെ മുഖം വ്യക്തമാകാത്ത ചിത്രങ്ങളായിരുന്നു പുറത്തു വന്നിരുന്നത്. ഈ ചിത്രങ്ങളം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.താരത്തിന്റെ പുതിയ ഗെറ്റപ്പ് വന്നതോടെ ചിത്രത്തിന് വേണ്ടിയുള്ള ആകാംക്ഷ പ്രേക്ഷകർക്ക് വർധിച്ചിട്ടുണ്ട്.

ചിത്രത്തിൽ നെയ്യാറ്റിൻ കര ഗോപൻ എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. നെയ്യാറ്റിന്‍കരയില്‍ നിന്ന് പാലക്കാട്ടെ ഒരു ഗ്രാമത്തിലേക്ക് പ്രത്യേക ലക്ഷ്യത്തോടെ ഗോപന്‍ എത്തുന്നതും പിന്നീട് നടക്കുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. മോഹൻലാലിനെ പോല തന്നെ ചിത്രത്തിൽ ഉപയോഗിക്കുന്ന ബെൻസ് കാറും പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായിട്ടുണ്ട്. രാജാവിന്റെ മകൻ എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഇടയിൽ തരംഗമായ ഫോൺ നമ്പറായ 2255 ആണ് ഗോപന്റെ കാറിന്റെ നമ്പർ.
ശ്രദ്ധ ശ്രീനാഥ് ആണ് നായിക. മോഹൻലാലിനോടൊപ്പം വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. നെടുമുടി വേണു, സിദ്ദീഖ്, സായ് കുമാർ, വിജയ രാഘവൻ, ജോണി ആന്‍റണി, ഇന്ദ്രൻസ്, രാഘവൻ, നന്ദു, ബിജു പപ്പന്‍, ഷീല, സ്വാസിക, മാളവിക, രചന നാരായണൻ കുട്ടി എന്നിവരാണ് മറ്റ് പ്രധാനപ്പെട്ട വേഷങ്ങളിലെത്തുന്നത്. ഒരു ബിഗ് ബജറ്റ് ചിത്രമാണിത്.

ഹിറ്റ് ചിത്രമായ പുലിമുരുകന് ശേഷം ഉദയകൃഷ്ണ മോഹൻലാലിന് വേണ്ടി തിരക്കഥ ഒരുക്കുന്ന ചിത്രമാണിത്. നെയ്യാറ്റിൻ കര ഗോപന്റെ ആറാട്ട് എന്നാണ് ചിത്രത്തിന്റെ യഥാർഥ പേര്. കോമഡിക്കും ആക്ഷനും പ്രധാന്യം നൽകി കൊണ്ട് ഒരുക്കുന്ന മോഹൻലാലിന്റെ ഒരു മസാല ചിത്രമാണിത്. മോഹൻലാലിന്റെ ഒരു മാസ് ചിത്രമായിരിക്കും ഇതെന്ന് തിരക്കഥാകൃത്ത് ഉദയകൃഷ്ണ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. ദൃശ്യം2, മരയ്ക്കാർ തുടങ്ങിയ ചിത്രങ്ങളാണ് പുറത്തു വരാനുള്ള മോഹൻലാൽ ചിത്രം, ദൃശ്യം 2 ഒ.ടി.ടി റിലീസായും മരയ്ക്കാർ തിയേറ്റർ റിലീസായിട്ടുമാണ് എത്തുന്നത്.


Click it and Unblock the Notifications