മോഹന്‍ലാലിന്‍റെ മനസ്സിലെ സങ്കടം! ഇത്തവണത്തെ പിറന്നാളില്‍ മിസ്സ് ചെയ്യുന്ന കാര്യം ഇതാണെന്ന് താരം
മോഹന്‍ലാലിന്റെ പിറന്നാളാണ് മെയ് 21ന്. ആരാധകരും താരങ്ങളുമെല്ലാം അദ്ദേഹത്തിന് ആശംസ അറിയിക്കാനുള്ള തിരക്കിലാണ്. ക്ഷണനേരം കൊണ്ടാണ് പല പോസ്റ്റുകളും വൈറലായി മാറുന്നത്. 60ാമത്തെ പിറന്നാളാഘോഷിക്കുകയാണ് അദ്ദേഹം. ചെന്നൈയിലെ വീട്ടിലാണ് താരമിപ്പോള്‍. ബിഗ് ബോസിന്റെ ഷൂട്ടിന് വേണ്ടിയായിരുന്നു ചെന്നൈയിലേക്ക് പോയത്. അതിനിടയിലായിരുന്നു ലോക് ഡൗണ്‍ പ്രഖ്യാപിച്ചത്. അതോടെ അവിടെ തുടരുകയായിരുന്നു.
ലോകത്തെല്ലാവരും പ്രതിസന്ധിയിലൂടെ കടന്നുപോവുമ്പോള്‍ പിറന്നാള്‍ ആഘോഷിക്കാനുള്ള മാനസികാവസ്ഥയല്ല തനിക്കുള്ളതെന്ന് അദ്ദേഹം പറയുന്നു. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു താരം കാര്യങ്ങള്‍ വിശദീകരിച്ചത്. അമ്മ അടുത്തില്ലാത്തതിന്റെ വിഷമത്തിലാണ് താരം ഇപ്പോള്‍. അമ്മ കൊച്ചിയിലെ വീട്ടില്‍ വിശ്രമത്തിലാണ്. രണ്ട് ദിവസം കൊണ്ട് തിരിച്ച് പോവാമെന്ന് കരുതിയാണ് ചെന്നൈയിലേക്ക് പോയത്. എന്നും വീഡിയോ കോളിലൂടെ അമ്മയെ കാണുകയും സംസാരിക്കുകയുമൊക്കെ ചെയ്യുന്നുണ്ടെന്നും താരം പറയുന്നു.

അച്ഛന് ഓര്‍മ്മ നഷ്ടമായ സമയത്തും അമ്മ കൈപിടിച്ച് കല്യാണങ്ങള്‍ക്ക് കൊണ്ടുപോവുന്നതിനെക്കുറിച്ചും ഊണ് വാരി നല്‍കുന്നതിനെക്കുറിച്ചുമൊക്കെ മോഹന്‍ലാല്‍ പറഞ്ഞിരുന്നു. അമ്മയില്‍ നിന്നാണ് ജീവിതത്തില്‍ നല്ല ശീലങ്ങളെല്ലാം കിട്ടിയതെന്ന് താരം പറയുന്നു. അമ്മ അച്ഛനെ നോക്കിയത് പോലെ എല്ലാവരോടും പെരുമാറണമെന്ന് എനിക്ക് തോന്നിയിട്ടുണ്ടാവാം. മന:പൂര്‍വ്വമായി താനൊന്നും ചെയ്യില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ജീവിതത്തിലെ സൗഹൃദങ്ങളെയെല്ലാം ഞാന്‍ പോയി കൊണ്ടുവന്നിട്ടുള്ളതാണ്. എന്നിലേക്ക് അത് വരാനായി കാത്തുനിന്നിട്ടില്ല.
പ്രണവും സുചിത്രയും ചെന്നൈയിലെ വീട്ടിലുണ്ടെങ്കിലും മകള്‍ വിസ്മയ വിദേശത്താണ്. ചിത്രം വരയിലെ താല്‍പര്യത്തെക്കുറിച്ച് വാചാലയായി വിസ്മയ എത്തിയിരുന്നു. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരപുത്രി വിശേഷങ്ങള്‍ പങ്കുവെക്കാറുള്ളത്. ലോക് ഡൗണ്‍ സമയത്ത് താന്‍ സുരക്ഷിതയാണെന്നും തായ്‌ലാന്‍ഡിലാണ് ഉള്ളതെന്ന് പറഞ്ഞും വിസ്മയ എത്തിയിരുന്നു.


Click it and Unblock the Notifications