മോഹന്‍ലാലിന് പ്രിയപ്പെട്ടത് ഈ നിറങ്ങള്‍, താരരാജാവിന്‍റെ വസ്ത്രധാരണത്തെക്കുറിച്ച് സ്റ്റൈലിസ്റ്റ്

മലയാളത്തിന്റെ കംപ്ലീറ്റ് ആക്ടറായാണ് മോഹന്‍ലാലിനെ വിശേഷിപ്പിക്കുന്നത്. മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലൂടെ തുടങ്ങിയ സിനിമാജീവിതം ദൃശ്യം 2ല്‍ എത്തിനില്‍ക്കുകയാണ്. വ്യത്യസ്തമായ കഥാപാത്രങ്ങളുമായി മുന്നേരുന്നതിനിടയിലായിരുന്നു മോഹന്‍ലാല്‍ സംവിധായകനായി അരങ്ങേറുന്നതിനെക്കുറിച്ച് പ്രഖ്യാപിച്ചത്. നിലവിലെ തിരക്കുകളെല്ലാം കഴിഞ്ഞതിന് ശേഷമായാണ് താന്‍ ബറോസ് എന്ന ത്രീഡി ചിത്രത്തിലേക്ക് കടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ദൃശ്യം 2 ല്‍ അഭിനയിച്ച് വരികയാണ് അദ്ദേഹം ഇപ്പോള്‍.

അഭിനയത്തിനൊപ്പം തന്നെ പരസ്യങ്ങളിലും സജീവമാണ് മോഹന്‍ലാല്‍. ബ്രാന്‍ഡ് അംബാസിഡറായും അദ്ദേഹം പ്രവര്‍ത്തിക്കുന്നുണ്ട്. ഫാഷന്റെ കാര്യത്തില്‍ ഏറെ മുന്നിലാണ് മോഹന്‍ലാല്‍. നീലയും വെള്ളയുമാണ് മോഹന്‍ലാലിന് ഏറെ പ്രിയപ്പെട്ട നിറങ്ങള്‍. സമാധാനവും ശാന്തതയുമാണ് ഈ രണ്ട് നിറങ്ങളും പ്രതിനിധാനം ചെയ്യുന്നത്. കറുപ്പ് നിറവും അദ്ദേഹത്തിന് ഇഷ്ടമാണെന്നും ഷംസുദ്ദീന്‍ പറയുന്നു. മോഹന്‍ലാലിന്റെ പേഴ്‌സണല്‍ സ്റ്റൈലായതിനെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് അദ്ദേഹം. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു അദ്ദേഹം വിശേഷങ്ങള്‍ പങ്കുവെച്ചത്.

വിഎ ശ്രീകുമാര്‍ മേനോനൊപ്പം പ്രവര്‍ത്തിച്ചിരുന്നു. മോഹന്‍ലാലിിന് വേണ്ടി ഡിസൈന്‍ ചെയ്ത വസ്ത്രങ്ങള്‍ അദ്ദേഹത്തിന് ഇഷ്ടമായിരുന്നു. ഇതിന് ശേഷമായാണ് അദ്ദേഹത്തിന്റെ കോസ്റ്റിയൂം ഡിസൈനര്‍ വിളിച്ചതും മോഹന്‍ലാല്‍ നേരിട്ട് സംസാരിച്ചതുമെന്നും ഷംസുദ്ദീന്‍ പറയുന്നു. ഞാന്‍ മോഹന്‍ലാലാണ് എന്ന് അദ്ദേഹം പറഞ്ഞപ്പോള്‍ രോമാഞ്ചം വന്നിരുന്നു. അങ്ങനെയാണ് അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിച്ച് തുടങ്ങിയത്.

Mohanlal

അടുത്തിടെ കൂളിങ് ഗ്ലാസ് ധരിച്ചുള്ള മോഹന്‍ലാലിന്റെ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. എമ്പുരാന്‍ തുടങ്ങുകയാണെന്നായിരുന്നു പലരും കരുതിയത്. അത് അദ്ദേഹത്തിന്റെ പേഴ്‌സണല്‍ ഷൂട്ടായിരുന്നു. സണ്‍ഗ്ലാസും വാച്ചുമൊക്കെ അദ്ദേഹത്തിന് ഏറെ പ്രിയപ്പെട്ടതാണ്. ബ്രാന്‍ഡ് അഡിക്ടായ താരമല്ല മോഹന്‍ലാല്‍. കംഫര്‍ട്ടാണോയെന്നുള്ള കാര്യമാണ് അദ്ദേഹം ശ്രദ്ധിക്കുന്നത്. എല്ല് ബ്രാന്‍ഡുകളുടേയും ഐറ്റങ്ങള്‍ അദ്ദേഹത്തിന് സ്വന്തവുമാണ്. അദ്ദേഹത്തില്‍ നിന്നും ഒരുപാട് കാര്യങ്ങള്‍ പഠിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.

പരീക്ഷണങ്ങള്‍ നടത്തുന്നതില്‍ അതീവ തല്‍പ്പരനാണ് മോഹന്‍ലാല്‍. നല്ലതാണെന്ന് തോന്നിയാല്‍ അദ്ദേഹം തന്നെ ഓക്കെ പറയും. അദ്ദേഹത്തിന് എന്നില്‍ അത്രയും വിശ്വാസമുണ്ട്. അതാണ് എന്നേയും സന്തോഷിപ്പിക്കുന്നത്. പഠനം പതിവഴി നിര്‍ത്തി വിദേശത്തേക്ക് ചേക്കേറിയ ഞാന്‍ മോഹന്‍ലാലിന്റെ സ്‌റ്റൈലിസ്റ്റായി മാറിയത് വലിയ നേട്ടമാണെന്നും ഷംസുദ്ദീന്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X