»   » ദുല്‍ഖറിനെ എത്രയോ പിറകിലാക്കി മോഹന്‍ലാല്‍, പുതിയ റെക്കോഡ് എഴുതുന്നു!!

ദുല്‍ഖറിനെ എത്രയോ പിറകിലാക്കി മോഹന്‍ലാല്‍, പുതിയ റെക്കോഡ് എഴുതുന്നു!!

Posted By:
Subscribe to Filmibeat Malayalam
ദുൽഖറിനെ പുറകിലാക്കി ലാലേട്ടൻ | filmibeat Malayalam

ഇപ്പോള്‍ ആരാധകരുടെ വലുപ്പം അളക്കുന്നത് സോഷ്യല്‍ മീഡിയ ഫോളോവേഴ്‌സിനെ വച്ചാണല്ലോ.. അങ്ങനെ നോക്കുമ്പോള്‍ വിവരസാങ്കേതിക വിദ്യയില്‍ ഏറെ മുന്നില്‍ നില്‍ക്കുന്ന യുവതാരങ്ങളെക്കാള്‍ കൂടുതല്‍ ഫോളേവേഴ്‌സ് മോഹന്‍ലാലിനുണ്ട്.

ഫേസ്ബുക്കില്‍ നടന്മാരില്‍ ഏറ്റവും മുന്നില്‍ മോഹന്‍ലാലാണ്. നാല്‍പത് ലക്ഷം ഫാന്‍സാണ് ഫേസ്ബുക്കില്‍ ലാലിനെ ഫോളോ ചെയ്യുന്നത്. ഇപ്പോഴിതാ ട്വിറ്ററിലും ലാല്‍ മുന്നിലേക്ക് വന്നിരിയ്ക്കുന്നു.

നിവിന്റെ മുന്നില്‍ നില്‍ക്കുമ്പോള്‍ എനിക്ക് വാക്കുകള്‍ പോലും കിട്ടിയില്ല; ശ്രദ്ധ പറയുന്നു

തെന്നിന്ത്യന്‍ നായക നടന്മാര്‍ അരങ്ങ് വാഴുന്ന ട്വിറ്ററില്‍ ആദ്യ പത്തില്‍ ഇടം നേടിയിരിയ്ക്കുകയാണ് ലാല്‍. ട്വിറ്ററിലൂടെ ആരാധകരുമായി നിരന്തരം സംവദിയിക്കുന്ന ദുല്‍ഖര്‍ സല്‍മാനെക്കാള്‍ ഏറെ മുന്നിലാണിപ്പോള്‍ ലാല്‍. നോക്കാം..

ധനുഷ്

തെന്നിന്ത്യന്‍ നായക നടന്മാരില്‍ ടിറ്ററില്‍ ഏറ്റവും അധികം ആളുകള്‍ ഫോളോ ചെയ്യുന്നത് ധനുഷിനെയാണ്. 6,550,000 പേരാണ് ട്വിറ്ററില്‍ ധനുഷിന്റെ ആരാധകര്‍.

മഹേഷ് ബാബു

മഹേഷ് ബാബുവാണ് രണ്ടാം സ്ഥാനത്ത്. തെലുങ്ക് സൂപ്പര്‍സ്റ്റാറായ മഹേഷ് ബാബുവിനെ 5,160,000 പേരാണ് ട്വിറ്ററില്‍ ഫോളോ ചെയ്യുന്നത്. തെലുങ്ക് താരങ്ങളില്‍ മഹേഷ് ബാബുവാണ് മുന്നില്‍.

നാഗാര്‍ജ്ജുന

മറ്റ് മുതിര്‍ന്ന താരങ്ങളെക്കാള്‍ ട്വിറ്ററില്‍ സജീവമായ അക്കിനേനി നാഗാര്‍ജ്ജുനയാണ് മൂന്നാം സ്ഥാനത്ത്. 4,670,000 പേരാണ് ട്വിറ്ററില്‍ നടന്റെ ഫോളോവേഴ്‌സ്.

റാണ ദഗ്ഗുപതി

പല്‍വാല്‍ദേവ പട്ടികയില്‍ നാലാസ്ഥാനം സ്വന്തമാക്കിയിരിയ്ക്കുന്നു. ബാഹുബലി ചിത്രങ്ങളാണ് റാമയിക്ക് ഈ ആരാധകരെ നേടിക്കൊടുത്തത്. 4,600,000 ഫോളോവേഴ്‌സ് റാണയ്ക്കുണ്ട്.

രജനികാന്ത്

സമീപകാലത്താണ് രജനികാന്ത് ട്വിറ്ററില്‍ അക്കൗണ്ട് തുടങ്ങിയത്. അതിനോടകം 4,420,000 ഫോളോവേഴ്‌സിനെ നേടി അഞ്ചാം സ്ഥാനം സ്വന്തമാക്കി.

ശിവകാര്‍ത്തികേയന്‍

യുവതാരങ്ങളില്‍ തരംഗമാകുന്ന ശിവകാര്‍ത്തികേയനാണ് ആറാം സ്ഥാനത്ത്. 4,220,000 ആരാധകരാണ് ട്വിറ്ററില്‍ ശിവകാര്‍ത്തികേയനെ ഫോളോ ചെയ്യുന്നത്.

മോഹന്‍ലാല്‍

ഈ പട്ടികയില്‍ ഏഴാം സ്ഥാനത്താണ് ലാല്‍. ആദ്യ പത്തിലെ ഏക മലയാളി താരം. 4,000,000 ആണ് ലാലിന്റെ ട്വിറ്റര്‍ ആരാധകര്‍. യുവ സൂപ്പര്‍സ്റ്റാറായ. ദുല്‍ഖറിന് വെറും 1,380,000 ഫോളോവേഴ്‌സ് മാത്രമേയുള്ളൂ.

English summary
Mohanlal is equally popular on Twitter. Recently, his official Twitter account crossed the 4 Million followers mark and he is the first ever Malayalam actor(Male) to achieve this. He has raced past Dulquer Salmaan who is at the second spot with 1.38 Million followers.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X