For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മമ്മൂട്ടിയ്ക്ക് കെട്ടിപ്പിടിച്ച് ഉമ്മ നൽകി മോഹൻലാൽ, പ്രിയപ്പെട്ട ലാലിന് നന്ദി പറഞ്ഞ് സ്വന്തം ഇച്ചാക്ക

  |

  മെഗാസ്റ്റാർ മമ്മൂട്ടിയുടെ മുഖം മലയാളി പ്രേക്ഷകരുടെ ഹൃദയത്തിൽ പതിഞ്ഞിട്ട് അരനൂറ്റാണ്ട് പിന്നിട്ടിരിക്കുകയാണ്. 1971 ൽ പുറത്തിറങ്ങിയ അനുഭവങ്ങൾ പാളിച്ചകൾ എന്ന ചിത്രത്തിലൂടെയാണ് മമ്മൂക്ക വെള്ളിത്തിരയിൽ ചുവട് വയ്ക്കുന്നത്. ചെറിയ വേഷത്തിലായിരുന്നു മമ്മൂക്ക ചിത്രത്തിലെത്തിയത്. 1980 ൽ പുറത്ത് ഇറങ്ങിയ വിൽക്കാനുണ്ട് സ്വപ്നങ്ങളാണ് നടന്റെ കരിയർ മാറ്റിയത്. ഇതിന് പിന്നാലെ നിരവധി കഥാപാത്രങ്ങൾ മമ്മൂട്ടി എന്ന നടനെ തേടി എത്തുകയായിരുന്നു. സിനിമയ്ക്കൊപ്പം അതിന്റെ മാറ്റങ്ങളുടെ പിന്നാലെ അദ്ദേഹം സഞ്ചരിക്കുകാണ്. സിനിമയിൽ ചുവട് വെച്ച് 50 വർഷം പിന്നിടുമ്പോൾ ഇന്നും അദദ്ദേഹത്തിന് സിനിമയോട് അടക്കാനാവാത്ത ആവേശമാണ്. ഒരിക്കൽ ബിബിസിക്ക് നൽകിയ അഭിമുഖത്തിൽ സിനമിമയോടും തനിക്ക് ലഭിക്കുന്ന കഥാപാത്രങ്ങളോടും അത്യാഗ്രഹമാണെന്ന് മമ്മൂക്ക പറഞ്ഞിരുന്നു.

  mammootty- mohanlal

  നടനെന്ന നിലയില്‍ എന്നെ തരംതാഴ്ത്തി; ഒരുപാട് അപമാനിക്കപ്പെട്ടു, കടന്നു വന്ന വഴിയെ കുറിച്ച് മമ്മൂട്ടി

  സിനിമയിൽ 50 വർഷം പൂർത്തിയാക്കിയ മെഗാസ്റ്റാറിന് ആശംസയുമായി ആരാധകരും സഹപ്രവർത്തകരും സുഹൃത്തുക്കളും രംഗത്ത് എത്തിയിട്ടുണ്ട്. മമ്മൂട്ടിയ്ക്ക് സിനിമയോടുളള താൽപര്യത്തെ കുറിച്ചും അഭിനയത്തിനോടുള്ള ഡെഡിക്കേഷനെപ്പറ്റിയുമാണ് അധികം പേരും പറഞ്ഞത്. ഇപ്പോഴിത മമ്മൂക്കയ്ക്ക് ആശംസ നേർന്ന് മോഹൻലാൽ എത്തിയിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ ഒന്നിച്ചുള്ള ചിത്രം പങ്കുവെച്ച് കൊണ്ടാണ് ആശംസ നേർന്നിരിക്കുന്നത്. മോഹൻലാലിന്റെ വാക്കുകൾ ഇങ്ങനെ... ഇന്ന് എന്റെ സഹോദരന്‍ സിനിമയില്‍ മഹത്തരമായ 50 വര്‍ഷങ്ങള്‍ തികയ്ക്കുന്നു. അദ്ദേഹത്തോടൊപ്പം 55 സിനിമകളില്‍ അഭിനയിക്കാന്‍ സാധിച്ചതില്‍ അഭിമാനം തോന്നുന്നു. ഇനിയും മുന്നോട്ട് ധാരാളം സിനിമകള്‍ ചെയ്യണം, അഭിനന്ദനങ്ങള്‍ ഇച്ചാക്ക- മോഹന്‍ലാല്‍ കുറിച്ചു. ലാലേട്ടന്റെ കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ആരാധകർ. മോഹൻലാലിന്റ കുറിപ്പിന് മമ്മൂട്ടി മറുപടിയും നൽകിയിട്ടുണ്ട് . ഇത് താര രാജാക്കന്മാരുടെ ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.

  ചുവന്ന സാരിയിൽ വേറിട്ട ഗെറ്റപ്പിൽ മീനാക്ഷി, ആകെ മാറിപ്പോയി, താരപുത്രിയുടെ ചിത്രം വൈറലാകുന്നു

  താരങ്ങൾ ഉൾപ്പെടെ കമന്റുമായി എത്തിയിട്ടുണ്ട്. നിഷ്കളങ്കമായ സ്നേഹത്തിൻ്റെ ഉടമകളായ മലയാളികളുടെ അഭിമാനമായ രണ്ട് സൂപ്പർ താരങ്ങൾക്കും അഭിനന്ദനങ്ങൾ, അനുഭവങ്ങൾ പാള്ചകൾ മുതൽ ഭീഷ്മപർവം വരെ.. അഭിനയ മികവിന്റ അര നൂറ്റാണ്ട്, നീണ്ട അമ്പത് വർഷങ്ങൾ .. രണ്ട് പേരും കൂടി മലയാള സിനിമയുടെ തലവര തന്നെ മാറ്റിയ വർഷങ്ങൾ .. മലയാളികളുടെ ഇക്കയും ഏട്ടനും ,മലയാളത്തിന്റെ രണ്ട് സ്വകാര്യ അഹങ്കാരങ്ങൾ. ഇന്ത്യയുടെഅഭിമാനങ്ങൾ,മലയാളിയുടെ സൗഭാഗ്യമായി, ഓർമയിൽ എക്കാലത്തും പനിനീർ ശോഭയോടെ ഇനിയുംമലയാളികളുടെ അഭിമാനമായ രണ്ട് സൂപ്പർ താരങ്ങൾക്കും അനേകം സുവർണ വർഷങ്ങൾ വെള്ളിത്തിരയിൽ ശോഭിക്കാൻ സാധിക്കട്ടെ,ലോകസിനിമയിൽ തന്നെ ഏറ്റവും കൂടുതൽ വേഷപ്പകർച്ചകൾ വെള്ളിത്തിരയിൽ പകർന്നാടിയ മഹാനടന്റെ മഹത്തായ 50 ചലച്ചിത്ര വർഷങ്ങൾ......കഥാപാത്ര വൈവിധ്യം...സൂക്ഷ്മാഭിനയ ചാതുര്യം.....ഭാഷാ വൈഭവം.....അഭൗമ സൗന്ദര്യം.....അഭിനയത്തിനോടുള്ള അടങ്ങാത്ത ആവേശം.....തുടരുക... തുടരുക...കാലത്തെ അതിജീവിച്ച അത്ഭുത നടനമേ,
  50 വർഷങ്ങൾക്ക് മുൻപ് വെള്ളിത്തിരയിൽ തെളിഞ്ഞ ആ മുഖം ഇന്ന് ഇന്ത്യൻ സിനിമയുടെ മുഖമായിരുന്നു...വേഷ പകർച്ചയുടെ തമ്പുരാന്റെ തേരോട്ടം തുടർന്നുകൊണ്ടേയിരിക്കുന്നു..ആശംസകൾ മമ്മൂക്ക,ഇതിനേക്കാൾ സന്തോഷം തരുന്ന രോമാഞ്ചം തരുന്ന വേറെ ഫോട്ടോ കാണിക്കുവാൻ ആർകെങ്കിലും പറ്റുമോ എന്നിങ്ങനെയുള്ള രസകരമായ കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്.

  50 Years Of Mammoottysm: Interesting facts about the Megastar| FilmiBeat Malayalam

  പ്രീസ്റ്റും വണ്ണുമാണ് ഈ വർഷം പുറത്ത് ഇറങ്ങിയ മെഗാസ്റ്റാറിന്റെ ചിത്രങ്ങൾ. രണ്ട് സിനിമകളും തീയേറ്റർ റിലീസായിട്ടാണ് എത്തിയത്. കൊവിഡ് പ്രതിസന്ധികൾക്കിടയിലും മികച്ച കാഴ്ചക്കാരെ നേടാൻ ഈ ചിത്രങ്ങൾക്ക് കഴിഞ്ഞിരുന്നു. ഭീഷ്മ പർവർമാണ് പ്രേക്ഷകർ ആകാംക്ഷയോട കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം. ബിഗ് ബിക്ക് ശേഷം അമൽ നീരദ് മമ്മൂട്ടിയെ നായകനാക്കി അമൽനീരദ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ബിലാലിന്റെ ചിത്രീകരണം തുടങ്ങാനിരിക്കവെയാണ് കൊവിഡ് മഹാമാരി പടർന്ന് പിടിക്കുന്നത്. തെലുങ്ക് ചിത്രവും മമ്മൂട്ടിയുടെതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.

  English summary
  Mohanlal Hearttouching Write Up about Mammootty's 50 years of Cinema
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X