twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    '23 വയസ് മാത്രമെ ഉണ്ടായിരുന്നുള്ളു, പേഴ്സണൽ‌ എക്സ്പീരിയൻസ് ഇല്ലായിരുന്നു, അമ്മയെ നോക്കി പഠിച്ചു'; മീര വാസുദേവ്

    |

    തന്മാത്രയിലെ ലേഖ എന്ന കഥാപാത്രത്തെ അധികമാരും മറന്ന് കാണില്ല. എന്നാല്‍ കാലം മാറി ഇപ്പോള്‍ കുടുംബവിളക്ക് സീരിയലിലെ സുമിത്രയാണ് നടി മീര വാസുദേവൻ. ടെലിവിഷന്‍ സീരിയലുകളില്‍ ഏറ്റവും സൂപ്പര്‍ഹിറ്റായി മാറിയ കുടുംബവിളക്കിലൂടെ പതിമൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മീര എത്തിയത്. നടിയുടെ അഭിനയം പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു.

    സിനിമയെക്കാളും കൂടുതല്‍ പ്രശസ്‍തി ലഭിച്ച സീരിയലിന്റെ വിജയത്തില്‍ സന്തോഷിക്കുകയാണ് മീരയിപ്പോള്‍.

    Also Read: 'ഫേസ്ബുക്കിലൂടെയാണ് പരിചയപ്പെട്ടത്, നിങ്ങളാരും അങ്ങനെ ചെയ്യരുത്'; ഭർത്താവിനെ കുറിച്ച് സുരേഷ് ​ഗോപിയുടെ നായിക!Also Read: 'ഫേസ്ബുക്കിലൂടെയാണ് പരിചയപ്പെട്ടത്, നിങ്ങളാരും അങ്ങനെ ചെയ്യരുത്'; ഭർത്താവിനെ കുറിച്ച് സുരേഷ് ​ഗോപിയുടെ നായിക!

    സോഷ്യൽ മീഡിയയിലൂടെ തന്റെ വിശേഷങ്ങളെല്ലാം താരം പങ്കുവെക്കാറുണ്ട്. ടിവിയിലൂടെയാണ് തന്റെ കരിയര്‍ മീര വാസുദേവൻ തുടങ്ങിയത്. പിന്നീട് ഹിന്ദി, തമിഴ്, മലയാളം തുടങ്ങി പല ഭാഷകളില്‍ സിനിമകള്‍ ചെയ്യുന്ന തിരക്കിലായിരുന്നു.

    ഇതിനിടയില്‍ വിവാഹവും കുട്ടിയുമൊക്കെയായി തിരക്കായി. അങ്ങനെയിരിക്കുമ്പോഴാണ് കുടുംബവിളക്ക് സീരിയലിലേക്ക് വിളിക്കുന്നത്. സീരിയലില്‍ അഭിനയിച്ചാല്‍ സിനിമ കിട്ടുമോ എന്ന ആശങ്ക തോന്നിയരുന്നു മീരയ്ക്ക്.

    23 വയസ് മാത്രമെ ഉണ്ടായിരുന്നുള്ളു

    പക്ഷെ കുടുംബവിളക്കിന്റെ ആദ്യ എപ്പിസോഡ് വന്നത് മുതല്‍ ആ സംശയം മാറി. ലോകമെമ്പാടുമുള്ള മലയാളികളുടെ മനസില്‍ ആ സ്ഥാനം കിട്ടി. സിനിമയെക്കാള്‍ സ്വീകാര്യത സീരിയലുണ്ടാക്കിയെന്ന് പലപ്പോഴും തോന്നിയിട്ടുണ്ടെന്നും.

    പല ഭാഷകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ഇത്ര സ്‌നേഹത്തോടെയും ആരാധനയോടെയും പെരുമാറുന്ന പ്രേക്ഷകര്‍ മലയാളത്തിലെ ഉള്ളുവെന്നും മീര പറഞ്ഞിട്ടുണ്ട്. കുടുംബവിളിക്ക് സീരിയൽ ഉദ്യോ​ഗജനകമായ മുഹൂർത്തങ്ങളിലൂടെയാണ് കടന്നുപോകുന്നത്.

    പേഴ്സണൽ‌ എക്സ്പീരിയൻസ് ഇല്ലായിരുന്നു

    സുമിത്രയുടേയും രോ​ഹിത്തിന്റെ വിവാഹമാണ് ഇനി സീരിയലിൽ നടക്കാൻ പോകുന്നത്. അതേസമയം കുടുംബവിളക്കിലേക്ക് എത്തിയതിനെ കുറിച്ചും തന്മാത്രയിലെ കഥാപാത്രത്തെ കുറിച്ചുമെല്ലാം മീര സംസാരിച്ചിരിക്കുകയാണ് കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ.

    'ടെലിവിഷൻ സീരിയലുകൾ ചെയ്യുകയാണെങ്കിൽ നല്ല കഥാപാത്രങ്ങൾ ചെയ്യണം. അങ്ങനെ എന്നെ തേടി വന്നതാണ് കുടുംബവിളക്കിലെ സുമിത്ര എന്ന കഥാപാത്രം. കഥകേട്ടപ്പോൾ എനിക്ക് ചെയ്ത് ഫലിപ്പിക്കാൻ പറ്റുമെന്ന് തോന്നി.'

    Also Read: ഭര്‍ത്താവിനും മകനുമൊപ്പം കായകുളത്താണ് ഇപ്പോള്‍! ഉപ്പും മുളകും ഭവാനിയമ്മയെ തേടി സോഷ്യല്‍ മീഡിയAlso Read: ഭര്‍ത്താവിനും മകനുമൊപ്പം കായകുളത്താണ് ഇപ്പോള്‍! ഉപ്പും മുളകും ഭവാനിയമ്മയെ തേടി സോഷ്യല്‍ മീഡിയ

    അമ്മയെ നോക്കി പഠിച്ചു

    'ചാനലിൽ നിന്നും അണിയറപ്രവർത്തകരിൽ നിന്നും നല്ല ​ഗൈഡൻസുണ്ട്. നല്ല സ്ട്രോങ് ക്യാരക്ടറാണ്. പതിനേഴ് വയസുള്ളപ്പോഴാണ് ഞാൻ അഭിനയത്തിലേക്ക് വന്നത്. തന്മാത്രയിൽ അഭിനയിക്കുമ്പോൾ‌ 23 വയസായിരുന്നു. സിനിമയേയും സീരിയലിനേയും കംമ്പയർ ചെയ്യാൻ പറ്റില്ല.'

    'ഞാൻ ചെയ്ത എല്ലാ സിനിമകൾക്കും ജനങ്ങളുടെ അനുമോദനം കിട്ടിയിട്ടുണ്ട്. ഞാൻ അഭിനയിക്കാൻ ചെല്ലുമ്പോൾ അണിയറപ്രവർത്തകർക്ക് നിർ​ദേശം കൊടുക്കാറില്ല. പകരം എന്റെ അഭിനയം മെച്ചപ്പെടുത്തുന്നതിന് വേണ്ട ചോദ്യങ്ങൾ ആ കഥാപാത്രവുമായി ബന്ധപ്പെട്ട് ചോദിക്കും.'

    ബ്ലെസി സാർ ഡീറ്റെയിൽഡായി പറഞ്ഞ് തന്നിരുന്നു

    'പാടാനോ നൃത്തം ചെയ്യാനോ അറിയില്ല. അഭിനയം മാത്രമെ അറിയു. തന്മാത്രയിൽ അഭിനയിക്കും മുമ്പ് എന്റെ കഥാപാത്രമായ ലേഖയെ കുറിച്ച് ബ്ലെസി സാർ ഡീറ്റെയിൽഡായി പറഞ്ഞ് തന്നിരുന്നു. ആദ്യം അദ്ദേഹത്തെ കണ്ടപ്പോൾ തന്നെ കഥ വ്യക്തമായി എനിക്ക് അദ്ദേഹം പറഞ്ഞ് തന്നു.'

    'അത് കേട്ട് ഇറങ്ങിയപ്പോൾ തന്നെ എത്രത്തോളം പെർഫോം ചെയ്യാനുണ്ട് എന്നത് എനിക്ക് വ്യക്തമായിരുന്നു. ഇരുപത്തിമൂന്ന് വയസ് മാത്രമെ എനിക്ക് അപ്പോൾ പ്രായമുണ്ടായിരുന്നുള്ളു. പേഴ്സണൽ‌ എക്സ്പീരിയൻസ് ഇല്ലായിരുന്നു.'

    'മെച്വേർ റിലേഷൻഷിപ്പൊന്നും ഇല്ലാതിരുന്നത് കൊണ്ട് എനിക്കുണ്ടായിരുന്ന ഒരു ഓപ്ഷൻ അമ്മയെ നോക്കി പഠിക്കുക എന്നത് മാത്രമായിരുന്നു.'

    റിഹേഴ്സൽ എടുത്ത ശേഷമാണ് അഭിനയിച്ചിരുന്നത്

    'അമ്മയ്ക്ക് ഞങ്ങൾ രണ്ട് മക്കളാണ്. അമ്മ എങ്ങനെയാണ് അച്ഛനോട് ഒത്തുചേർന്ന് പോകുന്നത് കാര്യങ്ങൾ ഹാൻഡിൽ ചെയ്യുന്നത് എന്നതെല്ലാം ഞാൻ നോക്കി മനസിലാക്കിയിരുന്നു. അങ്ങനെയാണ് ലേഖ എന്ന കഥാപാത്രം ചെയ്തത്. ഒറ്റയ്ക്കല്ലല്ലോ അതുകൊണ്ട് മോഹൻലാൽ സാർ വരെ സപ്പോർട്ട് ചെയ്തു.'

    'വളരെ അധികം റിഹേഴ്സൽ എടുത്ത ശേഷമാണ് അഭിനയിച്ചിരുന്നത്. ഭാഷ, കഥാപാത്രം എന്നിവയെ അടിസ്ഥാനമാക്കിയാണ് സീരിയലുകൾ തെരഞ്ഞെടുക്കുക. സാരിയുടത്ത് കാർ ഓടിക്കുന്നവരെ സമ്മതിക്കണം.'

    'ഞാൻ സാരിയുടുത്ത് കാർ ‍ഡ്രൈവ് ചെയ്യുമ്പോൾ ആക്സിലറേറ്ററിൽ പ്ലീറ്റ് കുടുങ്ങും. എന്തെങ്കിലും പെർഫോം ചെയ്യാനുള്ള കഥാപാത്രങ്ങളോടെ ഓക്കെ പറയാറുള്ളു' മീര വാസുദേവ് പറഞ്ഞു.

    Read more about: meera vasudevan
    English summary
    Mohanlal Heroine Meera Vasudevan Open Up About Her Thanmathra Movie Shooting Experience-Read In Malayalam
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X