»   » സിനിമാക്കാര്‍ക്കിടയില്‍ മോഹന്‍ലാലിനോട് അസൂയ തോന്നാന്‍ കാരണം!

സിനിമാക്കാര്‍ക്കിടയില്‍ മോഹന്‍ലാലിനോട് അസൂയ തോന്നാന്‍ കാരണം!

Posted By: Sanviya
Subscribe to Filmibeat Malayalam

എത്ര യുവതാരങ്ങള്‍ ഇന്‍ഡസ്ട്രി കൈയടക്കിയാലും ആരാധകരുടെ മനസിലെ താരരാജാവ് മോഹന്‍ലാലും മമ്മൂട്ടിയുമൊക്കെ തന്നെയാണ്. മോഹന്‍ലാല്‍ തന്റെ കരിയറില്‍ അസാധാരണമായ ഒട്ടേറെ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. മലയാള സിനിമയിലെ മറ്റ് താരങ്ങള്‍ക്ക് അസൂയ തോന്നുന്ന വേഷങ്ങളായിരുന്നു അതൊക്കെയും. നോക്കാം. മലയാള സിനിമയില്‍ മോഹന്‍ലാല്‍ അഭിനയിച്ച അസാധാരണ വേഷങ്ങള്‍.

പാദമുദ്ര

1988ല്‍ പുറത്തിറങ്ങിയ ചിത്രമാണ് പാദമുദ്ര. ആര്‍ സുകുമാരന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ മോഹന്‍ലാല്‍ ഇരട്ട വേഷത്തിലാണ് എത്തിയത്. അച്ഛനായും മകനായി വേഷമിട്ടത് മോഹന്‍ലാല്‍ തന്നെയായിരുന്നു. മികച്ച അഭിനയം കാഴ്ച വെച്ച മോഹന്‍ലാലിന് ആ വര്‍ഷത്തെ മികച്ച നടനുള്ള ഫിലിം ഫെയര്‍ അവാര്‍ഡ് ലഭിച്ചു.

വാസ്തുഹാര

ജി അരവിന്ദന്‍ 1991ല്‍ സംവിധാനം ചെയ്ത ചിത്രമാണ് വാസ്തുഹാര. വേണു എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ലാല്‍ അവതരിപ്പിച്ചത്. തങ്ങളുടേല്ലാത്ത കുറ്റം കൊണ്ട് അഭയാര്‍ഥികളാക്കുന്ന മനുഷ്യരുടെ ആത്മവേദനകള്‍ സംവേദനം ചെയ്യുന്ന ചിത്രമാണ് വാസ്തുഹാര. പാകിസ്താനില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നുമുണ്ടായ അഭായാര്‍ഥി പ്രവാഹമാണ് ചിത്രത്തിന്റെ പ്രമേയം. മോഹന്‍ലാലിന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങളില്‍ ഒന്നാണ് ഈ ചിത്രം.

രാജശില്പി

രാജശില്പി മോഹന്‍ലാലും ആര്‍ സുകുമാരനും വീണ്ടും ഒന്നിച്ച ചിത്രമാണ്. ശിവന്റെയും പാര്‍വ്വതിയുടെയും പുരാണ കഥയാണ് ചിത്രം. ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച ശംഭു എന്ന കഥാപാത്രം പ്രേക്ഷക ശ്രദ്ധ നേടി. 1992ലാണ് രാജശില്പി പുറത്തിറങ്ങുന്നത്.

വാനപ്രസ്ഥം

1999ല്‍ പുറത്തിറങ്ങിയ വാനപ്രസ്ഥത്തിലെ മോഹന്‍ലാലിന്റെ അഭിനയം ജനശ്രദ്ധ നേടിയരുന്നു. മോഹന്‍ലാലിന്റെ കരിയറിലെ ബെസ്റ്റ് പെര്‍ഫോമന്‍സുകളില്‍ ഒന്ന് കൂടിയാണിത്. കുഞ്ഞികുട്ടന്‍ എന്ന കഥകളി ആര്‍ട്ടിസ്റ്റിന്റെ വേഷത്തിലാണ് മോഹന്‍ലാല്‍ അഭിനയിച്ചത്. ഷാജി എന്‍ കരുണന്‍ സംവിധാനം ചെയ്ത ചിത്രം അന്താരാഷ്ട്ര തലത്തിലും ശ്രദ്ധ നേടിയിരുന്നു. മോഹന്‍ലാലിന് മികച്ച നടനുള്ള ദേശീയ അവാര്‍ഡ് ലഭിക്കുന്ന രണ്ടാമത്തെ ചിത്രം കൂടിയാണിത്.

ആകാശഗോപുരം

2002ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ആകാശഗോപുരം. കെപി കുമാരനാണ് ചിത്രം സംവിധാനം ചെയ്തത്. ആല്‍ബര്‍ട്ട് സാംസണ്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ചത്. ലണ്ടന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയത്.

English summary
Mohanlal & His Association With Offbeat Films!

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam