»   » മോഹന്‍ലാലിന്റെ തല്ലുകൊണ്ട മലയാള സിനിമയിലെ നടിമാര്‍!

മോഹന്‍ലാലിന്റെ തല്ലുകൊണ്ട മലയാള സിനിമയിലെ നടിമാര്‍!

By: ഗൗതം
Subscribe to Filmibeat Malayalam


മോഹന്‍ലാല്‍ നടിമാരെ തല്ലിയിട്ടുണ്ടോ? സിനിമയ്ക്ക് വേണ്ടി മോഹന്‍ലാലിന് മലയാളത്തിലെ മിക്ക നടിമാരെയും തല്ലേണ്ടി വന്നിട്ടുണ്ട്. ആദ്യ ചിത്രമായ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ചിത്രത്തില്‍ പോലും മോഹന്‍ലാല്‍ ഒരു നടിയെ തല്ലുന്നുണ്ട്. ചിത്രത്തില്‍ തന്റെ ഭാര്യയായി അഭിനയിച്ച പൂര്‍ണിമാ ജയറാമിനെയാണ് മോഹന്‍ലാല്‍ തല്ലുന്നത്.

എന്നാല്‍ ആദ്യ ചിത്രത്തില്‍ മാത്രമല്ല, തുടക്കത്തില്‍ വില്ലനായി അഭിനയിച്ച മിക്ക ചിത്രങ്ങളിലും മോഹന്‍ലാല്‍ ഒരു നടിയെ എങ്കിലും അടിച്ചിട്ടുണ്ട്. രണ്ടാമത്തെ ചിത്രമായ സഞ്ചാരി എന്ന ചിത്രത്തില്‍ ശുഭ എന്ന നടിയെ മോഹന്‍ലാല്‍ തല്ലുന്ന ഒരു രംഗമുണ്ട്. പക്ഷേ വില്ലന്‍ വേഷങ്ങളില്‍ നിന്ന് മാറി നായക വേഷത്തില്‍ എത്തിയപ്പോഴും മോഹന്‍ലാലിന്റെ തല്ല് കൊണ്ട നടിമാരുണ്ട്. കാണൂ.. മലയാള സിനിമയില്‍ മോഹന്‍ലാലിന്റെ തല്ല് കൊണ്ടവര്‍ ആരൊക്കെ എന്ന് നോക്കാം.

പ്രിയ

മോഹന്‍ലാലിനെയും പ്രേം നസീറിനെയും കൊച്ചിന്‍ ഹനീഫയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ചിത്രമാണ് കടത്തനാടന്‍ അമ്പാടി. 1990ലാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. ചിത്രത്തില്‍ പ്രിയ എന്ന നടിയെ മോഹന്‍ലാല്‍ അടിക്കുന്ന ഒരു രംഗമുണ്ട്.

ഉര്‍വശി

ഐവി ശശി സംവിധാനം ചെയ്ത് മോഹന്‍ലാല്‍, ഉര്‍വശി, രേഖ, സുരേഷ് ഗോപി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് അര്‍ഹത. ചിത്രത്തില്‍ മോഹന്‍ലാല്‍ അവതിരിപ്പിച്ച ദേവരാജ് എന്ന കഥാപാത്രം ഉര്‍വശി അവതരിപ്പിച്ച അശ്വതി എന്ന കഥാപാത്രത്തെ തല്ലുന്ന ഒരു രംഗമുണ്ട്. മിഥുനം, അഹം എന്നീ ചിത്രങ്ങളിലും ലാല്‍ ഉര്‍വശിയെ തല്ലുന്ന രംഗമുണ്ട്.

തമിഴ്‌നടി റാനി

കമല്‍ സംവിധാനം ചെയ്ത ചിത്രം. 1991ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ മോഹന്‍ലാല്‍ റാനി എന്ന തമിഴ് നടിയെ അടിക്കുന്നുണ്ട്. ശാന്തികൃഷ്ണ, മുരളി, ബാലന്‍ കെ നായര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ശോഭന

കമല്‍ സംവിധാനം ചെയ്ത ഉള്ളടക്കം എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ ശോഭനയെ അടിക്കുന്ന ഒരു രംഗമുണ്ട്. അമല, മുരളി എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മോഹന്‍ലാലിന് മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ച ചിത്രം കൂടിയായിരുന്നു ഇത്.

മാധു

സിബി മലയില്‍ സംവിധാനം ചെയ്ത സദയം എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ മാധുവിനെ തല്ലുന്നുണ്ട്. 1992ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ ശ്രീനിവാസന്‍, നെടുമുടി വേണു എന്നിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

ശാന്തികൃഷ്ണ

മോഹന്‍ സംവിധാനം ചെയ്ത ചിത്രമാണ് പക്ഷേ. മോഹന്‍ലാല്‍, ശോഭന എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം ബോക്‌സോഫീസ് വിജയമായിരുന്നു. ചിത്രത്തില്‍ ഭാര്യയായി അഭിനയിച്ച ശാന്തികൃഷ്ണയെ മോഹന്‍ലാല്‍ തല്ലുന്നുണ്ട്.

English summary
Mohanlal and his heroins in Malayalam film.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam