ഫഹദ് മാത്രമല്ല, സീനിയർ നടന്മാരും നല്ലതാണെന്ന് മോഹൻലാൽ: ഓണം വിജയി ഹൃദയപൂർവ്വം തന്നെയെന്ന് സോഷ്യൽ മീഡിയ

മോഹൻലാലും സത്യൻ അന്തിക്കാടും പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഒന്നിക്കുന്ന പുതിയ ചിത്രം ഹൃദയപൂർവ്വം, ഓണത്തിന് തീയറ്ററുകളിൽ എത്തുകയാണ്. പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന ചിത്രത്തിന്റെ രസകരമായ ടീസർ അടുത്തിടെ സംവിധായകനും സംഘവും പുറത്തിറക്കിയിരുന്നു. നായകൻ മോഹൻലാൽ തന്റെ കുസൃതി നിറഞ്ഞ ഭാവങ്ങളിലൂടെ, തന്റെ വിന്റേജ് കാലഘട്ടം ഓർമിപ്പിക്കുന്നുണ്ട് ഹൃദയപൂർവ്വം ടീസറിൽ. പക്ഷെ, സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്, അതിലെ ഫഹദ് ഫാസിൽ കണക്ഷനാണ്.

ഹൃദയപൂർവ്വം ടീസർ തുടങ്ങുന്നത്, നായകനായ മോഹൻലാലിന്റെ കഥാപാത്രവും, ഒരു നോർത്ത് ഇന്ത്യൻ കഥാപാത്രവും തമ്മിലുള്ള സംഭാഷണത്തിൽ നിന്നാണ്. താൻ മലയാള സിനിമയുടെ കടുത്ത ആരാധകൻ ആണെന്ന് പറഞ്ഞുകൊണ്ട് നായകനോട് സംസാരം തുടങ്ങുന്ന നോർത്ത് ഇന്ത്യക്കാരൻ, നടൻ ഫഹദ് ഫാസിലിനെ വാനോളം പുകഴ്ത്തുന്നത് കാണാം. അപ്പോൾ, ഫഹദ് മാത്രമല്ല, മലയാളത്തിൽ നല്ല സീനിയർ നടന്മാരും ഉണ്ടെന്നാണ് മോഹൻലാൽ മറുപടി നൽകുന്നത്. അത് അയാൾ അംഗീകരിക്കാതെ വരുമ്പോൾ, താരം അരിശത്തോടെ നടന്നു നീങ്ങുന്നു.

Mohanlal and Fahadh Faasil  Hridayapoorvam poster
Photo Credit: Mohanlal / X

ഹാസ്യത്തിന്റെ മേമ്പൊടിയോടെ ഒരുക്കിയ രംഗം, നോർത്ത് ഇന്ത്യൻ പ്രേക്ഷകർക്ക് മലയാള സിനിമയോടുള്ള പുതിയ സ്നേഹത്തെയും, അത് കേൾക്കുമ്പോൾ ഒരു ശരാശരി മലയാളിക്ക് ഉണ്ടാകുന്ന വികാരങ്ങളെയും നല്ല രീതിയിൽ പ്രതിഭലിപ്പിച്ചിട്ടുണ്ട്. എങ്കിലും, മോഹൻലാലിൻറെ സ്വതസിദ്ധമായ ഭാവങ്ങളും, തമാശയും കൂടി ആയപ്പോൾ, വളരെ ആസ്വാദ്യകരമായി ആ സീൻ. എന്തായാലും, ഫഹദ് ഫാസിലിനെ കുറിച്ച് പരാമർശിക്കുന്ന ഹൃദയപൂർവ്വം ടീസറിലെ ഈ രംഗം ആഘോഷിക്കുകയാണ് സോഷ്യൽ മീഡിയയിലെ മലയാള സിനിമ പ്രേമികൾ.

Screengrabs from Hridayapoorvam teaser
Photo Credit: Aashirvad Cinemas / YouTube

"ഒരു ഹിന്ദി പടം പോലും ചെയ്യാതെ വമ്പൻ ഫാൻ ബേസ് നോർത്തിൽ ഉണ്ടാക്കി... ഒൺലി ഫാഫ," ഒരു ആരാധകൻ എക്സ് (ട്വിറ്റെർ) പേജിൽ കുറിച്ചു. "പുതുതലമുറ മോളിവുഡ് താരങ്ങൾക്കിടയിൽ ലാലേട്ടന് "ഫാഫ"യോട് വ്യക്തമായ ഒരു ഇഷ്ടം ഉണ്ടെന്ന് എപ്പോഴും തോന്നിയിട്ടുണ്ട് - ഇത്തവണയും അദ്ദേഹം അത് മറച്ചുവെക്കുന്നില്ല. ഹൃദയപൂർവ്വം ടീസർ പ്രതീക്ഷ നൽകുന്നതായി തോന്നുന്നു. ആ ക്ലാസിക് സത്യൻ അന്തിക്കാട് ഇമോഷണൽ മിശ്രിതത്തിനൊപ്പം നർമ്മം എങ്ങനെ ക്ലിക്കുചെയ്യുന്നുവെന്ന് നമുക്ക് നോക്കാം," മറ്റൊരു പ്രേക്ഷകന് കുറിച്ചു. "മലയാളത്തിലെ ഏറ്റവും വലിയ സൂപ്പർസ്റ്റാറിൻ്റെ പടത്തിൽ അദ്ദേഹത്തേക്കാൾ ഒരുപാട് ജൂനിയർ ആയൊരു നടൻ്റെ റഫറൻസ് വെക്കുന്നു. ഫാഫയുടെ വളർച്ച!" ഒരു പ്രേക്ഷകൻ എഴുതി.

ഫഹദ് ഫാസിൽ റഫറൻസ് മാത്രമല്ല, സത്യൻ അന്തിക്കാട് ചിത്രത്തിന്റെ ടീസറിനെ രസകരമാക്കാൻ മറ്റ് പല ഘടകങ്ങളും ഉണ്ട്. ഓണത്തിന് ലോകമെമ്പാടും റിലീസിനായി ഒരുങ്ങുന്ന ചിത്രത്തിൽ, മോഹൻലാൽ സന്ദീപ് ബാലകൃഷ്ണൻ എന്ന ഹൃദ്രോഗത്തിന് ചികിത്സ തേടുന്ന ഒരു മധ്യവയസ്കനായാണ് എത്തുന്നത്. പുതിയ ടീസറിൽ നിന്ന്, സൂപ്പർതാരം ഒരുപാട് കുസൃതികളും തമാശകളുമായി രസിപ്പിക്കുന്ന ഒരു സാധാരണക്കാരന്റെ വേഷത്തിലാണ് എത്തുന്നതെന്ന് വ്യക്തമാണ്.

മോഹൻലാലിനൊപ്പം സംഗീത മാധവൻ നായർ, മാളവിക മോഹനൻ, സംഗീത പ്രതാപ്, സിദ്ദിഖ്, ലാലു അലക്സ്, ജനാർദ്ദനൻ, സബിത ആനന്ദ്, ബാബുരാജ്, നിഷാൻ, തുടങ്ങി ഒരു വലിയ താര നിര തന്നെ ചിത്രത്തിലുണ്ട്. അഖിൽ സത്യന്റെ കഥയ്ക്ക് തിരക്കഥയും സംഭാഷങ്ങളും ഒരുക്കിയിരിക്കുന്നത് സോനു ടി.പി.യാണ്. സംഗീതം ചിട്ടപ്പെടുത്തിയത് ജസ്റ്റിൻ പ്രഭാകരനാണ്. കെ രാജഗോപാൽ എഡിറ്റിങ്ങും, സമീറ സനീഷ് വസ്ത്രാലങ്കാരവും, ബ്രിന്ദ നൃത്തസംവിധാനവും കൈകാര്യം ചെയ്തിരിക്കുന്നു. ഹൃദയപൂർവ്വം നിർമ്മിക്കുന്നത് ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X