വീണ്ടും ചെറുപ്പക്കാരെ അവഗണിച്ച് മോഹൻലാൽ മേജർ രവിയ്‌ക്കൊപ്പം? നിരാശരായി റെഡിറ്റ് പ്രേക്ഷകർ

മലയാളത്തിന്റെ ലെജൻഡറി സൂപ്പർതാരം മോഹൻലാൽ, മേജർ രവി സംവിധാനം ചെയ്ത കീർത്തി ചക്ര, കുരുക്ഷേത്ര തുടങ്ങിയ നിരവധി ചിത്രങ്ങളിൽ സൈനിക യൂണിഫോമിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ കുറച്ചു മാസങ്ങളായി സൈന്യത്തിന്റെ പശ്ചാത്തലത്തിലുള്ള ഒരു പുതിയ സിനിമ മേജർ രവി വീണ്ടും മോഹൻലാലിനെ നായകനാക്കി ഒരുക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു, പക്ഷേ ഔദ്യോഗികമായി ഇക്കാര്യം ഇത് വരെ ഇരുവരും അറിയിച്ചിട്ടില്ല. പക്ഷെ പ്രശസ്ത സംവിധായകൻ അടുത്തിടെ ഒരു 'ബഡാ പ്രഖ്യാപനം' (വലിയ പ്രഖ്യാപനം) ഉടൻ വരുമെന്ന് പ്രഖ്യാപിച്ചിരുന്നു.

ഇപ്പോൾ സിനിമാ നിർമ്മാണത്തേക്കാൾ അഭിനയരംഗത്താണ് മേജർ രവി കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. എന്നാൽ, അദ്ദേഹം സംവിധാനത്തിലേക്ക് തിരിച്ചെത്തുമെന്ന് ഇപ്പോൾ ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. ഓപ്പറേഷൻ സിന്ദൂർ ആസ്പദമാക്കി മേജർ രവി ഒരു സിനിമ സംവിധാനം ചെയ്യുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ്, ആ ചിത്രത്തിൽ മോഹൻലാൽ നായകനാകും എന്ന് കൂടി അറിയാൻ കഴിഞ്ഞത്. പുതിയ റിപോർട്ടുകൾ അനുസരിച്ച്, ലാലേട്ടൻ ഡേറ്റ് കൊടുത്താൽ ഉടനെ പ്രഖ്യാപനം ഉണ്ടാകും.

Mohanlal and Major Ravi  amp amp  and a still from Keerthi Chakra

മോഹൻലാൽ ഇത് വരെ ചിത്രം ഔദ്യോഗികമായി ചിത്രം പ്രഖ്യാപിച്ചില്ലെങ്കിലും, മേജർ രവി ചിത്രത്തിൽ അദ്ദേഹം എത്തുമെന്ന് ഏതാണ്ട് ഉറപ്പായി കഴിഞ്ഞതോടെ സോഷ്യൽ മീഡിയ പ്രേക്ഷകർ നിരാശയിലാണ്. കാരണം, അദ്ദേഹത്തിന് ഒപ്പം പ്രൊജെക്ടുകൾ ഒരുക്കാനായി കാത്തിരുന്ന 'ആവാസവ്യൂഹം' സംവിധായകൻ കൃഷാന്ത് അടക്കമുള്ളവരെ നിരാശരാക്കിയാണ് ലാലേട്ടൻ 1971 ബീയോണ്ട് ബോർഡേഴ്സ് സംവിധായകനൊപ്പം വീണ്ടും ഒന്നിക്കാൻ ഒരുങ്ങുന്നത്. എന്തിനാണ് കരിയറിന്റെ ഇത്രയും നല്ലൊരു ഘട്ടത്തിൽ മോഹൻലാൽ വീണ്ടും സൗഹൃദങ്ങളുടെ പുറത്ത് സിനിമകൾ ചെയ്യുന്നത് എന്ന ചോദ്യമാണ് റെഡിറ്റ് പ്രേക്ഷകർ മുന്നോട്ട് വയ്ക്കുന്നത്.

Mohanlal and Major Ravi
Photo Credit: Major Ravi / Facebook

ഇതിനിടെ, അടുത്തിടെ മേജർ രവി തന്റെ അടുത്ത ചിത്രത്തിന്റെ പൂജ ചിത്രങ്ങൾ ഓൺലൈനിൽ പങ്കു വച്ചതോടെ, മോഹൻലാൽ ആരാധകർ അടക്കം ഉള്ളവർ ആകെ ഇടഞ്ഞിരിക്കുകയുമാണ്. സംവിധായകന്റെ കാലത്തിനൊത്ത് പുരോഗമിക്കാനുള്ള മടി മാത്രമല്ല, ഒപ്പം അദ്ദേഹത്തിന് മാറ്റ് സിനിമകളോടുള്ള മനോഭാവത്തെ കൂടി പ്രേക്ഷകർ ചോദ്യം ചെയ്യുന്നുണ്ട്. ഏമ്പുരാൻ പുറത്തിറങ്ങിയപ്പോൾ രവി എങ്ങനെയാണ് പെരുമാറിയതെന്ന് മറക്കരുത് എന്നാണ് പലരും മോഹൻലാലിനെ ഓർമ്മിപ്പിക്കാൻ ശ്രമിക്കുന്നത്. ഒപ്പം 'ബോയ്കോട്ട് മേജർ രവി' എന്ന ഹാഷ്ടാഗ് സോഷ്യൽ മീഡിയയിൽ ട്രെൻഡ് ആവുകയും ചെയ്തു.

ഈ എതിർക്കുന്നവരുടെ കൂട്ടത്തിൽ, മോഹൻലാലിന്റെ ഏറ്റവും വലിയ ആരാധകർ പോലും ഉണ്ട് എന്നതാണ് സത്യം. മേജർ മഹാദേവൻ എന്ന കഥാപാത്രത്തിന്റെ തുടക്കമായ കീർത്തി ചക്ര എന്ന സിനിമയോട് അധികം ആർക്കും വിരോധമില്ലെങ്കിലും, ഈ പരമ്പരയിൽ പിന്നീട് വന്ന സിനിമകളെ സിനിമ പ്രേമികളും, ലാലേട്ടന്റെ ആരാധകരും ഒരുപോലെ മറക്കാൻ ആഗ്രഹിക്കുകയാണ്.

2006 ൽ കീർത്തി ചക്ര എന്ന ചിത്രത്തിലൂടെയാണ് മേജർ രവി സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. ചിത്രത്തിൽ മോഹൻലാൽ മേജർ മഹാദേവനായി അഭിനയിച്ചു. തുടർന്ന് കുരുക്ഷേത്ര, കാണ്ഡഹാർ, 1971: ബിയോണ്ട് ബോർഡേഴ്‌സ് തുടങ്ങിയ ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചു. ഹിന്ദിയിൽ താൻ സംവിധാനം ചെയ്യാൻ തീരുമാനിച്ച പ്രൊജക്റ്റ് പൂർത്തിയായിട്ടില്ലെന്നും ഇനി അത് ഒരു പാൻ-ഇന്ത്യൻ ചിത്രമായി നിർമ്മിക്കുമെന്നും മേജർ രവി പറഞ്ഞിരുന്നു. തന്റെ മറ്റ് സൈനിക അധിഷ്ഠിത സിനിമകളുടെ അതേ gonaril ഉള്ള ചിത്രമാണെന്ന് അദ്ദേഹം പറഞ്ഞെങ്കിലും, അത് മോഹൻലാൽ അഭിനയിക്കുന്ന പ്രോജക്റ്റാണോ എന്ന് അദ്ദേഹം സ്ഥിരീകരിച്ചില്ല.

More from Filmibeat

Read more about: mohanlal major ravi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X