For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഏഴിമല പൂഞ്ചോലയുമായി ആട്തോമ!! സിൽക്കായി ഇനിയ, സ്റ്റേജ് ഇളക്കി മറിച്ച ലാലേട്ടന്റെ പ്രകടനം കാണാം

  |
  വീണ്ടും ഏഴിമലപൂഞ്ചോല ആടി ലാലേട്ടൻ | filmibeat Malayalam

  മെയ് 6 മലയാള സിനിമ പ്രേമികളെ സംബന്ധിച്ചടത്തോളം മറക്കാൻ കഴിയാത്ത ഒരു ദിവസം തന്നെയായിരുന്നു. തങ്ങളുടെ പ്രിയപ്പെട്ട താരങ്ങളെല്ലാം ഓരേ വേദിയിൽ ഒരുമിച്ച് പ്രത്യക്ഷപ്പെട്ടപ്പോൾ ഒരു ഉത്സവ നിശ തന്നെയായിരുന്നു ഒരോ പ്രേക്ഷകർക്കും. പാട്ടും ഡാൻസും , കോമഡിയുമായി ഒരു ആഘോഷ രാത്രിയാണ് കടന്നു പോയത്.

  ആദ്യം അയാൾ തന്റെ ഹൃദയം കവർന്നു!! പിന്നീട് എല്ലാം ശിഥിലമാക്കി! പേളിയുടെ ക്രഷ് ആരാണന്ന് അറിയാമോ

  മുതിർന്ന താരങ്ങൾ മുതൽ യുവതാരങ്ങൾ വരെ തങ്ങളുടെ കഴിവുമായി വേദിയിൽ പ്രത്യക്ഷപ്പെട്ടിരുന്നു. പരിപാടികൾ എല്ലാം തന്നെ ഒന്നിനൊന്ന് മെച്ചം തന്നെയായിരുന്നു. കാര്യവട്ടം സ്പോർട്സ് ഹബ് സ്റ്റേഡിയത്തിൽ ജനസാഗരങ്ങളെ സാക്ഷി നിർത്തിയായിരുന്നു 'അമ്മ മഴവില്ല്' ഷോ അരങ്ങേറിയത്. ബിഗ് സ്ക്രീനിൽ കാണാത്ത അത്ഭുതകരമായ പ്രകടനമായിരുന്നു ഒരോ താരങ്ങളും പുറത്തെടുത്തത്. അമ്മ മഴവില്ല് ഷോയിൽ എടുത്ത പറയേണ്ടത് ലാലേട്ടനും ഇനിയയും ചേർന്ന് അവതരിപ്പിച്ച തകർപ്പൻ ഡാൻസായിരുന്നു.

  ട്രോളന്മാരില്‍ നിന്നും പിആര്‍ വര്‍ക്കില്ലാതെ പ്രശസ്തി കിട്ടുന്നു നന്ദി പറഞ്ഞ് പ്രയാഗ മാര്‍ട്ടിന്‍!

   വീണ്ടും ഏഴിമല പൂഞ്ചോല

  വീണ്ടും ഏഴിമല പൂഞ്ചോല

  അമ്മ മഴവില്ലിൽ താരങ്ങൾ തങ്ങളുടെ കിടലൽ പ്രകടനങ്ങളാണ് കാഴ്ച വെച്ചത്. ഇതിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്നു മോഹൻലാൽ ഇനിയയുടേയും ഡാൻസ്. മോഹൽ ലാൽ സിൽക്ക് സ്മിത എന്നിവർ തകർത്താടിയ സ്പടികത്തിലെ ഏഴിമല പൂഞ്ചോല എന്ന ഗാനമാണ് താരങ്ങൾ വീണ്ടും റിക്രിയേറ്റ് ചെയ്തത്. സിൽക്ക് സ്മിതയെ ഒന്നു കൂടി ഓർമിക്കുമന്ന വിധത്തിലായിരുന്നു ഇനിയയുടെ പ്രകടനം. ലാലേട്ടനോടാപ്പം ഇനിയയും കട്ടയ്ക്ക് സ്റ്റേജിൽ പിടിച്ചു നിന്നു.

   വർഷങ്ങൾക്കു ശേഷം  വീണ്ടും

  വർഷങ്ങൾക്കു ശേഷം വീണ്ടും

  1995 ലാണ് സ്പടികം തിയേറ്ററുകളിൽ ഇറങ്ങിയത്. ചിത്രത്തിലെ ലാലേട്ടന്റെ ഗെറ്റപ്പ് ഇന്നും പ്രേക്ഷകർ അനുകരിക്കുന്നുണ്ട്. വർഷങ്ങളൾക്ക് ശേഷം ഏഴിമല പൂഞ്ചോല വേദിയിൽ എത്തിയപ്പോൾ വർഷങ്ങൾ പിന്നിലേയ്ക്ക് പ്രേക്ഷകരെ കൂട്ടി കൊണ്ട് പോയിരുന്നു. അന്നത്തെ അതേ വസ്ത്രധാരണ രീതിയിലാണ് ഇരു താരങ്ങളും പ്രത്യക്ഷപ്പെട്ടത്.. ചുമന്ന നിറത്തിലുള്ള ട്രൗസറും കറുത്ത ബെനിയനുമായിരുന്നു ലാലേട്ടന്റെ വേഷം. ഇനിയയാകട്ടെ അന്ന് സിൽക്ക് ധരിച്ചരുന്ന പോലെയുളള മഞ്ഞ മിറമുള്ള ലുങ്കിയും പച്ച നിറത്തിലുളള ബ്ലൗസും തലയിൽ ഒരു തോർത്തുമായിരുന്നു ധരിച്ചത്.

   മാസ്മരിക പ്രകടനം

  മാസ്മരിക പ്രകടനം

  സൂപ്പർ പ്രകടനമായിരുന്നു ഇനിയ കാഴ്ചവെച്ചത്. അന്നത്തെ പ്രേക്ഷകരും ഇന്നത്തെ പ്രേക്ഷകരും ഒരു പോലെ ഇഷ്ടപ്പെടുന്ന ഒരു ഗാനവും ചിത്രവുമാണിത്. ഇന്നും പല വേദികളിലും ഏഴിമല പൂഞ്ചോലയുമായി പ്രത്യക്ഷപ്പെടാറുണ്ട്. എന്നാൽ ഇക്കുറി ഇനിയ സിൽക്കായി ജീവിക്കുക തന്നെയായിരുന്നു. അത്ര മനോഹരമായിട്ടാണ് താരം നൃത്തം കാഴ്ചവെച്ചത്. സിൽക്കിന്റെ ചെറിയ എക്സ്പ്രഷൻ പോലും മനോഹരമായി ഇനിയ ക്രിയേറ്റ് ചെയ്തിരുന്നു.

   സിൽക്ക് മലയാളികൾക്ക് പ്രിയപ്പെട്ടത്

  സിൽക്ക് മലയാളികൾക്ക് പ്രിയപ്പെട്ടത്

  ‌വർഷങ്ങൾ കഴിഞ്ഞാലും ഇന്നും സിൽക്ക് സ്മിതയും ഏഴിമല പൂഞ്ചോലയും പ്രേക്ഷകർക്ക് പ്രിയപ്പെട്ടത്. 1995 ൽ പുറത്തിറങ്ങിയ ഭഭ്രൻ സംവിധാനം ചെയ്ത ചിത്രമായിരുന്നു സ്പടികം. അന്ന് ബോക്സ്ഫോസീസ് സൂപ്പർ ഡ്യൂപ്പർ ഹിറ്റായിരുന്നു ചിത്രം. കഴിഞ്ഞ ദിവസത്തെ ലാലേട്ടൻ ഇനിയ പ്രകടനം കാണികളെ വീണ്ടും ചിത്രത്തിലേയ്ക്ക് കൂട്ടി കൊണ്ട് പോയിരുന്നു.

  English summary
  mohanlal iniya ezhimalapoochola dance
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X