അഴീക്കോടിന്റെ ശാപം മുതല്‍ പത്തനാപുരത്തെ പ്രചാരണം വരെ; ലാലിന്റെ ദുരന്തം !!

By Rohini

സമീപകാലത്ത് മോഹന്‍ലാല്‍ തൊടുന്നതെല്ലാം അബദ്ധമാകുകയാണ്. നല്ലതെന്ന് കരുതി ചെയ്യുന്നതും എഴുതുന്നതുമെല്ലാം ചെന്നു നില്‍ക്കുന്നത് വിവാദങ്ങളിലാണ്. എല്ലാം പുഞ്ചിരിച്ചു കൊണ്ട് കാണുന്നു എന്ന് മോഹന്‍ലാല്‍ പറഞ്ഞാലും ആരാധകര്‍ക്ക് ഇതൊന്നും കണ്ടു നില്‍ക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല.

തുടര്‍ച്ചയായി വിവാദങ്ങള്‍ ഉണ്ടാകുന്നു എന്നല്ലാതെ ആശ്വാസത്തിന് പോലും ഒരു നല്ല സിനിമ ലാലിന്റേതായി തിയേറ്ററിലെത്തുന്നില്ല എന്നതാണ് ഏറെ പരിതാപകരം. പുലിമുരുകന്‍ എന്ന ബ്രഹ്മാണ്ഡ ചിത്രം ക്രിസ്മസിന്, ന്യൂ ഇയറിന്, വിഷുവിന് എന്നൊക്കെ പറഞ്ഞ് നീണ്ടു നീണ്ടു പോകുന്നു.

ഇപ്പോള്‍ പ്രശ്‌നം പത്തനാപുരത്ത് കെബി ഗണേഷ് കുമാറിന് വേണ്ടി മോഹന്‍ലാല്‍ പരസ്യപ്രചാരണത്തിന് ഇറങ്ങിയതാണ്. മൂന്ന് സിനിമാ താരങ്ങള്‍ മത്സരിയ്ക്കുന്ന മണ്ഡലത്തില്‍ ഒരാള്‍ക്ക് വേണ്ടി മാത്രം മോഹന്‍ലാലിനെ പോലൊരു സൂപ്പര്‍സ്റ്റാര്‍ പ്രചാരണത്തിനിറങ്ങിയതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. എന്തായാലും സമീപകാലത്ത് ലാലിന്റെ തലയില്‍പെട്ട വിവാദങ്ങളൊന്ന് നോക്കാം

അഴീക്കോടിന്റെ ശാപം

അഴീക്കോടിന്റെ ശാപം മുതല്‍ പത്തനാപുരത്തെ പ്രചാരണം വരെ; ലാലിന്റെ ദുരന്തം !!

സുകുമാര്‍ അഴീക്കോടും മോഹന്‍ലാലും തമ്മിലുള്ള പ്രശ്‌നം ഒരുപാട് ചര്‍ച്ചയായതാണ്. ഗുരുതരമായ ആരോപണങ്ങള്‍ രണ്ട് പേരും പരസ്പരം ഉന്നയിച്ചു. ലാല്‍ ചെറുപ്പകാരികളായ നായികമാര്‍ക്കൊപ്പം അഭിനയിക്കുന്നതിനെയും മറ്റും അഴീക്കോട് പരസ്യമായി വിമര്‍ശിച്ചു. വിഗ്ഗും മേക്കപ്പും ഇല്ലാതെ ലാലിന് പുറത്തിറങ്ങാന്‍ ധൈര്യമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. അന്നത്തെ പ്രശ്‌നത്തിലെപ്പോഴോ മോഹന്‍ലാല്‍ അഹങ്കാരം കൊണ്ട് സ്വയം നശിക്കുമെന്ന് അഴീക്കോട് പറഞ്ഞിരുന്നു

തമ്പ്രാന്‍ സിനിമകള്‍

അഴീക്കോടിന്റെ ശാപം മുതല്‍ പത്തനാപുരത്തെ പ്രചാരണം വരെ; ലാലിന്റെ ദുരന്തം !!

ലാലിന്റെ സിനിമകളിലെ ഫ്യൂഡലിസത്തെ പലപ്പോഴും വിമര്‍ശിക്കപ്പെട്ടിരുന്നു. കഥാപാത്രങ്ങളെ ഉദ്ദേശിച്ചുകൊണ്ടുള്ള വിമര്‍ശനങ്ങള്‍ പലപ്പോഴും ചെന്നു നിന്നത് ലാല്‍ എന്ന വ്യക്തിയിലാണ്. മോഹന്‍ലാലിന്റെ പേരിലെ വിവാദങ്ങളെല്ലാം ഉള്‍ക്കൊള്ളിച്ചുകൊണ്ട് പദ്മശ്രീ ഭരത് സരോജ് കുമാര്‍ എന്നൊരു സിനിമയും ഇറങ്ങിയിരുന്നു

കേണലാക്കിയതിനെതിരെ

അഴീക്കോടിന്റെ ശാപം മുതല്‍ പത്തനാപുരത്തെ പ്രചാരണം വരെ; ലാലിന്റെ ദുരന്തം !!

മോഹന്‍ലാലിന് ലെഫ്. കേണല്‍ പദവി കൊടുത്തതിനെതിരെയും വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. രണ്ട് മൂന്ന് പട്ടാള ചിത്രത്തില്‍ അഭിനയിച്ചതിന്റെ പേരില്‍ ഒരു നടനെ കേണലായി അംഗീകരിച്ചത് ശരിയായില്ലെന്ന് പലരും വിമര്‍ശിച്ചു

തിരനോട്ടം -ക്യാമറ

അഴീക്കോടിന്റെ ശാപം മുതല്‍ പത്തനാപുരത്തെ പ്രചാരണം വരെ; ലാലിന്റെ ദുരന്തം !!

നൊസ്റ്റാള്‍ജിയയ്ക്ക് വളരെ അധികം പ്രാധാന്യം നല്‍കുന്ന ആളാണ് ലാല്‍. എന്തിനോടും ലാലിനൊരു ഇന്റിമസിയുണ്ട്. അങ്ങനെയായിരുന്നു തന്റെ ആദ്യ ചിത്രമായ തിരനോട്ടത്തിന്റെ ക്യാമറ സ്വന്തമാക്കാന്‍ ലാല്‍ ശ്രമിച്ചത്. അതിന്റെ പേരില്‍ ചില പുകിലുകളൊക്കെ ഉണ്ടായെങ്കിലും അവസാനം ആ ക്യാമറ ലാല്‍ തന്നെ നിയപരമായി സ്വന്തമാക്കി

ആനക്കൊമ്പ് വിഷയം

അഴീക്കോടിന്റെ ശാപം മുതല്‍ പത്തനാപുരത്തെ പ്രചാരണം വരെ; ലാലിന്റെ ദുരന്തം !!

അല്പം പഴയ കേസാണെങ്കിലും, ആനക്കൊമ്പ് എന്ന് പറയുമ്പോള്‍ മലയാളി മനസ്സില്‍ ആദ്യം ഓടിയെത്തുന്നത് ലാലിന്റെ മുഖമാണ്. ആനക്കൊമ്പ് വീട്ടില്‍ സൂക്ഷിച്ചതിന്റെ പേരില്‍ ഉണ്ടായ വിവാദങ്ങള്‍ ചെറുതൊന്നുമല്ല. അതിന്റെ പേരില്‍ നടന്‍ അറസ്റ്റ് ചെയ്യുന്നിടത്ത് വരെ എത്തിയിരുന്നു കാര്യങ്ങള്‍. ഇപ്പോഴും പ്രശ്‌നങ്ങള്‍ പൂര്‍ണമായും പരിഹരിക്കപ്പെട്ടിട്ടില്ല എന്നാണ് അറിയുന്നത്

ലാലിസം അവസാനിക്കാത്ത പുക

അഴീക്കോടിന്റെ ശാപം മുതല്‍ പത്തനാപുരത്തെ പ്രചാരണം വരെ; ലാലിന്റെ ദുരന്തം !!

സമീപകാലത്ത് മോഹന്‍ലാലിനെ ഏറ്റവും കൂടുതല്‍ ആക്രമിച്ച ഒരു സംഭവമാണ് ലാലിസം. സംഗീത സംവിധായകന്‍ രതീഷ് വേഗയ്‌ക്കൊപ്പം ആരംഭിച്ച ലാലിസം എന്ന മ്യൂസിക് ബാന്റ് തിരിതെളിയും മുമ്പേ കരിഞ്ഞു. ദേശീയ ഗെയിമിന്റെ ഉദ്ഘാടന ദിവസമായിരുന്നു ലാലിസത്തിന്റെ ആദ്യ ഷോ. കൃത്യമായ ആസൂത്രണമില്ലാതെ അരങ്ങേറിയ ഷോ വലിയ പരാജയമായി തീര്‍ന്നു.

ബ്ലോഗ് പോസ്റ്റ്

അഴീക്കോടിന്റെ ശാപം മുതല്‍ പത്തനാപുരത്തെ പ്രചാരണം വരെ; ലാലിന്റെ ദുരന്തം !!

ജെഎന്‍യു വിഷയത്തില്‍ ലാല്‍ എഴുതിയ ബ്ലോഗ് പോസ്റ്റാണ് മറ്റൊരു വിവാദം. രാജ്യ സ്‌നേഹം കാണിക്കാന്‍ വേണ്ടി നടന്‍ എഴുതിയ പോസ്റ്റ് തെറ്റായ അര്‍ത്ഥത്തില്‍ വ്യാഖ്യാനിക്കപ്പെട്ടതോടെ സംഗതി അദ്ദേഹത്തിന്റെ കൈയ്യില്‍ നിന്നും പിടിപെട്ടു.

കലാഭവന്‍ മണി അനുസ്മരണം

അഴീക്കോടിന്റെ ശാപം മുതല്‍ പത്തനാപുരത്തെ പ്രചാരണം വരെ; ലാലിന്റെ ദുരന്തം !!

കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് ഒരുപാട് വിവാദങ്ങളുണ്ടായിരുന്നു. അതില്‍ മോഹന്‍ലാലിനെ സംബന്ധിയ്ക്കുന്ന ഒരു വിഷയവുമുണ്ട്. സംവിധായകന്‍ വിനയനെ കലാഭവന്‍ മണിയുടെ അനുശോചന യോഗത്തില്‍ പങ്കെടുപ്പിക്കാതിരുന്നത് ലാലാണത്രെ. മാക്ട ഫെഡറേഷന്‍ പ്രസിഡന്റ് ബൈജു കൊട്ടാരക്കര ഈ വിഷയം വെളിപ്പെടുത്തിയതോടെ ലാലിന്റെ അവസ്ഥ പിന്നെയും താണു.

പത്തനാപുരം പ്രചാരണം

അഴീക്കോടിന്റെ ശാപം മുതല്‍ പത്തനാപുരത്തെ പ്രചാരണം വരെ; ലാലിന്റെ ദുരന്തം !!

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ നടന്‍ കെബി ഗണേഷ് കുമാറിന് വേണ്ടി പത്തനാപുരത്ത് മോഹന്‍ലാല്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങിയതാണ് ലേറ്റസ്റ്റ് വിവാദം. ഭീമന്‍ രഘുവും ജഗദീഷുമാണ് ഈ മണ്ഡലത്തിലെ മറ്റ് രണ്ട് സിനിമാ സ്ഥാനാര്‍ത്ഥികള്‍. പ്രത്യേകിച്ച് ഒരു രാഷ്ട്രീയ കക്ഷികളോടും കൂറ് കാണിക്കാത്ത മോഹന്‍ലാല്‍ എന്തുകൊണ്ട് ഗണേഷിനെ മാത്രം പിന്തുണച്ചു എന്നാണ് ഇപ്പോള്‍ ഉയരുന്ന ചോദ്യം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X