twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂട്ടിക്ക് അന്യഭാഷയോട് താല്‍പര്യമാണ് എന്നാല്‍ മോഹന്‍ലാലിന് അങ്ങനെയല്ല! അതിനൊരു കാരണമുണ്ട്! കാണൂ!

    |

    മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് മോഹന്‍ലാല്‍. ഏത് തരത്തിലുള്ള കഥാപാത്രത്തേയും അനായാസമായി തന്നിലേക്ക് ആവാഹിച്ചാണ് അദ്ദേഹത്തിന്റെ മുന്നേറ്റം. പ്രമേയത്തിലും അവതരണത്തിലുമൊക്കെ വ്യത്യസ്തതകളുമായെത്തുന്ന സിനിമകള്‍ക്കെല്ലാം മികച്ച സ്വീകരണവും ലഭിക്കാറുണ്ട്. ഓടിനടന്ന് അഭിനയിക്കുന്നതിനും അപ്പുറത്ത് സെലക്റ്റീവായി സിനിമകള്‍ ചെയ്താണ് അദ്ദേഹം മുന്നേറുന്നത്. 4 പതിറ്റാണ്ട് നീണ്ടുനില്‍ക്കുന്ന സിനിമാജീവിതത്തില്‍ ഇതാദ്യമായി സംവിധായകന്റെ കുപ്പായവും അണിഞ്ഞെത്തുകയാണ് അദ്ദേഹം. ബ്ലോഗിലൂടെ മോഹന്‍ലാല്‍ തന്നെയായിരുന്നു ഇക്കാര്യത്തെക്കുറിച്ച് വിശദീകരിച്ചത്. എന്നായിരിക്കും സ്വന്തം സംവിധാനത്തില്‍ സിനിമയൊരുങ്ങുന്നതെന്ന് നിരവധി തവണ ആരാധകര്‍ ചോദിച്ചിരുന്നു. അധികം വൈകാതെ തന്നെ അത് പ്രതീക്ഷിക്കാമെന്നായിരുന്നു നേരത്തെ പൃഥ്വിരാജ് പറഞ്ഞത്.

    മോഹന്‍ലാലിന്റെ അഭിനയമികവിന് മുന്നില്‍ കട്ട് പറയാന്‍ മറന്നുപോയ സന്ദര്‍ഭങ്ങള്‍ വരെ ഉണ്ടായിട്ടുണ്ടെന്ന് വ്യക്തമാക്കി സംവിധായകരും എത്തിയിരുന്നു. സതാരങ്ങളുമായി കളിച്ച് ചിരിച്ച് നിന്നിരുന്ന ഒരാള്‍ എങ്ങനെയാണ് കഥാപാത്രമായി മാറുന്നതെന്നാലോചിച്ച് വണ്ടറടിച്ചതിനെക്കുറിച്ച് സഹതാരങ്ങളും തുറന്നുപറഞ്ഞിരുന്നു. സഹപ്രവര്‍ത്തകര്‍ക്ക് ശക്തമായ പിന്തുണയാണ് അദ്ദേഹം നല്‍കാറുള്ളത്. കംപ്ലീറ്റ് ആക്ടര്‍ എന്ന പേരിനെ അന്വര്‍ത്ഥമാക്കിയുള്ള സിനിമാജീവിതമാണ് അദ്ദേഹത്തിന്റേത്. എന്നാല്‍ അന്യഭാഷയില്‍ അ്ഭിനയിക്കുന്നതിനെക്കുറിച്ചും റീമേക്ക് ചിത്രങ്ങളൊരുക്കുന്നതിനെക്കുറിച്ചുമൊക്കെ അദ്ദേഹത്തിന്റെ നിലപാട് വ്യത്യസ്തമാണ്. മമ്മൂട്ടിയും ദുല്‍ഖറും അന്യഭാഷയെ സ്വീകരിച്ച് മുന്നേറുമ്പോള്‍ മോഹന്‍ലാലാവട്ടെ വ്യത്യസ്തമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. അതേക്കുറിച്ചറിയാന്‍ തുടര്‍ന്നുവായിക്കൂ.

    ബോളിവുഡില്‍ തുടക്കം കുറിച്ചത്

    ബോളിവുഡില്‍ തുടക്കം കുറിച്ചത്

    2002ലായിരുന്നു മോഹന്‍ലാല്‍ ബോളിവുഡില്‍ തുടക്കം കുറിച്ചത്. രാംഗോപാല്‍ വര്‍മ്മ ചിത്രമായ കമ്പനിയിലൂടെയായിരുന്നു അദ്ദേഹത്തിന്‍രെ ബോളിവുഡ് അരങ്ങേറ്റം. അതുവരെയുള്ള സിനിമാജീവിതത്തില്‍ നിന്നും മാറി ബോളിവുഡിലും അഭിനയിക്കുകയായിരുന്നു അദ്ദേഹം. ഇതിന് പിന്നാലെയായി ആഗ് എന്ന ചിത്രത്തിലാണ് അദ്ദേഹം അഭിനയിച്ചത്. പ്രതീക്ഷിച്ചത്ര വിജയം നേടാതെ പോവുകയായിരുന്നു ഈ സിനിമ. പിന്നീട് പ്രിയദര്‍ശനൊപ്പം ഇടയ്ക്ക് ചില ബോളിവുഡ് ചിത്രങ്ങള്‍ ചെയ്തുവെങ്കിലും അത്ര നല്ല പ്രതികരണമായിരുന്നില്ല ലഭിച്ചത്.

    എന്തിന് അങ്ങനെ ചെയ്യണം

    എന്തിന് അങ്ങനെ ചെയ്യണം

    ബോളിവുഡ് സിനിമകളില്‍ അഭിനയിക്കുന്നതിനോട് തനിക്ക് താല്‍പര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ബോളിവുഡിലെത്തി ഇനി അവിടെ കഴിവ് തെളിയിക്കേണ്ട കാര്യമില്ലെന്ന നിലപാടിലാണ് അദ്ദേഹം.നാല് പതിറ്റാണ്ടായി നീണ്ടുനില്‍ക്കുന്ന സിനിമാജീവിതത്തിനിടയില്‍ ഇതിനോടകം 332 ലധികം സിനിമകള്‍ ചെയ്തു. നടനെന്ന നിലയില്‍ ഇനി ബോളിവുഡില്‍ പോയാലും പ്രത്യേകിച്ചൊന്നും ചെയ്യാനില്ലെന്നാണ് അദ്ദേഹം പറയുന്നത്. സ്വന്തം ഭാഷയില്‍ ചെയ്യുന്നതിനോടാണ് തനിക്ക് കൂടുതല്‍ താല്‍പര്യം. പ്രധാനപ്പെട്ട ഏതെങ്കിലും കഥാപാത്രത്തെ ലഭിച്ചാല്‍ അപ്പോള്‍ ആലോചിക്കാമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

    റീമേക്കിനോടും താല്‍പര്യമില്ല

    റീമേക്കിനോടും താല്‍പര്യമില്ല

    ഒരു ഭാഷയില്‍ വിജയിച്ച സിനിമകളെ മറ്റ് ഭാഷയിലേക്ക് മാറ്റി ഡബ്ബ് ചെയ്യുന്നതും അവതരിപ്പിക്കുന്നതുമൊക്കെ ഇന്ന് സര്‍വ്വസാധാരണമായ കാര്യമാണ്. റീമേക്ക് ചിത്രങ്ങളോട് പൊതുവെ തനിക്ക് താല്‍പര്യമില്ലെന്നാണ് അദ്ദേഹം പറയുന്നത്. മലയാളത്തിലേക്ക് മാറ്റുന്നതിനോടും തിരിച്ച് ഹിന്ദിയിലേക്ക് മാറ്റുന്നതിനോടും തനിക്ക് താല്‍പര്യമില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. സുഹൃത്തായ പ്രിയദര്‍ശന്‍ അഡാപ്റ്റഡ് മൂവീസ് നല്ല രീതിയില്‍ ചെയ്യാറുണ്ടെന്നും താരം പറയുന്നു.

    ഇവിടെയുമുണ്ടല്ലോ?

    ഇവിടെയുമുണ്ടല്ലോ?

    റീമേക്ക് ചെയ്യുന്നതിനേക്കാള്‍ നല്ലത് സ്വന്തം ഭാഷയിലും അത്തരത്തിലുള്ള സിനിമകളൊരുക്കുന്നതെന്നാണ് മോഹന്‍ലാല്‍ പറയുന്നത്. ഇവിടെയും നല്ല താരങ്ങളില്ലേ, പിന്നെന്തിനാണ് റീമേക്ക് ചിത്രങ്ങളുമായെത്തുന്നത്. റീമേക്ക് ചെയ്യുമ്പോള്‍ അതാത് ഭാഷയക്ക്‌നുസരിച്ച് മാറ്റം വരുത്തേണ്ടി വരും. അതാത് ഭാഷകളിലൊരുക്കുമ്പോള്‍ ഇങ്ങനെയൊരു പ്രശ്‌നം വരുന്നില്ലെന്നും അദ്ദേഹം പറയുന്നു.

    പിന്നീട് അഭിനയിച്ചിട്ടില്ല

    പിന്നീട് അഭിനയിച്ചിട്ടില്ല

    പ്രിയദര്‍ശനൊപ്പമായിരുന്നു ഒടുവിലായി ബോളിവുഡ് സിനിമ ചെയ്തത്. പിന്നീട് താരം അങ്ങോട്ടേക്ക് തിരിഞ്ഞുനോക്കിയിട്ടില്ല. നീണ്ട നാലത്തെ കാത്തിരിപ്പിനൊടുവിലെത്തിയ ലൂസിഫറിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. ബോക്‌സോഫീസില്‍ നിന്നും സകല റെക്കോര്‍ഡുകളും സ്വന്തം പേരിലേക്ക് മാറ്റിയാണ് ചിത്രത്തിന്റെ കുതിപ്പ്. മലയാളത്തിലെ ആദ്യത്തെ 150, 200 കോടി ചിത്രമെന്ന നേട്ടം ഇതിനകം തന്നെ സിനിമ സ്വന്തമാക്കിയിട്ടുമുണ്ട്.

    റിലീസിങ്ങിനൊരുങ്ങുന്ന സിനിമകള്‍

    റിലീസിങ്ങിനൊരുങ്ങുന്ന സിനിമകള്‍

    സൂര്യ കെവി ആന്ദന് കൂട്ടുകെട്ടിലൊരുങ്ങുന്ന കാപ്പാനില്‍ സുപ്രധാന വേഷത്തിലാണ് മോഹന്‍ലാല്‍ എത്തുന്നത്. സിനിമയുടെ പോസ്റ്ററുകള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. ഇട്ടിമാണി മേഡ് ചൈനയും മരക്കാര്‍ അറബിക്കടലിന്റെ സിംഹവുമാണ് മലയാളത്തില്‍ മോഹന്‍ലാലിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങള്‍. പ്രഖ്യാപനവേള മുതലേ പ്രേക്ഷകര്‍ ഏറ്റെടുത്ത സിനിമകളാണിത്.

    Filmibeat Malayalam ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യൂ

    English summary
    Mohanlal is not intrested to do Bollywood movies, why?
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X