'പൈസ ചോദിക്കുമെന്ന് പേടിച്ചിട്ടാണ് വരാത്തതെങ്കിൽ ആ നിലയിൽ ആരും കുടുംബത്തിലില്ല, അച്ഛനെ കുറിച്ച് ലാൽ പറയാറില്ല'

സ്വകാര്യ അഹങ്കാരം എന്നതുപോലെയാണ് മോഹൻലാൽ എന്ന മഹാപ്രതിഭയെ മലയാളികൾ കാണുന്നതും സ്നേഹിക്കുന്നതും. പക്ഷെ ഏറ്റവും കൂടുതൽ ക്രൂശിക്കപ്പെടാറുള്ള നടനും താരം തന്നെയാണ്. ഒരോ സിനിമ റിലീസ് ചെയ്ത് കഴിയുമ്പോഴും വലിയ രീതിയിലാണ് മോഹൻലാലിന് വിമർശനം കേൾക്കേണ്ടി വരാറുള്ളത്. നടന്റെ ചെറിയ പ്രവൃത്തികൾ പോലും വിലയിരുത്തി ക്രൂരമായി വിമർശിക്കുന്ന രീതിയും അടുത്ത കാലത്തായുണ്ട്. പത്തനംതിട്ടയിലാണ് മോഹൻലാൽ ജനിച്ചത്.

പിന്നീടാണ് തിരുവനന്തപുരത്ത് താമസമാക്കിയത്. സ്വന്തമെന്ന് പറയാൻ അമ്മ മാത്രമാണ് ഇന്ന് ലാലിനുള്ളത്. അമ്മയെ കുറിച്ച് പറയുമ്പോഴെല്ലാം നടൻ വാചാലനാകാറുമുണ്ട്. കുറച്ച് വർഷങ്ങൾക്ക് മുമ്പാണ് നടന് അച്ഛനേയും സ​ഹോദരനേയും നഷ്ടപ്പെട്ടത്. എന്നാൽ മോഹൻലാൽ ബന്ധങ്ങൾക്ക് വില കൽപ്പിക്കാത്തയാളാണെന്ന് പറയുകയാണ് അദ്ദേഹത്തിന്റെ പിതാവിന്റെ സഹോദരപുത്രൻ ബിജു ഗോപിനാഥൻ നായർ.

Biju Gopinath Nair Mohanlal

മാസ്റ്റർബിൻ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ബിജു. സ്വന്തം അച്ഛനെ കുറിച്ച് എവിടെയും പരാമർശിക്കാത്തയാളാണ് മോഹൻലാലെന്നും അച്ഛന്റെ കുടുംബവുമായി നടൻ ബന്ധങ്ങളൊന്നും നിലനിർത്തുന്നില്ലെന്നും ബിജു പറയുന്നു. യുട്യൂബിൽ ഞാൻ വീഡിയോ ഇട്ടശേഷം വളരെ മോശമായ കമന്റുകൾ വന്നിരുന്നു. നിങ്ങൾക്ക് എന്തെങ്കിലും ജോലി ചെയ്ത് ജീവിച്ചൂടെ?.

ഒരാൾക്ക് പൈസയുണ്ടെന്ന് കരുതി അത് നിങ്ങൾക്ക് തരണമെന്ന് നിർബന്ധം എന്താണ് എന്നിങ്ങനെയൊക്കെ കമന്റുകൾ വന്നിരുന്നു. എന്റെ സ്ഥലം വെച്ചിട്ടാണ് മോഹൻലാലിനോട് മുമ്പ് ഞാൻ പതിമൂന്ന് ലക്ഷം രൂപ ചോദിച്ചത്. ഞങ്ങളുടെ രണ്ടുപേരുടെയും സ്ഥലങ്ങൾ ചേർന്നാണ് കിടക്കുന്നത്. മാമ്പഴക്കാലത്തിന്റെ സമയത്ത് പുള്ളിയോട് ഞാൻ സംസാരിച്ചിരുന്നു. എന്തെങ്കിലും ചെയ്യണമെന്ന് പറഞ്ഞിരുന്നു. പക്ഷെ പുള്ളി ഒന്നും ചെയ്തില്ല.

അതുപോലെ പുള്ളിയെ ഉപയോ​ഗിച്ച് പൈസയുണ്ടാക്കാൻ ഞാൻ ഒന്നും ചെയ്തിട്ടില്ല. ലോ സെക്രട്ടറിയായിരുന്ന സമയത്ത് എലന്തൂരിലുള്ള ആളുകൾക്ക് എന്തൊക്കെ സഹായം ചെയ്യാൻ കഴിയുമോ അതെല്ലാം ചെയ്തിരുന്നയാളാണ് മോഹൻലാലിന്റെ അച്ഛൻ. എന്നാൽ ഒരു ഇന്റർവ്യൂവിലും അച്ഛനെ കുറിച്ച് മോഹൻലാൽ എങ്ങും പരാമർശിച്ചിട്ടില്ല. ഒന്നര വർഷം മുമ്പ് സെക്രട്ടറിയേറ്റിൽ പോയപ്പോൾ പോലും വിശ്വനാഥൻ നായരുടെ അനിയന്റെ മകൻ എന്ന രീതിയിലാണ് എനിക്ക് ഒരു കാര്യം സാധിച്ച് എടുക്കാൻ പറ്റിയത്.

പിന്നെ അച്ഛന്റെ ഫാമിലിയുമായി ഒരു റിലേഷനും പുള്ളി കീപ്പ് ചെയ്യുന്നില്ല. എന്റെ അച്ഛൻ മരിച്ചിട്ട് പോലും പുള്ളി വന്നില്ല. വേറെയും പലരും ഞങ്ങളുടെ കുടുംബത്തിലെ മരിച്ചു. പല കല്യാണങ്ങളും നടന്നു. പക്ഷെ ഒന്നിനും പുള്ളി വന്നില്ല. ബന്ധങ്ങൾക്ക് വില കൊടുക്കുന്നയാളല്ല. ബാലേട്ടനിൽ അച്ഛന്റെ രണ്ടാമത്തെ ഭാര്യയിലുള്ള മക്കളെ സ്നേഹിക്കുന്നയാൾക്ക് അച്ഛന്റെ കുടുംബത്തിലെ ഒരാളുമായും യാതൊരു സഹകരണവുമില്ല.

Biju Gopinath Nair Mohanlal

ഒരു കാര്യത്തിനും വന്നിട്ടുമില്ല. പൈസ ചോദിക്കുമെന്ന് പേടിച്ചിട്ടാണ് വരാത്തതെങ്കിൽ ആ സ്റ്റേജിലുള്ള ആരും ഞങ്ങളുടെ കുടുംബത്തിൽ ഇല്ല. ഉണ്ടെങ്കിൽ അത് ഞാനായിരിക്കും ചിലപ്പോൾ. പിന്നെ പുള്ളി അവോയ്ഡ് ചെയ്താലും വലിഞ്ഞ് കേറി ചെന്ന് പുള്ളിയെ കാണുകയും ഫോട്ടോ എടുക്കുകയും ചെയ്യുന്ന റിലേറ്റീവ്സുണ്ട്. അവർക്ക് അത് മതി. അച്ഛനെന്ന് പറയുന്ന സംഭവം എവിടേയും വന്നിട്ടില്ല. അച്ഛന്റെ കുടുംബത്തിൽ ഉള്ളവർ ഒരു കാര്യത്തിനും പുള്ളിയെ വിളിക്കാറില്ല.

കാരണം പുള്ളി വരില്ല. എലന്തൂർകാർക്ക് ഇതെല്ലാം അറിയാം. നാട്ടുകാർ വിളിച്ചിട്ട് ഒരു ഫങ്ഷനും പുള്ളി വന്നില്ല. സിനിമയിൽ കാണിക്കുന്നതൊന്നും പുള്ളി ജീവിതത്തിൽ ചെയ്യാറില്ല. ഡ്യുവൽ പേഴ്സണാലിറ്റിയാണ് എന്നാണ് ബിജു പറഞ്ഞത്. മോഹൻലാലിന്റെ സിനിമകളെയും ബിസിനസിനേയും കുറിച്ചും ബിജു സംസാരിച്ചു. പ്രേക്ഷകർക്ക് മടുത്താൽ അഭിനയം നിർത്തുമെന്ന് മോഹൻലാൽ പറയാറുണ്ട്.

പ്രേക്ഷകർക്ക് മടുത്താൽ അവർ മെയിൽ അയച്ച് പറയുമോ?. ഇല്ല. അതുകൊണ്ടാണ് ആ ട്രാക്ക് നോക്കുന്നത്. ട്രെന്റ് പുള്ളിക്ക് മനസിലാകുന്നില്ലെങ്കിൽ നമുക്ക് ഒന്നും ചെയ്യാൻ പറ്റില്ല. ഉദയനാണ് താരത്തിൽ പറയുന്നതുപോലെ പുള്ളി ഒരുപാട് ബിസിനസുകൾ ചെയ്തു. ഹോട്ടലും ബേക്കറിയുമെല്ലാം ഉണ്ടായിരുന്നു. പക്ഷെ സക്സസായില്ല. കാരണം പ്രൊഫഷണലായിട്ടുള്ള ആളല്ല കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതെന്നും ബിജു കൂട്ടിച്ചേർത്തു.

Read more about: mohanlal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X