»   » ഒടിയന്മാര്‍ നിസാരക്കാരല്ല!മോഹന്‍ലാലിന്റെ കഥാപാത്രം മാണിക്യന്‍ പ്രേക്ഷകരെ അമ്പരിപ്പിക്കും കാരണം ഇതാണ്

ഒടിയന്മാര്‍ നിസാരക്കാരല്ല!മോഹന്‍ലാലിന്റെ കഥാപാത്രം മാണിക്യന്‍ പ്രേക്ഷകരെ അമ്പരിപ്പിക്കും കാരണം ഇതാണ്

Posted By: Teresa John
Subscribe to Filmibeat Malayalam

മോഹന്‍ലാലിന്റെ ചിത്രങ്ങള്‍ക്കായുള്ള നീണ്ട കാത്തിരിപ്പിലാണ് അദ്ദേഹത്തിന്റെ ആരാധകര്‍. ലാലേട്ടനെ നായകനാക്കി മലയാള സിനിമയില്‍ വ്യത്യസ്തമായ ദൃശ്യാവിഷ്‌കാരത്തില്‍ ഒരുക്കുന്ന 'ഒടിയന്‍' എന്ന സിനിമയുടെ പൂജ കഴിഞ്ഞ ആഴ്ചയായിരുന്നു കഴിഞ്ഞിരുന്നത്. അതിനിടെ ചിത്രത്തിലെ മോഹന്‍ലാലിന്റെ ലുക്കും കഥാപാത്രവും ചിത്രത്തിന്റെ പോസ്റ്ററും പുറത്ത് വന്നിരുന്നു. ഇപ്പോള്‍ സിനിമയുടെ പുതിയ വിവരങ്ങള്‍ പുറത്തെത്തിയിരിക്കുകയാണ്.

ആദ്യ രാത്രി വരെ സിനിമയുടെ സെറ്റിലായിരുന്നു!തന്റെ കുടുംബ ജീവിതത്തെ കുറിച്ച് ഷാരുഖ് ഖാന്‍!!!

പണ്ട് കാലത്ത് ഒടിവിദ്യ ഉപയോഗിച്ച് ആളുകളെ ഭയപ്പെടുത്തുകയും കൊള്ളയടിക്കുകയും ചെയ്തിരുന്ന ഒടിയന്മാരുടെ കഥയാണ് ചിത്രത്തിലുടെ പറയാന്‍ ഉദ്ദേശിക്കുന്നത്. ചിത്രത്തില്‍ മോഹന്‍ലാലിന്റെ കഥാപാത്രം ദുരുഹത ഉണര്‍ത്തുന്നുണ്ടെന്ന് പലര്‍ക്കും തോന്നിയിരുന്നെങ്കിലും അങ്ങനെ ഒന്ന് ഇല്ലെന്നാണ് സംവിധായകന്‍ പറയുന്നത്.

ഒടിയന്‍ മാണിക്യന്‍

ഒടിയനിലെ മോഹന്‍ലാലിന്റെ കഥാപാത്രത്തിന്റെ പേരാണ് മാണിക്യന്‍. മാണിക്യന്റെ കഥാപാത്രം കൈകാര്യം ചെയ്യുന്നത് 30 മുതല്‍ 65 വയസ് വരെയുള്ള കഥാപാത്രത്തെയാണെന്നാണ് സംവിധായകന്‍ പറയുന്നത്.

ഓട്ടക്കാരനായ മാണിക്യന്‍

മാണിക്യന്‍ വലിയൊരു ഓട്ടക്കാരനാണ്. മാത്രമല്ല സാധരണക്കാരില്‍ നിന്നും വ്യത്യസ്തമായി മാണിക്യന്‍ നാലു കാലില്‍ ഓടുകയും ചാടുകയും ചെയ്യും.

വ്യത്യസ്ത ഗോത്ര വര്‍ഗം

മുമ്പ് കേരളത്തില്‍ ജീവിച്ചിരുന്ന ഒരു വ്യത്യസ്ത ഗോത്ര വര്‍ഗമായിരുന്നു ഒടിയന്‍. അവരുടെ ജീവിത ശൈലിയാണ് സിനിമയായി പ്രേക്ഷകരുടെ മുമ്പിലെക്ക് എത്തിക്കാനൊരുങ്ങുന്നത്.

മോഹന്‍ലാല്‍

ഒരു മാജീഷ്യന്‍ തന്റെ ആളുകളുടെ വിശ്വാസം കൈയിലെടുത്ത് പറ്റിക്കുന്നത് പോലെയാണ് ഒടി വിദ്യ പ്രയോഗിക്കുന്നവര്‍. ചിത്രത്തിലെ മോഹന്‍ലാലിന്റെ കഥാപാത്രം മാണിക്യന്‍ ചെയ്യുന്നതും അങ്ങനെയാണെന്നാണ് സംവിധായകന്‍ പറയുന്നത്.

ഒടിയന്മാര്‍ നിസാരക്കാരല്ല

ഒടിയന്മാര്‍ നിസാരക്കാരല്ല. എതിരാളി ജനിച്ച വര്‍ഷം, ദിനം, ജന്‍മനക്ഷത്രം തുടങ്ങിയ കാര്യങ്ങള്‍ മനസ്സിലാക്കി ഒടിവിദ്യയിലെ പ്രധാന മന്ത്രങ്ങള്‍ ചൊല്ലിക്കൊണ്ട് ഒരു ചുള്ളിക്കമ്പ് ഒടിച്ചാല്‍ എതിരാളിയുടെ നട്ടെല്ലു തകര്‍ന്ന് അയാള്‍ മരിക്കുമെന്നാണ് ഒടിവിദ്യ സൂചിപ്പിക്കുന്നത്.

യഥാര്‍ത്ഥ്യത്തിലേക്ക്

ചിത്രം യഥാര്‍ത്ഥ്യത്തിലേക്ക് എത്തുന്നതിന് മുമ്പ് ചില ഫാന്റസി ഘടകങ്ങളും ഉള്‍പ്പെടുത്തിയിക്കുകയാണെന്നും ചിത്രം നിര്‍മ്മിക്കുന്നത് അങ്ങനെയാണെന്നുമാണ് സംവിധായകന്‍ വി എ ശ്രീകുമാരന്‍ മേനോന്‍ പറയുന്നത്.

ബിഗ് ബജറ്റ്

ചിത്രം ബിഗ് ബജറ്റിലാണ് നിര്‍മ്മിക്കുന്നത്. 40 കോടി മുതല്‍ മുടക്കില്‍ നിര്‍മ്മിക്കുന്ന ചിത്രം ത്രീഡി രൂപത്തിലാണ് അണിയറയില്‍ ഒരുങ്ങി കൊണ്ടിരിക്കുന്നത്.

മികച്ച വിഷ്വല്‍ എഫക്ട്

മലയാള സിനിമയില്‍ ഇന്ന് വരെ പ്രയോഗിക്കാത്ത വിഷ്വല്‍ എഫക്ടാണ് ചിത്രത്തിന് വേണ്ടി ഉപയോഗിക്കുന്നത്. വിദേശത്ത് നിന്നുമാണ് സാങ്കേതിക വിദഗ്ധര്‍ സിനിമയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നത്.

English summary
Mohanlal is a terrific athlete in Odiyan

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam