ഇതെന്ത് മുദ്രയാണ്!! മോഹൻലാലിനോട് പ്രേക്ഷകർ, എന്തായാലും ഇട്ടിമാണിയുടെ വരവ് വെറുതെയല്ല....

Recommended Video

ഇട്ടിമാണിയായി മോഹൻലാൽ എത്തുന്നു

വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ എത്തി പ്രേക്ഷകരെ അത്ഭുതപ്പെടുത്താറുള്ള നടനാണ് മോഹൻലാൽ . താരത്തിന്റെ ഓരോ ചിത്രങ്ങളും പ്രേക്ഷകർക്കായി നൽകുന്നത് വിഷ്വൽ ട്രീറ്റാണ്. ലാലേട്ടൻ ആദ്യ ചിത്രങ്ങൾ മുതൽ ഇപ്പോൾ പുറത്തിറങ്ങിയ ചിത്രങ്ങൾ വരെ എടുത്ത് പരിശോധിച്ചാൽ അത് മനസ്സിലാകും. കാലഘട്ടം മാറുന്നതനുസരിച്ച് സിനിമയിലെ മാറ്റം ഉൾക്കൊണ്ട് അതിനൊപ്പം സഞ്ചരിക്കുന്ന താരമാണ് മോഹൻലാൽ. സിനിമയിലെ മാറ്റങ്ങൾ മനസ്സിലാക്കി പ്രവർത്തിക്കുന്നതു കൊണ്ടാണ് ഇദ്ദേഹത്തെ കംബ്ലീറ്റ് ആക്ടർ എന്നു വിളിക്കുന്നത്.

2019 ലാലേട്ടൻ വർഷമാണ്. ഈ വർഷം ആദ്യം പുറത്തിറങ്ങിയ ചിത്രമായിരുന്നു ലൂസിഫർ. നടൻ പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ലൂസിഫർ സൂപ്പർ ഡ്യൂപ്പർ ഹിറ്റായി. ഒരു ഇടവേളയ്ക്ക് ശേഷം തങ്ങളുടെ പഴയ ലാലേട്ടനെ തിരികെ തന്നു എന്നാണ് ചിത്രം കണ്ടതിനു ശേഷമുളള പ്രേക്ഷകരുടെ പ്രതികരണം. ലൂസിഫർ വൻ വിജയമായി തിയേറ്ററുകൾ കീഴടക്കുമ്പോൾ അടുത്ത ചിത്രവുമായി എത്തുകയാണ് ലാലേട്ടൻ. പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന അടുത്ത ചിത്രമാണ് ഇട്ടിമാണി മെയ്ഡ് ഇൻ ചൈന. ഒരു കോമഡി എന്റർടെയ്മെന്റ് വിഭാഗത്തിൽ ഉൾപ്പെടുന്ന ചിത്രമാണിത്. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ കണ്ട് ഞെട്ടി നിൽക്കുകയാണ് പ്രേക്ഷകർ. രണ്ടിലൊന്ന് തീരുമാനിച്ചു കൊണ്ടുളള വരവാണ് ഇതെന്ന് ഫസ്റ്റ്ലുക്ക് പോസ്റ്ററിൽ നിന്നു തന്നെയാണ് വ്യക്തമാണ്. ഇട്ടിമാണിയുടെ ഫസ്റ്റ്ലുക്ക് കണ്ട് വണ്ടറടിച്ച് നിൽക്കുകയാണ് പ്രേക്ഷകർ.

ചട്ടയും മുണ്ടും ധരിച്ച് ലാലേട്ടൻ

ചട്ടയും മുണ്ടും ധരിച്ച് ലാലേട്ടൻ

ലൂസിഫറിന്റെ വൻ വിജയത്തിനു ശേഷം പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ലാലേട്ടൻ ചിത്രമാണ് ഇട്ടിമാണി മെയ്ഡ് ഇൻ ചെന്നൈ. നവാഗതരായ ജിബി ജോജുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തു വന്നിട്ടുണ്ട്. ഇതുവരെ ആരും കാണാത്തതും ഒട്ടും പ്രതീക്ഷിക്കാത്തുമായ ഗെറ്റപ്പിലാണ് ലാലേട്ടൻ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ചട്ടയും മുണ്ടും ധരിച്ച് ചുണ്ടിൽ ലിപ്പ്സ്റ്റിക്കുമിട്ട് മാർഗ്ഗം കളിക്കാരുടെ ഗെറ്റപ്പിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മർഗം കളിയ്ക്ക് ചുവട് വയ്ക്കുന്ന മോഹൻലാലിന്റെ ചിത്രമാണ് പോസ്റ്ററിൽ. അത്ര വേഗം ആരും വിചാരിക്കാത്ത ഒരു ഗെറ്റപ്പാണ് ഇട്ടിമാണിയിലൂടെ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

 32 വർഷങ്ങൾക്ക് ശേഷം

32 വർഷങ്ങൾക്ക് ശേഷം

തൃശ്ശൂർ പശ്ചാത്തലത്തിലാണ് ചിത്രം എത്തുന്നത്. 32 വർഷത്തിനു ശേഷം ലാലേട്ടൻ തൃശ്ശൂർ ഭാഷ സംസാരിക്കുന്ന ചിത്രമാണിത്. കോമഡി എന്റര്‍ടൈന്‍മെന്റായണ് ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന ഒരുങ്ങുന്നത്. ലാലേട്ടനോടൊപ്പം ഹണി റോസ്, സിദ്ദിഖ്, സലിംകുമാർ, വിനു മോഹൻ,, രാധിക, അരിസ്റ്റോ സുരേഷ്, വിവിയ, കോമൾ ശർമ്മ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്. സിംഗപ്പൂർ, തൃശൂര്‍, എറണാകുളം, ചൈന എന്നിവിടങ്ങളിാണ് ചിത്രത്തിന്റെ ചിത്രീകരണം നടക്കുക. ലുസിഫറിന്റെ വിതരണക്കാരായ ട്രൈ കളര്‍ എന്റര്‍ടൈന്മെന്റ്‌സ് തന്നെയാണ് ഇട്ടിമാണിയും തിയേറ്ററുകളിൽ എത്തിക്കുന്നത്.യുകെ, യൂറോപ്പ്, ഏഷ്യ പസഫിക്, ആഫ്രിക്ക എന്നിവിടങ്ങളിലാണ് ട്രൈ കളര്‍ എന്റര്‍ടൈന്മെന്റ്‌സ് ഇട്ടിമാണി റീലീസ് ചെയ്യുക.

 ഇത്  എന്ത് മുദ്രയാണ്

ഇത് എന്ത് മുദ്രയാണ്

ഇട്ടിമാണിയെ കണ്ട് വണ്ടറടിച്ചു നിൽക്കുകയാണ് പ്രേക്ഷകർ. ഇത് രണ്ടും കൽപ്പിച്ചിട്ടുള്ള വരവാണെന്നാണ് പ്രേക്ഷകരുടെ ഭാഷ്യം. ചിത്രത്തിനെ കുറിച്ചുളള പ്രഖ്യാപനം കേട്ടപ്പോൾ നിരവധി സംശയങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ഫസ്റ്റ്ലുക്ക് വന്നതോടെ സിനിമ പൊളിക്കുമെന്ന് ഉറപ്പിച്ച് പറയുകയാണ് ആരാധകർ. 300 കോടി ക്ലബ്ബിലാകും ഇട്ടിമാണിയുടെ സ്ഥാനമെന്നും പ്രേക്ഷകർ പറയുന്നുണ്ട്. എന്തായാലും പേസ്റ്റർ ഇറങ്ങിയതിന്റെ ആവേശത്തിലാണ് പ്രേക്ഷകർ.‌

 ലൂസിഫർ

ലൂസിഫർ

2019 ൽ മലയാള സിനിമ ലോകം ആഘോഷമാക്കിയ ചിത്രമായിരുന്നു ലൂസിഫർ. ഒരു ഇടവേളയ്ക്ക് ശേഷം മുണ്ടും മടക്കി കുത്തി ലാലേട്ടൻ കലിപ്പ് ഗെറ്റപ്പിൽ എത്തിയ ചിത്രമായിരുന്നു ഇത്. സ്റ്റീഫൻ നെടുംമ്പള്ളി എന്ന കഥാപാത്രം താരത്തിന്റെ കരിയറിൽ തന്നെ മികച്ച ഒന്നാണ്. ഇപ്പോഴും തിയേറ്ററുകളിൽ ആവേശമായി സ്റ്റീഫനും കൂട്ടരും വിജയ ചരിത്ര തുടരുകയാണ്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി കടുത്ത കാത്തിരിപ്പിലാണ് പ്രേക്ഷകർ. ലൂസിഫറിന്റെ ഹാങ്ങോവർ മാറുന്നതിനു മുൻപ് തന്നെ മറ്റൊരു കഥാപാത്രവുമായി താരം വീണ്ടും വെള്ളിത്തിരയിൽ എത്തുകയാണ്. ഒരു ചലഞ്ചിങ്ങ് കഥാപാത്രമാകും ഇട്ടിമാണി എന്ന് ഫസ്റ്റ്ലുക്കിൽ നിന്ന് പറയാൻ സാധിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X