ദൃശ്യം 2 ന്റെ ചിത്രീകരണം വൈകും, മോഹൻലാൽ ആയുർവേദ സുഖചികിത്സയിൽ

മലയാളി പ്രേക്ഷകർ ആകാംക്ഷയോടെ കത്തിരിക്കുന്ന ചിത്രമാണ് മോഹൻലാൽ ജീത്തു ജോസഫ് കൂട്ട്കെട്ടിൽ ഒരുങ്ങുന്ന ദൃശ്യം 2. ചിത്രത്തിന്റെ ആദ്യ ഭാഗം വൻ വിജയം ആയിരുന്നത് കൊണ്ട് തന്നെ രണ്ടാം ഭാഗത്തിനായി വളരെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. മോഹൻലാൽ ജീത്തു ജോസഫ് കൂട്ട്കെട്ടിന്റെ മറ്റൊരു ചിത്രമായ റാമിന് വേണ്ടി കാത്തിരിക്കവെയാണ് അപ്രതീക്ഷിതമായി ജോർജ്ജ്കുട്ടിയും കുടുംബവും പ്രേക്ഷകരുടെ മുന്നിൽ വീണ്ടും എത്തുന്നത്.

വർഷങ്ങൾക്ക് ശേഷമാണ് ജോർജ്ജ് കുട്ടിയും കുടുംബവും പ്രേക്ഷകരുടെ മുന്നിൽ എത്തുന്നത്. അതിനാൽ തന്നെ നിരവധി മാറ്റങ്ങളോടെയാകും എത്തുക. ഇപ്പോഴിത ചിത്രത്തിന്റെ ചിത്രീകരണം നീട്ടിവെച്ചിരിക്കുകയാണ്. കേരളകൗമുദി ഓൺലൈൻ ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സെപ്റ്റംബർ 14 ന് ചിത്രീകരണം ആരംഭിക്കുമെന്നായിരുന്നു നേരത്തെ പുറത്തു വന്നത്.

ചിത്രീകരണം  തുടങ്ങില്ല

മോഹൻലാൽ- ജീത്തു ജോസഫ് ചിത്രമായ ദൃശ്യം 2ന്റ ചിത്രീകരണം വൈകും. ഒരാഴ്ചയ്ക്ക് ശേഷമായിരിക്കും ചിത്രത്തിന്റ ചിത്രീകരണം ആരംഭിക്കുക. സെറ്റ് വർക്കുകൾ പൂർത്തിയാകാത്തതിനാലാണ് ചിത്രീകരണം നീട്ടിയത്. തൊടുപുഴ, കൊച്ചി എന്നിവിടങ്ങളിൽ വെച്ചാണ് ചിത്രീകരണം നടക്കുക. കൊച്ചിയിലെ പതിനാലു ദിവസത്തെ ചിത്രീകരണത്തിന് ശേഷമായിരിക്കും സംഘം തൊടുപുഴയിലേയ്ക്ക് എത്തുക.

 മോഹൻലാൽ  എവിടെ

കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ദൃശ്യം2 ന്റെ ചിത്രീകരണം നടക്കുക. മോഹൻലാലിന് ഉൾപ്പെടെയുള്ള ടീം അംഗങ്ങളോടും ക്വാറന്റൈനിൽ കഴിയാൻ നിർദ്ദേശിച്ചിട്ടുണ്ട്. കൂടാതെ കൊവിഡ് ടെസ്റ്റ് നടത്തിയതിന് ശേഷമാകും ചിത്രീകരണം ആരംഭിക്കുക. ചിത്രീകരണം അവസാനിക്കുന്നത് വരെ അംഗങ്ങൾക്ക് പുറത്ത് പോകാനേ, പുറത്തുള്ളവരുമായി ബന്ധപ്പെടാനോ സാധിക്കില്ല. പെരിങ്ങോട്ടുകര ഗുരുകൃപ ആയുർവേദ ഹെറിറ്റേജിൽ സുഖചികിത്സയിലാണ് മോഹൻലാൽ ഇപ്പോൾ. ദൃശ്യം 2 ന് ശേഷമായിരിക്കും അദ്ദേഹം ചെന്നൈയിലേയ്ക്ക് മടങ്ങുക.

ദൃശ്യം  2  ൽ  ആരൊക്കെ

ദൃശ്യം ആദ്യ ഭാഗത്തിന്റെ കാസ്റ്റിങ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മികച്ച പ്രകടനമായിരുന്നു ഓരോർത്തരും കാഴ്ചവെച്ചത്. ഇന്നും ദൃശ്യം ആദ്യ ഭാഗത്തിലെ താരങ്ങളുടെ പ്രകടനം പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാണ്. രണ്ടാം ഭാഗത്തിലും മീന ഉൾപ്പെടെയുള്ള ഒട്ടുമിക്ക താരങ്ങളും ചിത്രത്തിലുണ്ടാകും. എന്നാൽ ആരൊക്കെയാണെന്നുള്ള ഔദ്യോഗിക പ്രഖ്യാപനം ഇനിയും ഉണ്ടായിട്ടില്ല.

 ദൃശ്യം 2 ന്റെ കഥാപശ്ചാത്തലം

ആദ്യ ഭാഗത്തിൽ നിന്ന് ഏറ വ്യത്യസ്തമായിട്ടാണ് രണ്ടാം ഭാഗം ഒരുക്കിയിരിക്കുന്നത്. ദൃശ്യം1 ഒരു സസ്പെൻസ് ക്രൈം ത്രില്ലർ ചിത്രമായിരുന്നു. എന്നാൽ രണ്ടാം ഭാഗം ഒരു കുടുംബ ചിത്രമാണ്. ജോർജ്ജ് കുട്ടിയുടേയും കുടുംബത്തിന്റേയും ഇപ്പോഴത്തെ അവസ്ഥയാണ് രണ്ടാം ഭാഗത്തിൽ പറയുന്നത്. ബന്ധങ്ങൾക്കും വികാരങ്ങൾക്കും ഏറെ പ്രധാന്യം നൽകി കൊണ്ടാണ് രണ്ടാം ഭാഗം ഒരുക്കുന്നതെന്നും ജീത്തു ജോസഫ് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ദൃശ്യം 2 ഒരു റിയലിസ്റ്റിക് എന്റർടെയ്‌നറായിരിക്കു

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X