ലാലേട്ടനും സൂര്യയ്ക്കും വെല്ലുവിളി ഉയർത്തി പ്രഭാസ്!!ആകാംക്ഷയോടെ തെന്നിന്ത്യൻ പ്രേക്ഷകർ, വിജയം ?
താരരാജക്കന്മാർക്കെതിരെ നിൽക്കുന്ന തെന്നിന്ത്യയിൽ സൂപ്പർ താരമായ പ്രഭാസാണ്.
2018 ഇന്ത്യൻ സിനിമയെ സംബന്ധിച്ചടത്തോളം ഒരു മികച്ച വർഷമായിരുന്നു. ഒരുപാട് നല്ല ചിത്രങ്ങൾ പുറത്തു വന്ന വർഷം. മലയാളത്തിലും, തമിഴിലും, തെലുങ്കിലും തെന്നിന്ത്യൻ ഭാഷകളിലും ബോളിവുഡ് ഭാഷകളിലുമായി ഒരുപാട് മികച്ച ചിത്രങ്ങൾ പുറത്തു വന്നിരുന്നു. 2018 ന്റെ തുടക്കവും ഇതുപോലെ തന്നെയാണ്.
ഒരുപിടി നല്ല ചിത്രങ്ങളാണ് തെന്നിന്ത്യയിലെ വിവിധ ഭാഷകളിലായി പുറത്തു വന്നു കൊണ്ടിരിക്കുന്നത 2019 മലയാളി പ്രേക്ഷകരെ സംബന്ധിച്ച് മറ്റൊരു സന്തോഷത്തിനുമുള്ള വകയുണ്ട്. തങ്ങളുടെ പ്രിയപ്പെട്ട താരങ്ങൾ അന്യഭാഷ ചിത്രങ്ങളിൽ വിജയ കൊടി പാറിച്ചിരിക്കുകയാണ്. മമ്മൂട്ടിയുടെ പേരൻപും യാത്രയുമൊക്കെ ആ ഗണത്തിൽ വരുന്നതാണ്. ഇനി മലയാളി പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രം മോഹൻലാൽ സൂര്യ കൂട്ട്കെട്ടിൽ പിറക്കുന്ന കാപ്പന് വേണ്ടിയാണ്. ഈ താരരാജക്കന്മാർക്കെതിരെ നിൽക്കുന്ന തെന്നിന്ത്യയിൽ സൂപ്പർ താരമായ പ്രഭാസാണ്. സൂപ്പർ താരങ്ങൾ തമ്മിലുളള യുദ്ധമിങ്ങനെ...

തെന്നിന്ത്യൻ താര രാജക്കന്മാർ നേർക്ക് നേർ
സൂര്യ- മോഹൻലാൽ പ്രധാന വേഷത്തിലെത്തുന്ന കാപ്പൻ 2019 ഓഗസ്റ്റ് 15 നാണ് റിലീസിനെത്തുന്നത്. തമിഴ് മലയാളം സിനിമ പ്രേമികൾ ആകാംക്ഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്. കോളിവുഡിലെ പോലെ മലയാളത്തിലും ഏറെ ആരാധകരുളള താരമാണ് സൂര്യ. തങ്ങളുടെ പ്രിയപ്പെട്ട ലാലേട്ടനും സൂര്യയും ഒന്നിക്കുന്ന ചിത്രമായതു കൊണ്ട് അങ്ങേയറ്റം കാത്തിരിപ്പിലാണ് പ്രേക്ഷകർ. അതു പോലെ തന്നെ മലയാളികളും തെന്നിന്ത്യൻ പ്രേക്ഷകരും ഒരുപോലെ ആരാധിക്കുന്ന മറ്റൊരു താരമാണ് പ്രഭാസ്. പ്രഭാസിന്റെ ബ്രഹ്മാണ്ഡ ചിത്രമായ സഹോയും ആഗസ്റ്റ് 15 നാണ് റിലീസിനെത്തുന്നത്.

രാഷ്ട്രീയക്കാരനായി ലാലേട്ടൻ
കെവി ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രാഷ്ട്രീയക്കാരനായിട്ടാണ് ലാലേട്ടൻ എത്തുന്നത്. ഒരു ആർമി കമാൻഡറുടെ വേഷത്തിൽ സൂര്യയും എത്തുമെന്നാണ് നേരത്തെ പ്രചരിച്ച റിപ്പോർട്ട്. എന്നാൽ ചിത്രത്തിൽ പ്രധാനമന്ത്രിയായിട്ടാണ് മോഹൻലാൽ എത്തുന്നത്രേ. ഇതു സൂചിപ്പിക്കുന്ന തരത്തിലുളള ലൊക്കേഷൻ ചിത്രങ്ങളും മറ്റും പുറത്തു വന്നിരുന്നു.

വൻ താരനിര
കാപ്പനിൽ വൻ താരനിരയാണ് അണി നിരക്കുന്നത്. പ്രമുഖ തെന്നിന്ത്യൻ താരങ്ങൾ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. സൂര്യയേയും മോഹൻലാലിനേയും കൂടാതെ തമിഴ് താരം ആര്യം, ബോമൻ ഇറാനി, സമുദ്രക്കനി എന്നിവരും ചിത്രത്തിൽ നിർണ്ണായക വേഷത്തിൽ എത്തുന്നുണ്ട്. സയേഷയാണ് ചിത്രത്തിലെ നായിക. ഒരു ആക്ഷൻ ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ചിത്രമാണിത്. മലയാളത്തിലും തെലുങ്കിലും ചിത്രം മൊഴി മാറ്റി എത്തുമെന്നും റിപ്പോർട്ടുകൾ പ്രചരിക്കുന്നു.

ബാഹുബലിയ്ക്ക് ശേഷം സഹോ
രാജമൗലി സംവിധാനം ചെയ്ത ബാഹുബലി എന്ന ചിത്രത്തിനു ശേഷം ആഗോളതലത്തിൽ തന്നെ വൻ ആരാധകരെ നേടാൻ പ്രഭാസിനു കഴിഞ്ഞിരുന്നു. ഒന്നും രണ്ട് ഭാഗങ്ങൾ സൂപ്പർ ഡ്യൂപ്പർ ഹിറ്റായിരുന്നു. ഇന്ത്യയ്ക്ക് അകത്തും പുറത്തും വൻ റെക്കോഡുകൾ സ്വന്തമാക്കാൻ ഈ ഒറ്റ ചിത്രത്തിന് കഴിഞ്ഞു. ബാഹുബലിയ്ക്ക് ശേഷം പുറത്തു വരുന്ന ചിത്രമാണ് സഹോ. ബിഗ് ബജറ്റ് ചിത്രമായ സാഹോയോ ഏറെ ആകാംക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. സൂര്യയെ പോലെ മലയാളി പ്രേക്ഷകരുടെ ഇടയിവും ഏറെ ഫാൻസുളള താരമാണ് പ്രഭാസ്.


Click it and Unblock the Notifications