»   » അച്ഛന് താങ്ങായി പ്രണവ്, ഒടുവില്‍ മോഹന്‍ലാല്‍ തന്നെ വ്യായാമ ചിത്രം പുറത്തുവിട്ടു, കാണൂ!

അച്ഛന് താങ്ങായി പ്രണവ്, ഒടുവില്‍ മോഹന്‍ലാല്‍ തന്നെ വ്യായാമ ചിത്രം പുറത്തുവിട്ടു, കാണൂ!

Posted By:
Subscribe to Filmibeat Malayalam

പട്ടിണി കിടന്നാണെങ്കിലും ഒടിയന് വേണ്ടി ശരീരഭാരം കുറയ്ക്കുമെന്ന് മോഹന്‍ലാല്‍ വ്യക്തമാക്കിയിരുന്നു. ഫ്രാന്‍സില്‍ നിന്നെത്തിയ വിദഗ്ദ്ധ സംഘത്തിന്റെ പിന്തുണയോടെയാണ് താരം തടി കുറച്ചത്. 18 കിലോ ശരീരഭാരമാണ് താരം കുറച്ചത്. വിഎ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ഫാന്റസി ചിത്രമായ ഒടിയന് വേണ്ടിയാണ് മോഹന്‍ലാല്‍ ശരീരഭാരം കുറച്ചത്. മുന്‍പ് സംവിധായകര്‍ ആവശ്യപ്പെട്ടപ്പോഴൊന്നും തടി കുറയ്ക്കാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല. എന്നാല്‍ സംവിധായകനിലുള്ള വിശ്വാസം കാരണമാണ് ഇത്തവണ താരം ഇതിന് തയ്യാറായത്.

പ്രണവിന്റെ കൈയ്യില്‍ ഇത്രയും കുസൃതിയോ, ആദിയിലെ ആദ്യ ഗാനം കാണൂ, സംശയം മാറും!

മോഹന്‍ലാല്‍ ശരിക്കും മെലിഞ്ഞോ എന്ന് സംശയമുള്ളവര്‍ ഇനിയുമുണ്ടോ, ഇത് കാണൂ!

ശരീരഭാരം കുറച്ചതിന് ശേഷമുള്ള മോഹന്‍ലാലിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. താരത്തിന്റെ മേക്കോവറിനെ വിമര്‍ശിച്ചും അനുകൂലിച്ചും നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ബെല്‍റ്റ് ധരിച്ചാണ് താരം പരിപാടിയില്‍ പങ്കെടുക്കാനെത്തിയത് എന്ന തരത്തില്‍ വരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ പ്രചരിച്ചതെല്ലാം വ്യാജമാണെന്ന് തെളിയിക്കുന്നൊരു ചിത്രം കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. കുടുംബ സുഹൃത്തായ സമീര്‍ ഹംസയ്ക്കും മകന്‍ പ്രണവിനുമൊപ്പം ജോഗിങ്ങിനിറങ്ങിയ മോഹന്‍ലാലായിരുന്നു സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നിന്നത്. അതിന് പിന്നാലെയാണ് മോഹന്‍ലാല്‍ തന്നെ വ്യായാമചിത്രം പുറത്തുവിട്ടത്.

മോഹന്‍ലാല്‍ പങ്കുവെച്ച ചിത്രം

മകന്‍ അപ്പുവിനോടൊപ്പം വ്യായാമം ചെയ്യുന്നതിനിടയിലെ ഒരു ചിത്രമാണ് മോഹന്‍ലാല്‍ പങ്കുവെച്ചത്. ഫേസ്ബുക്കിലൂടെ വൈറലായിരിക്കൊണ്ടിരിക്കുകയാണ് ഈ ചിത്രം.

വൈറലായ ചിത്രത്തിന് പിന്നാലെ

മോഹന്‍ലാലും പ്രണവും കുടുംബ സുഹൃത്തായ സമീര്‍ ഹംസയ്ക്കുമൊപ്പമുള്ള ഒരു ഫോട്ടോയായിരുന്നു കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെ തരംഗമായി മാറിയത്. ഫാന്‍സ് ഗ്രൂപ്പുകളിലൂടെ ഈ ചിത്രം വ്യാപകമായി പ്രചരിച്ചിരുന്നു. അതിന് പിന്നാലെയാണ് മോഹന്‍ലാല്‍ തന്നെ ചിത്രം പങ്കുവെച്ചത്.

വിമര്‍ശകരുടെ വായടിപ്പിക്കുന്ന ചിത്രം

മോഹന്‍ലാല്‍ ശരീരഭാരം കുറച്ചുവെന്ന കാര്യത്തില്‍ സംശയവും വിമര്‍ശനവും ഇന്നയിക്കുന്നവര്‍ക്കുള്ള കൃത്യമായ മറുപടി കൂടിയാണ് ഈ ചിത്രം. പ്രണവിന്റെ സഹായത്തോടെ വ്യായാമം ചെയ്യുന്ന മോഹന്‍ലാലിനെയാണ് ചിത്രത്തില്‍ കാണുന്നത്.

ഒടിയനാവാനുള്ള ശ്രമത്തില്‍

വിഎ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ഒടിയനില്‍ മാണിക്കനെന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. ഒടിവിദ്യ ചെയ്യുന്ന മാണിക്കന്റെ ചെറുപ്പവും വാര്‍ധക്യവും ചിത്രത്തില്‍ കാണിക്കുന്നുണ്ട്. ചെറുപ്പകാലം ചിത്രീകരിക്കുന്നതിന് വേണ്ടിയാണ് അദ്ദേഹം മെലിഞ്ഞത്.

അവസാന ഷെഡ്യൂള്‍ വൈകും

ജനുവരിയില്‍ സിനിമയുടെ അവസാന ഷെഡ്യൂള്‍ ആരംഭിക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ നിലവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകളനുസരിച്ച് ചിത്രം വൈകുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിട്ടുള്ളത്. അവസാന ഘട്ടത്തില്‍ ജോയിന്‍ ചെയ്യുന്നതിന് മുന്‍പ് മോഹന്‍ലാല്‍ അജോയ് വര്‍മ്മയുടെ ചിത്രം പൂര്‍ത്തിയാക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

സോഷ്യല്‍ മീഡിയയിലൂടെ വൈറലാവുന്നു

മോഹന്‍ലാലിന്റെയും പ്രണവ് മോഹന്‍ലാലിന്റെയും ഫോട്ടോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരിക്കൊണ്ടിരിക്കുകയാണ്. ഇവര്‍ക്കൊപ്പം കുടുംബ സുഹൃത്തുമുള്ള ചിത്രമായിരുന്നു കഴിഞ്ഞ ദിവസം പ്രചരിച്ചത്.

ശരിക്കും ഒടിയനായി

യൗവനം തിരിച്ചെടുത്ത് ശരിക്കും ഒടിയനായെന്നുള്ള തരത്തിലുള്ള കമന്റുകളാണ് ചിത്രത്തിന് കീഴിലുള്ളത്. ജേഷ്ഠാനുജന്‍മാരെപ്പോലെ തോന്നുന്നുവെന്നാണ് മറ്റൊരാള്‍ കമന്റ് ചെയ്തിട്ടുള്ളത്.

പ്രണവിന്റെ ഗാനം വൈറലായി

പ്രണവ് നായകനായി അരങ്ങേറുന്ന ആദിക്ക് വേണ്ടിയുള്ള കാത്തിരിപ്പ് തുടരുന്നതിനിടയിലാണ് ചിത്രത്തിലെ ആദ്യ ഗാനമെത്തിയത്. യൂട്യൂബിലൂടെ ട്രെന്‍ഡിങ്ങായി മാറിയിരിക്കുകയാണ് ഗാനം. പ്രണവിന്റെ കുസൃതിയും ആശങ്കയുമൊക്കെയാണ് ഗാനത്തിലുള്ളത്.

കുടുംബ ചിത്രമാണെന്ന തോന്നല്‍

ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് ആദിയെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ ട്രെയിലറും ടീസറും ഗാനവുമൊക്കെ കണ്ടതിന് ശേഷം ഇത് കുടുംബചിത്രമാണോയെന്ന തരത്തിലുള്ള സംശയവും ആരാദക മനസ്സിലുണ്ട്. അനാവശ്യ പ്രതീക്ഷ ഒഴിവാക്കാന്‍ വേണ്ടിയാണ് ഇങ്ങനെ ചെയ്തതെന്നായിരുന്നു സംവിധായകന്റെ വിശദീകരണം.

മറ്റൊരു താരപുത്രനും ലഭിക്കാത്ത സ്വീകാര്യത

നായകനായി അരങ്ങേറുന്ന പ്രണവ് മോഹന്‍ലാലിന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. മറ്റൊരു താരപുത്രന്റെ അരങ്ങേറ്റത്തിനും ഇത്രയധികം ഹൈപ്പ് ലഭിച്ചിട്ടുണ്ടെയന്നത് സംശയമാണ്.

മോഹന്‍ലാല്‍ ഇല്ലാത്ത സിനിമ നിര്‍മ്മിക്കുന്നു

ആശീര്‍വാദ് സിനിമാസാണ് ആദി നിര്‍മ്മിക്കുന്നത്. മോഹന്‍ലാല്‍ ഇല്ലാതെ ഈ ബാനറില്‍ നിന്നും പുറത്തിറങ്ങുന്ന ആദ്യ ചിത്രം കൂടിയാണിത്. അപ്പും നമ്മുടെ സ്വന്തം കുട്ടിയാണല്ലോയെന്നായിരുന്നു ഇതെക്കുറിച്ച് ചോദിച്ചപ്പോള്‍ ആന്റണി പെരുമ്പാവൂരിന്റെ മറുപടി.

പാര്‍ക്കൗര്‍ പ്രകടനം കാണാന്‍ കാത്തിരിക്കുന്നു

ആദിയില്‍ അഭിനയിക്കുന്നതിന് മുന്നോടിയായി പ്രണവ് പാര്‍ക്കൗര്‍ പരിശീലനം നടത്തിയിരുന്നു. ചിത്രത്തിന്റെ പ്രധാന സവിശേഷതകളിലൊന്ന് കൂടിയാണിത്. എന്നാല്‍ ടീസറിലോ ട്രെയിലറിലോ ഇത്തരം രംഗങ്ങള്‍ ഉള്‍പ്പെടുത്താത്തത് ആരാധകരെ നിരാശപ്പെടുത്തിയിരുന്നു.

സോഷ്യല്‍ മീഡിയയിലെ താരം

സോഷ്യല്‍ മീഡിയയില്‍ മോഹന്‍ലാല്‍ വീണ്ടും നിറഞ്ഞു നില്‍ക്കുകയാണ്. പ്രണവിനും കുടുംബ സുഹൃത്തായ സമീര്‍ ഹംസയ്ക്കുമൊപ്പം പ്രഭാത സവാരി നടത്തുന്ന മോഹന്‍ലാലിന്റെ ചിത്രം പുറത്തുവിട്ടതിന് പിന്നാലെയാണ് മോഹന്‍ലാല്‍ തന്നെ വ്യായാമ ചിത്രം പങ്കുവെച്ചത്.

മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ രൂപം

മോഹന്‍ലാലിന്റെ കരിയറിലെ ആദ്യകാല ചിത്രങ്ങളിലൊന്നായ മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ നരേന്ദ്രനെ ഓര്‍മ്മിപ്പിക്കുന്ന ലുക്കെന്നായിരുന്നു പുതിയ രൂപം കണ്ടതിന് ശേഷം സംവിധായകന്‍ ഫാസില്‍ പ്രതികരിച്ചത്. ന്യൂസ് മേക്കര്‍ പരിപാടിക്കിടയിലാണ് അദ്ദേഹം പുതിയ ലുക്കിനെക്കുറിച്ച് വിശദീകരിച്ചത്.

ഒടിയനെക്കാണാന്‍ കാത്തിരിക്കുന്നു

പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് ഒടിയന്‍. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. വില്ലന് ശേഷം മോഹന്‍ലാലും മഞ്ജു വാര്യരും ഈ ചിത്രത്തിലൂടെ വീണ്ടും ഒന്നിക്കുകയാണ്.

മോഹന്‍ലാലിന്റെ പോസ്റ്റ് കാണൂ

സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്ന മോഹന്‍ലാലിന്റെ പോസ്റ്റ് കാണൂ.

English summary
Mohanlal's latest photo getting viral in social media

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X