സുചിത്രയെ കെട്ടിപ്പിടിച്ച് മോഹന്‍ലാല്‍! ആയുര്‍വേദ ചികിത്സയ്ക്കിടയിലെ റൊമാന്‍റിക് ചിത്രം വൈറല്‍

മലയാളത്തിന്റെ നടനവിസ്മയമായാണ് മോഹന്‍ലാലിനെ വിശേഷിപ്പിക്കാറുള്ളത്. മഞ്ഞില്‍ വിരിഞ്ഞ പൂക്കളെന്ന ചിത്രത്തിലൂടെയായിരുന്നു താരം തുടക്കം കുറിച്ചത്. വില്ലത്തരത്തില്‍ നിന്നും തുടങ്ങി പിന്നീട് മുന്‍നിരയിലേക്ക് എത്തുകയായിരുന്നു അദ്ദേഹം. എല്ലാതരത്തിലുമുള്ള കഥാപാത്രത്തേയും അവതരിപ്പിക്കാന്‍ കഴിയുമെന്ന് അദ്ദേഹം തെളിയിച്ചിരുന്നു. അടുത്തിടെയായിരുന്നു മോഹന്‍ലാല്‍ പിറന്നാളാഘോഷിച്ചത്. പിറന്നാളാഘോഷത്തിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു.

ദൃശ്യം 2 ല്‍ അഭിനയിക്കുന്നതിന് മുന്‍പായാണ് മോഹന്‍ലാല്‍ ആയുര്‍വേദ ചികിത്സയ്‌ക്കെത്തിയത്. വര്‍ഷംതോറും ചെയ്യാറുള്ള ചികിത്സയ്ക്കായാണ് കംപ്ലീറ്റ് ആക്ടറെത്തിയത്. പെരിങ്ങോട്ടുകര ഗുരുകൃപ ആയുർവേദ ഹെറിറ്റേജിൽ സുഖചികിത്സയിലാണ് മോഹന്‍ലാല്‍. ലേറ്റസ്റ്റ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. ഇതിന് പിന്നാലെയായാണ് സുചിത്രയ്ക്കൊപ്പം നില്‍ക്കുന്നതിന്‍റെ ചിത്രങ്ങളും പുറത്തുവന്നത്. ഭാര്യയെ കെട്ടിപ്പിടിച്ച് നില്‍ക്കുന്ന മോഹന്‍ലാലിന്‍റെ ചിത്രം വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍.

സിനിമാതിരക്കുകളുമായി ബന്ധപ്പെട്ട് മോഹന്‍ലാല്‍ തിരക്കിലാവുമ്പോള്‍ മക്കളുടെ കാര്യങ്ങളും മറ്റ് കാര്യങ്ങളുമെല്ലാം നോക്കുന്നത് സുചിത്രയാണ്. പ്രണയവിവാഹമായിരുന്നു ഇവരുടേത്. സിനിമകള്‍ കണ്ടായിരുന്നു സുചിത്രയ്ക്ക് മോഹന്‍ലാലിനോട് ആരാധന തോന്നിയത്. ഇവരുടെ ജാതകം ചേരില്ലെന്ന തരത്തിലുള്ള പ്രവചനങ്ങളായിരുന്നു പുറത്തുവന്നത്. ജ്യോത്സന്റെ പ്രചനത്തെ കാറ്റില്‍ പറത്തിയ വിവാഹമായിരുന്നു ഇവരുടേത്.

Mohanlal

മോഹന്‍ലാലിനൊപ്പം പൊതുപരിപാടികളിലും മറ്റും സജീവമായി സുചിത്രയും ഉണ്ടാവാറുണ്ട്. ഭര്‍ത്താവിന് ശക്തമായ പിന്തുണയാണ് സുചിത്ര നല്‍കുന്നത്. അച്ഛന് പിന്നാലെയായി മകനും സിനിമയിലേക്കെത്തിയപ്പോഴും സുചിക്ക് സന്തോഷമായിരുന്നു. ആദിയിലൂടെ തുടങ്ങിയ പ്രണവിന്‍റെ സിനിമാജീവിതം ഹൃദയത്തിലെത്തി നില്‍ക്കുകയാണ്.

മോഹന്‍ലാലെന്ന ഭര്‍ത്താവിനെക്കുറിച്ചും അച്ഛനെക്കുറിച്ചും വാചാലയായും സുചിത്ര എത്തിയിരുന്നു. തിരക്കുകള്‍ക്കിടയിലും കുടുംബത്തിന് അരികിലേക്ക് ഓടിയെത്താറുണ്ട് അദ്ദേഹം. വീട്ടിലുള്ള സമയത്ത് അദ്ദേഹം പാചക പരീക്ഷണങ്ങളും മറ്റും നടത്താറുണ്ടെന്നും നല്ലൊരു കുക്കാണ് അദ്ദേഹമെന്നും സുചിത്ര പറഞ്ഞിരുന്നു. മോഹന്‍ലാലിനെപ്പോലെ തന്നെ സൗഹൃദങ്ങള്‍ക്കും ഏറെ പ്രാധാന്യം നല്‍കുന്നയാളാണ് സുചിത്ര.

Recommended Video

Marakkar Arabikadalinte Simham wont release in OTT Platforms

ജീത്തുജോസഫ് ചിത്രമായ ദൃശ്യം 2ലാണ് മോഹന്‍ലാല്‍ ഇനി അഭിനയിക്കുന്നത്. ഒരാഴ്ചയ്ക്ക് ശേഷമായി സിനിമയുടെ ചിത്രീകരണം തുടങ്ങുമെന്നുള്ള വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. സെറ്റ് വർക്കുകൾ പൂർത്തിയാകാത്തതിനാലാണ് ചിത്രീകരണം നീട്ടിയത്. തൊടുപുഴ, കൊച്ചി എന്നിവിടങ്ങളിൽ വെച്ചാണ് ചിത്രീകരണം നടക്കുക. കൊച്ചിയിലെ പതിനാലു ദിവസത്തെ ചിത്രീകരണത്തിന് ശേഷമായിരിക്കും സംഘം തൊടുപുഴയിലേയ്ക്ക് എത്തുകയെന്നുള്ള വിവരങ്ങളും പുറത്തുവന്നിരുന്നു. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ദൃശ്യം2 നിര്‍മിക്കുന്നത്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X