»   » മമ്മൂട്ടിയെ പോലെ ഗ്ലാമര്‍ കൂടുന്ന അസുഖം മോഹന്‍ലാലിനും? നോട്ടം കൊണ്ട് വീഴ്ത്തി ലാലേട്ടന്റെ ലുക്ക്!!

മമ്മൂട്ടിയെ പോലെ ഗ്ലാമര്‍ കൂടുന്ന അസുഖം മോഹന്‍ലാലിനും? നോട്ടം കൊണ്ട് വീഴ്ത്തി ലാലേട്ടന്റെ ലുക്ക്!!

Posted By:
Subscribe to Filmibeat Malayalam

മോഹന്‍ലാല്‍ തടി കുറഞ്ഞ് സുന്ദരനായെന്ന് പറഞ്ഞപ്പോള്‍ ആരും ഇത്തരമൊരു ലുക്ക് പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. എന്നാല്‍ ഇപ്പോള്‍ ലാലേട്ടന്‍ തന്നെ ഫേസ്ബുക്കിലൂടെ പുറത്ത് വിടുന്ന ചിത്രം കണ്ട് ആരാധകര്‍ ഒന്ന് ഞെട്ടിയിരിക്കുകയാണ്. മമ്മൂട്ടിയെ പോലെ ഗ്ലാമര്‍ കൂടുന്ന അസുഖം ലാലേട്ടനെയും ബാധിച്ചിരിക്കുകയാണെന്നാണ് ആരാധകര്‍ പറയുന്നത്.

ഹേയ് ജൂഡ് കാണുന്നതിന് മുമ്പ് ശ്യാമപ്രസാദിന്റെ അവസാന അഞ്ച് സിനിമകളുടെ വിശേഷങ്ങള്‍ ഇതാ...

ഒടിയന്‍ എന്ന സിനിമയ്ക്ക് വേണ്ടിയാണ് മോഹന്‍ലാല്‍ തടി കുറച്ചതെങ്കിലും പിന്നാലെ വരുന്ന സിനിമയിലും പുതിയ ലുക്കിലാണ് അഭിനയിക്കുന്നത്. ആദ്യം വിമര്‍ശനം ഉന്നയിച്ചവര്‍ക്കുള്ള ചുട്ട മറുപടിയാണ് ചുള്ളന്‍ ചെക്കനായുള്ള മോഹന്‍ലാലിന്റെ ഈ ചിത്രങ്ങള്‍. ഫാന്‍സ് പേജുകളില്‍ ആദിയുടെ വിജയവും ലാലേട്ടന്റെ ലുക്കും ആഘോഷിക്കപ്പെടുകയാണ്.

മോഹന്‍ലാലിന്റെ ലുക്ക്


കഴിഞ്ഞ കുറെ ദിവസങ്ങളായി മോഹന്‍ലാല്‍ ഔദ്യോഗിക ഫേസ്ബുക്കിലൂടെ നിരവധി ചിത്രങ്ങളാണ് ആരാധകര്‍ക്ക് വേണ്ടി പങ്കുവെച്ചിരുന്നത്. എല്ലാം താരത്തിന്റെ പുതിയ ലുക്കിലുള്ള ചിത്രങ്ങളാണ്. വീണ്ടും അത്തരത്തിലുള്ള ഫോട്ടോസ് വൈറലയിരിക്കുകയാണ്.

നോട്ടം കൊണ്ട് വീഴ്ത്തും

80, 90 കാലഘട്ടത്തില്‍ ചുള്ളനായിരുന്ന മോഹന്‍ലാലിനെ തോല്‍പ്പിക്കുന്ന ലുക്കാണ് ഇപ്പോള്‍ കിട്ടിയിരിക്കുന്നത്. പുറത്ത് വന്ന ചിത്രത്തിലെ നോട്ടം കണ്ടാല്‍ ആരും മയങ്ങി പോവുമെന്നാണ് ആരാധകര്‍ പറയുന്നത്. ഇക്കാലയളവില്‍ വന്ന ചിത്രങ്ങളില്‍ മനോഹരമായ ചിത്രമാണിത്.

ഗ്ലാമര്‍ കൂടുന്ന അസുഖമാണോ?

പ്രായം കൂടി വരുന്നതിനുസരിച്ച് ഗ്ലാമര്‍ കൂടുന്ന അസുഖം മമ്മൂട്ടിയ്ക്കുണ്ട്. അതേ അസുഖം ഇപ്പോള്‍ മോഹന്‍ലാലിനെയും ബാധിച്ചിരിക്കുകയാണ്. കാരണം കോളേജില്‍ പഠിക്കുന്ന ഒരു യുവാവിന്റെ വേഷത്തിലേക്ക് മടങ്ങിയെത്താന്‍ താരരാജാവിനും കഴിഞ്ഞിരിക്കുകയാണ്.

എങ്ങും ലാലേട്ടന്‍

കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ നിന്നും വീണ്ടും ഡോക്ടറേറ്റ് നേടിയ മോഹന്‍ലാല്‍ കഴിഞ്ഞ ദിവസങ്ങൡ കണ്ണൂരായിരുന്നു. അവിടെ നിന്നും സൈനിക കേന്ദ്രത്തിലെത്തുകയും പരിശീലനം നടത്തുകയും ചെയ്തിരുന്നു. ഒപ്പം പ്രസ് ക്ലബ്ബ് സംഘടിപ്പിച്ച ബോളിബോള്‍ മത്സരത്തില്‍ ആര്‍മ്മി ടീമിനൊപ്പം മത്സരിച്ച് വിജയിക്കുകയും ചെയ്തിരുന്നു.

ആരാധകര്‍ക്കൊപ്പം

ഓള്‍ കേരള മോഹന്‍ലാല്‍ ഫാന്‍സ് ക്ലബ്ബ് വെല്‍ഫെയര്‍ അസോസിയേഷന്റെ 15 -ാം വാര്‍ഷികത്തിനും മോഹന്‍ലാല്‍ പങ്കെടുത്തിരുന്നു. കണ്ണൂരില്‍ നിന്നും ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയിലാണ് താരം പങ്കെടുത്തിരുന്നത്.

നീരാളിയില്‍ ജോയിന്‍ ചെയ്യും

ഇപ്പോള്‍ ചിത്രീകരണം നടക്കുന്ന അജോയ് വര്‍മ്മ സംവിധാനം ചെയ്യുന്ന നീരാളി എന്ന സിനിമയുടെ ലൊക്കേഷനില്‍ നിന്നും കുറച്ച് ദിവസത്തെ ഇടവേള എടുത്താണ് മോഹന്‍ലാല്‍ കണ്ണൂരിലെത്തിയത്. ഉടനെ തന്നെ സിനിമയുടെ ഷൂട്ടിംഗില്‍ മോഹന്‍ലാല്‍ ജോയിന്‍ ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഒടിയന്‍

വിഎ ശ്രീകുമാര്‍ മേനോന്റെ ഒടിയന്റെ അവസാന ഷെഡ്യൂള്‍ ഇനിയും പൂര്‍ത്തിയാക്കാനുണ്ട്. നീരാളിയുടെ ചിത്രീകരണത്തിന് ശേഷമായിരിക്കും ഒടിയനിലേക്ക് മോഹന്‍ലാല്‍ എത്തുക. അതിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല. എന്നാല്‍ ഫെബ്രുവരിയില്‍ ഉണ്ടാവുമെന്നായിരുന്നു ആദ്യം വന്ന റിപ്പോര്‍ട്ട്.

കായംകുളം കൊച്ചുണ്ണിയിലും..

ഇതിനൊപ്പം നിവിന്‍ പോളി- റോഷന്‍ ആന്‍ഡ്രൂസ് കൂട്ടുകെട്ടിലെത്തുന്ന ായംകുളം കൊച്ചുണ്ണിയിലും മോഹന്‍ലാല്‍ അഭിനയിക്കുന്നുണ്ട്. ഇത്തിക്കര പക്കി എന്ന പ്രധാന കഥാപാത്രത്തെ തന്നെയാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്.

English summary
Mohanlal looks as young as ever in these new pics!

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam