സോഷ്യല്‍ മീഡിയയില്‍ വീണ്ടും തരംഗമായി മോഹന്‍ലാല്‍ ചിത്രം! ലുക്ക് വീണ്ടും മാറ്റിയോന്ന് ആരാധകരും
ഈ വര്‍ഷം ബിഗ് ബ്രദര്‍ എന്ന സിനിമയിലൂടെ മോഹന്‍ലാല്‍ പ്രേക്ഷകരെ കൈയിലെടുത്തിരുന്നു. ഇനി മരക്കാര്‍ അറബിക്കടലിന്റെ സിംഹം വരാനിരിക്കുകയാണ്. ബ്രഹ്മാണ്ഡമായി ഒരുക്കുന്ന മരക്കാര്‍ ഈ മാസം അവസാനത്തോട് കൂടി തിയറ്ററുകളിലേക്ക് എത്തും. ഇതിനിടെ സോഷ്യല്‍ മീഡിയ പേജിലൂടെ മോഹന്‍ലാല്‍ പുറത്ത് വിട്ട ചിത്രം തരംഗമാവുകയാണ്.
കട്ടത്താടിയും കറുത്ത ടീഷര്‍ട്ടും കൂളിംഗ് ഗ്ലാസും ധരിച്ച് നില്‍ക്കുന്നൊരു ചിത്രമായിരുന്നിത്. ലൂസിഫറിലെ സ്റ്റീഫന്‍ നെടുമ്പള്ളിയെ ഓര്‍മ്മിപ്പിക്കും വിധമൊരു ചിത്രമായിരുന്നിത്. നിലവില്‍ ചിത്രീകരണം പുരോഗമിച്ച് കൊണ്ടിരിക്കുന്ന റാം എന്ന സിനിമയിലെ ലുക്ക് ആവാനും സാധ്യതയുണ്ടെന്നാണ് അറിയുന്നത്. എന്നാല്‍ മുടി ലേശം കൂടി വളര്‍ത്തിയൊരു ലുക്കിലുള്ള ചിത്രമായിരുന്നു റാമിന്റെ ലൊക്കേഷനില്‍ നിന്നും പുറത്ത് വന്നിരുന്നത്.

എന്നാല്‍ എല്ലാവരും കാത്തിരിക്കുന്നത് എമ്പുരാന്റെ ലുക്ക് ആണോ എന്ന് അറിയാന്‍ വേണ്ടിയായിരുന്നു. മാത്രമല്ല ഓരോ ദിവസം കഴിയുംതോറും ഗ്ലാമറിന്റെ കാര്യത്തില്‍ മോഹന്‍ലാല്‍ അത്ഭുതമാവുന്നതായിട്ടും ആരാധകര്‍ പറയുന്നു. എന്തായാലും മരക്കാരുടെ വരവോട് കൂടി ബോക്‌സോഫീസിലെ സകല ചരിത്രവും തിരുത്തി കുറിക്കുമെന്ന് തന്നെയാണ് കരുതുന്നത്.
അതിനും ശേഷം ജിത്തു ജോസഫിന്റെ സംവിധാനത്തിലൊരുങ്ങുന്ന റാം റിലീസിനെത്തും. ദൃശ്യത്തിന് ശേഷം ഇരുവരും ഒന്നിക്കുന്ന സിനിമ ആണെന്നുള്ളതിനാല്‍ പ്രേക്ഷകരുടെ ആകാംഷയും വളരെ വലുതാണ്.


Click it and Unblock the Notifications