തോള് ചരിച്ച് ഇടം കണ്ണിട്ട് നോക്കി മോഹൻലാൽ, കൂടുതൽ ചെറുപ്പമായി താരം,ദൃശ്യം 2ന്റെ ലൊക്കേഷൻ ചിത്രം

പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തിയ ചിത്രമായിരുന്നു ദൃശ്യം.മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രം അന്ന് തിയേറ്ററുകളിൽ ആഘോഷമാക്കിയിരുന്നു. വൻ കളക്ഷനായിരുന്നു ഈ ചിത്രം നേടിയെടുത്തത്. തിയേറ്ററുകളിൽ ഹൗസ്ഫുള്ളായിരുന്നു ജീത്തു ജോസഫ്- മോഹൻലാൽ കൂട്ട്കെട്ടിൽ പിറന്ന ദൃശ്യം .ഇപ്പോഴിത പ്രേക്ഷകരെ ആവേശത്തിലാഴ്ത്തി ചിത്രത്തിന്റെ രണ്ടാം ഭാഗം എത്തുകയാണ്. പ്രഖ്യാപനം മുതൽ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ചിത്രത്തിന് വേണ്ടി.

ഒട്ടും പ്രതീക്ഷിക്കാതെയാണ് മോഹൻലാലിന്റെ ജോര്‍ജ്ജ് കുട്ടിയും കുടുംബവും പ്രേക്ഷകരുടെ മുന്നിൽ എത്തുന്നത്. ജീത്തു ജോസഫ് - മോഹൻലാൽ കൂട്ട്കെട്ടിന്റെ റാമിന് വേണ്ടി കാത്തിരിക്കുകയായിരുന്നു ആരാധകർ. എന്നാൽ ലോക്ക് ഡൗണും കൊവിഡ് പ്രതിസന്ധിയും എല്ലാ പ്രതീക്ഷകളും തെറ്റിക്കുകയായിരുന്നു. റാം അൽപം വൈകുമെങ്കിലും ജോർജ്ജ് കുട്ടിയും കുടുംബവും എത്തുന്ന സന്തോഷത്തിലാണ് ആരാധകർ. ദൃശ്യം 2 ന്റെ ചിത്രീകരണം ആരംഭിച്ചിട്ടുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് മോഹൻലാലിന്റെ പുതിയ ഗെറ്റപ്പാണ് .

     മോഹൻലാലിന്റെ ദൃശ്യം  ഗെറ്റപ്പ്

സോഷ്യൽ മീഡിയയിലും സിനിമ കോളങ്ങളിലും ദൃശ്യത്തിന്റെ രണ്ടാം ഭാഗം വലിയ ചർച്ച വിഷയമായിട്ടുണ്ട്. ചിത്രത്തിന്റെ ലൊക്കേഷൻ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങിയിട്ടുണ്ട്. ജോർജ്ജ്കുട്ടിയുടെ കുടുംബ ചിത്രമായിരുന്നു ഇത്. ഇപ്പോഴിത മോഹൻലാലിന്റെ പുതിയ ലുക്ക് സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ഫാൻ പേജുകളിലാണ് ചിത്രം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ലാലേട്ടൻ ലൊക്കേഷനിലേയ്ക്ക് കാറിലെത്തുന്നതിന്റെ ചിത്രങ്ങളാണ്.

  താടിവെച്ച് കണ്ണടവെച്ച് ലാലേട്ടൻ

മോഹൻലാലിന്റെ പുതിയ ഗെറ്റപ്പ് സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. കാറിൽ വന്ന് ഇറങ്ങുന്ന നാല് ചിത്രങ്ങളാണ് ഇപ്പോൾ ട്രെന്റിങ്ങാവുന്നത്. മോഹൻലാലിന്റെ ലുക്കാണ് ചിത്രത്തിലെ ഹൈലൈറ്റ്. താരത്തിന്റെ കുസൃതി നിറഞ്ഞ നോട്ടവും ചിരിയും ആരാധകർ ആഘോഷമാക്കിയിട്ടുണ്ട്. കൂടാതെ ഇതിന്റെ വീഡിയോയും വൈറലായിട്ടുണ്ട്. അജു വർഗീസ് ഉൾപ്പെടെയുള്ള താരങ്ങൾ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.

ദൃശ്യം 2

സെപ്റ്റംബർ മൂന്നാം ആഴ്ചയാണ് ദൃശ്യത്തിന്റെ ചിത്രീകരണം ആരംഭിച്ചത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ചിത്രീകരണം നടക്കുക. മോഹൻലാൽ ഉൾപ്പെടെയുള്ള താരങ്ങൾ ക്വാറന്റൈനിൽ കഴിഞ്ഞതിന് ശേഷമാണ് ചിത്രീകരണത്തിന് എത്തിയത്. കൊവിഡ് ടെസ്റ്റും നടത്തിയിരുന്നു. ചിത്രീകരണം അവസാനിക്കുന്നത് വരെ അംഗങ്ങൾക്ക് പുറത്ത് പോകാനോ, പുറത്തുള്ളവരുമായി ബന്ധപ്പെടാനോ സാധിക്കില്ല. പെരിങ്ങോട്ടുകര ഗുരുകൃപ ആയുർവേദ ഹെറിറ്റേജിൽ സുഖചികിത്സയ്ക്ക് ശേഷമാണ് മോഹൻലാൽ ചിത്രീകരണത്തിന് എത്തിയിരിക്കുന്നത്.

  കുടുംബ ചിത്രം

ഒരു പൂർണ്ണ കുടുംബ ചിത്രമായിരിക്കും ദൃശ്യം 2. ദൃശ്യം 2 ഒരു റിയലിസ്റ്റിക് എന്റർടെയ്‌നറായിരിക്കുമെന്ന് സംവിധായകൻ ജീത്തു ജോസഫ് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ദൃശ്യം1 ഒരു സസ്പെൻസ് ക്രൈം ത്രില്ലർ ചിത്രമായിരുന്നു. എന്നാൽ രണ്ടാം ഭാഗം ഒരു കുടുംബ ചിത്രമാണ്. ജോർജ്ജ് കുട്ടിയുടേയും കുടുംബത്തിന്റേയും ഇപ്പോഴത്തെ അവസ്ഥയാണ് രണ്ടാം ഭാഗത്തിൽ പറയുന്നത്. ബന്ധങ്ങൾക്കും വികാരങ്ങൾക്കും ഏറെ പ്രധാന്യം നൽകി കൊണ്ടാണ് രണ്ടാം ഭാഗം ഒരുക്കുന്നതെന്നും ജീത്തു ജോസഫ് പറഞ്ഞിരുന്നു. കൊച്ചി , തെടുപുഴ എന്നിവിടങ്ങളിലായിട്ടാണ് ചിത്രീകരണം നടക്കുന്നത്.കൊച്ചിയിലെ ചിത്രീകരണം കഴിഞ്ഞിട്ടാണ് താരങ്ങൾ തൊടുപുഴയ്ക്ക് പോകുക.

Recommended Video

'Drishyam 2': Mohanlal reintroduces Georgekutty's family in new still | FilmiBeat Malayalam

ചിത്രം: മോഹൻലാൽ ഫാൻസ് പേജ്

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X