കുഞ്ഞിന്റെ ആദ്യ ചിത്രം പങ്കുവെച്ച് നടി ശിവദ, ചിത്രം വൈറലാകുന്നു
ആൽബം ഗാനങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ പിന്നീട് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ശിവദ. ഫാസിൽ സംവിധാനം ചെയ്ത ലീവിംഗ് ടുഗെദർ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ നായികയായി അരങ്ങേറ്റം കുറിച്ച താരം വളരെ പെട്ടെന്ന് തന്നെ സിനിമയിൽ തന്റേതായ സ്ഥാനം ഉറപ്പിക്കുകയായിരുന്നു. സു സു സുധി വാത്മീകം', 'ഇടി', 'തുടങ്ങിയ ചിത്രങ്ങൾ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. മലയാളത്തിൽ മാത്രമല്ല തെന്നിന്ത്യൻ സിനിമാ ലോകത്തും നടി ചുവട് ഉറപ്പിച്ചിട്ടുണ്ട്.

സോഷ്യൽ മീഡിയയിൽ സജീവമാണ് ശിവദ. ഇപ്പോഴിത തന്റെ കുഞ്ഞിന്റെ ആദ്യ ചിത്രം പങ്കുവെച്ചിരിക്കുകയാണ് നടി. ഇൻസ്റ്റഗ്രാമിൽ ആരാധകരുടെ ചോദ്യത്തിനായിരുന്നു ശിവദ മകളുടെ ആദ്യ ചിത്രം പങ്കുവെച്ചത്. മകളുടെചിത്രം കൂടാതെ വിവാഹ ചിത്രവും ഗർഭകാലത്തെ ചിത്രവും പങ്കുവെച്ചിട്ടുണ്ട്. ഇൻസ്റ്റഗ്രം സ്റ്റോറിയായിട്ടാണ് ചിത്രങ്ങൾ നടി പങ്കുവെച്ചിരുന്നത്.
രണ്ട് മാസങ്ങൾക്ക് മുൻപായിരുന്നു ശിവദയുടേയും മുരളികൃഷ്ണന്റേയും വിവാഹ വാർഷികം. ഹൃദയ സ്പർശിയായ വിവാഹവാർഷികാശംസകൾ നേർന്ന് നടി എത്തിയിരുന്നു. മുരളിക്കും കുഞ്ഞിനും ഒപ്പമുള്ള ചിത്രം പങ്കുവെച്ച് കൊണ്ടാണ് അഞ്ചാം വിവാഹവാർഷികാശംസകൾ നേർന്നത്. തൻ്റെ നല്ല പാതിയുമായി പുതിയ ഒരു വർഷത്തിലേക്ക് ചുവടുവെക്കുകയാണ്. ഈ രണ്ട് സന്തുഷ്ടരായവർ രണ്ട് വശത്തായി നിൽക്കുന്നത് കൊണ്ട് തന്നെ ജീവിതത്തിലെ എല്ലാ നിമിഷങ്ങളും പരമാനന്ദമാണ്. സ്വർഗ്ഗം പോലെയാണ് തോന്നുന്നത്. ഞങ്ങൾക്ക് ആനിവേഴ്സറി ആശംസകൾ എന്നായിരുന്നു നടി കുറിച്ചത്.
Recommended Video
പ്രണയ വിവാഹമായിരുന്നു ഇവരുടേത്. എട്ട് വർഷത്തെ നീണ്ട സൗഹൃദത്തിന് ശേഷമാണ് ഇരുവരും വിവാഹിതരാകുന്നത്. രണ്ട് പേരുടേയും വീട്ടുകാരുടെ സമ്മതത്തോടെയാണ് വിവാഹം കഴിക്കുന്നത് . വിവാഹത്തിന് ശേഷവും ശിവ സിനിമയിൽ സജീവമാകുകയായിരുന്നു. ലൂസിഫറിലാണ് ഏറ്റവും ഒടുവിൽ ശിവദ അഭിനയിച്ചത്. കേരള കഫേ, അച്ചായൻസ്, ശിക്കാരി ശംഭു, തുടങ്ങിയവയാണ് ശിവദ അഭിനയിച്ച മലയാളം ചിത്രങ്ങൾ


Click it and Unblock the Notifications











