മമ്മൂട്ടി, മോഹന്‍ലാല്‍, പൃഥ്വിരാജ്, ടൊവിനോ! ഈദ് മുബാറക്ക്, ആശംസകളുമായി സിനിമാലോകം ഒന്നടങ്കമെത്തി!
മുപ്പത് ദിവസങ്ങളായി നോമ്പ് നോക്കിയ വിശ്വാസികള്‍ ഇന്ന് ചെറിയ പെരുന്നാള്‍ ആഘോഷിക്കുകയാണ്. ഹിജ്‌റ വര്‍ഷം ശവ്വാല്‍ മാസം ഒന്നിനാണ് മുസ്ലിംഗങ്ങളുടെ ആഘോഷമായ ഈദുല്‍ ഫിത്ര്‍ അഥവ ചെറിയ പെരുന്നാള്‍ കൊണ്ടാടുന്നത്. ജാതിഭേദമന്യേ മലയാളികളടക്കം എല്ലാവരും പെരുന്നാളിന്റെ സന്തോഷത്തിലാണ്. ഇതില്‍ പങ്കുചേരാന്‍ സിനിമാ താരങ്ങളും ഉണ്ടെന്നുള്ളതാണ് ശ്രദ്ധേയമായ കാര്യം.
മോഹന്‍ലാല്‍, മമ്മൂട്ടി തുടങ്ങി താരരാജാക്കന്മാരും ദുല്‍ഖര്‍ സല്‍മാന്‍, പൃഥ്വിരാജ്, ജയസൂര്യ, ടൊവിനോ തോമസ് എന്നിവരെല്ലാം സോഷ്യല്‍ മീഡിയ പേജിലൂടെ ചെറിയ പെരുന്നാളിന്റെ ആശംസകളുമായി എത്തിയിരിക്കുകയാണ്. നിപ്പാ വൈറസിനെ കുറിച്ചുള്ള ബോധവത്കരണം നടത്തി കൊണ്ടുള്ള ആശംസയും അതിലുണ്ടെന്നുള്ളതാണ് ശ്രദ്ധേയം.
മമ്മൂട്ടിയ്ക്ക് പറയാനുള്ളത്..
മെഗാസ്റ്റാര്‍ മമ്മൂട്ടിയായിരുന്നു നിപ്പാ വൈറസിനെ കുറിച്ചുള്ള പോസ്റ്റിനൊപ്പം ചെറിയ പെരുന്നാളിന്റെ ആശംസ അറിയിച്ചത്. നിപ സ്ഥിരീകരിച്ചു എന്ന വാര്‍ത്ത ഭയമല്ല ജാഗ്രതയാണ് വര്‍ധിപ്പിക്കേണ്ടത്. കൂട്ടായ്മയാണ് ഉണര്‍ത്തേണ്ടത്. ഇതിലും എത്രയോ വലിയ ഭീതികളെ മറികടന്നവരാണ് നാം. ചെറുത്തു തോല്‍പ്പിച്ചവരാണ് നാം. ഒന്നിച്ചു നില്‍ക്കാം, നിപ്പയെ കീഴടക്കാം. നിപ: ഭീതി വേണ്ട, ജാഗ്രത മതി! എല്ലാവര്‍ക്കും കൂട്ടായ്മയുടെ പെരുന്നാള്‍ ആശംസകള്‍! എന്നുമാണ് മമ്മൂട്ടി പറയുന്നത്.
മോഹന്‍ലാല്‍
നിലവില്‍ മാലിദ്വീപിലുള്ള മോഹന്‍ലാല്‍ അവിടെ നിന്നുമാണ് ചെറിയ പെരുന്നാളിന്റെ മംഗളങ്ങള്‍ ആരാധകരെ അറിയിച്ചത്. എന്റെയും നിങ്ങളുടെയും ഹൃദയങ്ങളും വീടുകളും ഈദിന്റെ അനുഗ്രഹങ്ങള്‍ കൊണ്ട് നിറയട്ടെ എന്നും മോഹന്‍ലാല്‍ പറയുന്നു.
പൃഥ്വിരാജ്
ഭാര്യ സുപ്രിയ മേനോടൊപ്പം നില്‍ക്കുന്ന ചിത്രം പങ്കുവെച്ച് കൊണ്ടാണ് ഈദ് ദിന ആശംസകളുമായി നടന്‍ പൃഥ്വിരാജ് എത്തിയിരിക്കുന്നത്.
ടൊവിനോ തോമസ്
ടൊവിനോ നായകനായി അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രം ലൂക്ക യുടെ പോസ്റ്റിനൊപ്പമായിരുന്നു ടൊവിനോയുടെ ഈദ് ആശംസകള്‍ എത്തിയത്.
ദുല്‍ഖര്‍ സല്‍മാന്‍
സൗബിന്‍ ഷാഹിര്‍ സംവിധാനം ചെയ്ത പറവയിലെ ഫോട്ടോയുമായിട്ടാണ് ദുല്‍ഖര്‍ സല്‍മാന്‍ എത്തിയത്. ചിത്രത്തിലെ ദുല്‍ഖറിന്റെ കഥാപാത്രം പ്രേക്ഷകരെ ഒത്തിരി സ്വാധീനിച്ചിരുന്നതാണ്.
നയന്‍താര
പ്രിയ കൂട്ടുകാര്‍ക്ക് സന്തോഷത്തിന്റെയും സമാധാനത്തിന്റെയും ഈദ് ദിനാശംസകളുമായി തെന്നിന്ത്യന്‍ ലേഡീ സൂപ്പര്‍സ്റ്റാര്‍ നയന്‍താരയും എത്തിയിരിക്കുകയാണ്.
നിവിന്‍ പോളി
കായംകുളം കൊച്ചുണ്ണിയിലെ മുസ്ലിം വേഷത്തിലിരിക്കുന്ന ചിത്രം പങ്കുവെച്ച് കൊണ്ടായിരുന്നു ഈദ് ആശംസകളുമായി നിവിന്‍ പോളി എത്തിയത്.


Click it and Unblock the Notifications











