മോഹൻലാൽ, മമ്മൂക്ക, ദിലീപ്..!! മലയാള സിനിമയിലെ താരരാജാക്കന്മാർ ഒന്നിച്ചെത്തിയ വിവാഹം...

മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ച് ഒരു വേദിയിൽ എത്തുന്ന കാഴ്ച കാണാൻ എല്ലാ മലയാളി പ്രേക്ഷകരും ആഗ്രഹിക്കുന്നതാണ്. ഇത വളരെ വിരളമായി മാത്രം സംഭവിക്കുന്ന ഒന്നാണ്. എന്തെങ്കിലും സ്വകാര്യ പരിപാടികൾക്കും പുരസ്കാര വിതരണ ചടങ്ങുകളിൽ മാത്രമാണ് താരാരജക്കാന്മാർ ഓരേ വേദി പങ്കിടുന്നത് . കഴി‍ഞ്ഞ കുറച്ചു ദിവസങ്ങളായി ലാലേട്ടനും മമ്മൂക്കയും ഒരുമിച്ച് ഒരു വേദിയിൽ നിൽക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിന്റെ പിന്നാലെയായിരുന്നു ആരാധകർ.

മലയാളി പ്രേക്ഷകരുടെ സ്വകാര്യ അഹങ്കാരമാണ് ലാലേട്ടനും മമ്മൂക്കയും. സിനിമയുടെ മാറ്റങ്ങൾക്കൊപ്പം സ‍ഞ്ചരിക്കുകയും മോളിവുഡിനെ ഇന്നു കാണുന്ന പ്രൗഢിയിൽ എത്തിക്കാൻ താരങ്ങൾ നൽകിയ സംഭാവന വളരെ വലുതാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് താരസമ്പന്നമായ ഒരു വിവാഹ വീഡിയോയാണ്. മലയാളത്തിലെ സൂപ്പർ താരങ്ങളും അണിയറ പ്രവർത്തകരും പങ്കെടുത്ത വിവാഹമായിരുന്നു ഇത്. നിർമ്മാതാവ് സന്തോഷ് ടി കുരുവിളയുടെ മകളുടെ വിവാഹത്തിനായിരുന്നു താരങ്ങൾ ഒന്നടങ്കം എത്തിയത്.

 സിമ്പിൾ ലുക്കിൽ താരങ്ങൾ

സിമ്പിൾ ലുക്കിൽ താരങ്ങൾ

വിവാഹത്തിന് ലാലേട്ടനോടൊപ്പം സുചിത്രയും എത്തിയിരുന്നു. സിമ്പിൾ ലുക്കിലായിരുന്നു ലാലേട്ടനും മമ്മൂക്കയും ചടങ്ങിന് എത്തിയത്. ഇരുരും വെളള വസ്ത്രങ്ങളായിരുന്നു ധരിച്ചത്. വെള്ള മുണ്ടും ഷർട്ടും ധരിച്ച് മമ്മൂക്കയും വെള്ള ഷർട്ടും കറുത്ത പാന്റും ധരിച്ചായിരുന്നു ലാലേട്ടനും എത്തിയത്. സാധരണ ഗതിയിൽ പെതു ചടങ്ങുകളിൽ മുണ്ട് ധരിച്ചാണ് മമ്മൂക്ക എത്താറുള്ളത്.

 ടൊവിനോയും കുടുംബവും

ടൊവിനോയും കുടുംബവും

നിർമ്മാതാവ് സന്തോഷ് ടി കുരുവിളയുടെ വിവാഹത്തിനായി ടൊവിനോ കുടുംബ സമേതമായിരുന്നു എത്തിയത്. ഭാര്യ ലിന്റയും മകളും ഒപ്പമുണ്ടായിരുന്നു. ഇവർക്കൊപ്പമായിരുന്നു നടി ഐശ്യര്യ ലക്ഷ്മിയും എത്തിയത്. ചുവന്ന പൂക്കളുള്ള വെളള സാരി അണിഞ്ഞായിരുന്നു ഐശ്വര്യ എത്തിയത്. വിവാഹ റിസപ്ഷനു പങ്കെടുത്തതിന് താരങ്ങൾക്ക് നന്ദി അറിയിച്ചു കൊണ്ട് ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരുന്നു.

 കറുപ്പിൽ തിളങ്ങി ദിലീപ്

കറുപ്പിൽ തിളങ്ങി ദിലീപ്

മലയാളി പ്രേക്ഷകരുടെ ജനപ്രിയ നടൻ ദിലീപും വിവാഹ റിസപ്ഷന് എത്തിയിരുന്നു. കറുത്ത ഷർട്ടായിരുന്നു ദിലീപിന്റെ വേഷം. ദിലീപിനോടൊപ്പമുള്ള ചിത്രം സന്തോഷ് ടി കുരുവിള പങ്കുവെച്ചിരുന്നു. കൊച്ചിലായിരുന്നു വിവാഹ റിസപ്ഷൻ ഒരുക്കിയിരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X