മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനും ശ്രീദേവിയെ പറ്റി പറയാനുണ്ട്.. ശ്രീദേവിയ്ക്ക് അനുശോചനവുമായി താരങ്ങള്‍!

By Ambili

ബോളിവുഡിലെ നടി എന്നറിയപ്പെട്ടിരുന്നെങ്കിലും മലയാളം, തമിഴ്, കന്നഡ എന്നിങ്ങനെ തെന്നിന്ത്യന്‍ പ്രേക്ഷകരുടെ പ്രിയങ്കരി കൂടിയായിരുന്നു ശ്രീദേവി. നാല് വയസു മുതല്‍ തുടങ്ങി അമ്പത്തിനാലാമത്തെ വയസില്‍ മരണത്തിന് കീഴടങ്ങിയപ്പോള്‍ ഇന്ത്യയില്‍ ഒരു നടിമാര്‍ക്ക് കിട്ടാത്ത ഭാഗ്യം ശ്രീദേവിയ്ക്ക് കിട്ടിയിരുന്നു.

പ്രായം എത്ര കൂടിയാലും ഇത്രയും വര്‍ഷക്കാലം സിനിമാ ജീവിതത്തില്‍ നായികയായി തന്നെയായിരുന്നു ശ്രീദേവി അഭിനയിച്ചത്. കേരളത്തിലും നടിയുടെ അപ്രത്യക്ഷിത മരണത്തെ കുറിച്ചുള്ള വാര്‍ത്ത വലിയ ഞെട്ടലോടെയായിരുന്നു ആരാധകര്‍ സ്വീകരിച്ചത്. മോഹന്‍ലാലും മമ്മൂട്ടിയുമടക്കം നിരവധി താരങ്ങളായിരുന്നു ശ്രീദേവിയ്ക്ക് ആദാരാഞ്ജലിയുമായി എത്തിയത്.

 ശ്രീദേവിയുടെ മരണം

ശ്രീദേവിയുടെ മരണം

വളരെ പെട്ടെന്നൊരു മരണായിരുന്നു നടി ശ്രീദേവിയുടേത്. ദുബായില്‍ അടുത്ത കുടുംബാംഗത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനിടെയായിരുന്നു ഹൃദയാഘാതം വില്ലനായി എത്തിയത്. ഉടനടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും മരണം നടിയെ കീഴടക്കുകയായിരുന്നു.

മമ്മൂട്ടി പറയുന്നത്..

മെഗാസ്റ്റാര്‍ മമ്മൂട്ടിയും ശ്രീദേവിയ്ക്ക് ആദരാഞ്ജലിയുമായി എത്തിയിരുന്നു. ഫേസ്ബുക്കിലൂടെ മമ്മൂട്ടി പറഞ്ഞത് ശ്രീദേവിയുടെ ആത്മാവിന് നിത്യശാന്തി നേരുന്നതായും എത്രകാലം കഴിഞ്ഞാലും അവര്‍ ഓര്‍മ്മകളില്‍ ജീവിക്കുമെന്നുമായിരുന്നു.

മോഹന്‍ലാലും

മമ്മൂട്ടി പറഞ്ഞത് പോലെ തന്നെ ശ്രീദേവിയുടെ ആത്മാവിന് നിത്യശാന്തി നേരുന്നതായും നടിയുടെ കുടുംബത്തിന് ദു:ഖത്തില്‍ പങ്കുചേരുന്നതായിട്ടുമാണ് മോഹന്‍ലാല്‍ പറഞ്ഞത്.

ദുല്‍ഖര്‍ സല്‍മാന്‍

ശ്രീദേവിയുടെ മരണം തന്റെ ഹൃദയം തകര്‍ത്ത വാര്‍ത്തയായിരുന്നെന്നാണ് ദുല്‍ഖര്‍ സല്‍മാന്‍ പറയുന്നത്. അവസാനമായി താന്‍ നടിയെ കണ്ടതായിട്ടുള്ള ഓര്‍മ്മയും ദുല്‍ഖര്‍ പങ്കുവെച്ചിരുന്നു. പണ്ട് മമ്മൂട്ടിയ്ക്ക് വേണ്ടി ദുല്‍ഖര്‍ ശ്രീദേവിയുടെ കൈയില്‍ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങുന്ന ചിത്രവും താരം പുറത്ത് വിട്ടിരുന്നു.

മഞ്ജു വാര്യര്‍

ആദാരഞ്ജലികള്‍, ആ കുസൃതിക്കും പ്രതിഭയ്ക്കും നന്ദി. അന്നും ഇന്നും എന്നും ഒരു പ്രചോദനമായി പാഠപുസ്തകമായി നിലകൊണ്ടതിന് എന്നുമാണ് മഞ്ജു വാര്യര്‍ ശ്രീദേവിയെ കുറിച്ച് പറയുന്നത്.

നിവിന്‍ പോളി

ശ്രീദേവിയുടെ മരണം ഷോക്കിംഗായിരുന്നു. ഇന്നും അവരുടെ നിത്യഹരിത ഭംഗിയെയും ഡാന്‍സിലുള്ള കഴിവും തുടങ്ങിയ മറക്കാന്‍ കഴിയാത്ത ഓര്‍മ്മകളാണ് നിവിന്‍ പങ്കുവെച്ചത്. ആത്മാവിന് നിത്യശാന്തി നേരുന്നതായും നിവിന്‍ പറയുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X