ഇക്ക കൊലകൊല്ലിയും ഏട്ടൻ ഡ്യൂപ്ലിക്കേറ്റും! മരക്കാരുടെ പേരിലുള്ള യുദ്ധത്തില്‍ ട്രോളന്മാര്‍ ജയിക്കും!

താരരാജാക്കന്മാരുടെ സിനിമകള്‍ക്ക് വലിയ പ്രധാന്യമാണ് മലയാളത്തിലുള്ളത്. എന്നാല്‍ കുഞ്ഞാലി മരക്കാരുടെ കഥയുമായി മോഹന്‍ലാലും മമ്മൂട്ടിയും വരുന്നുണ്ടെന്നുള്ളത് ആരാധകര്‍ക്കിടയിലും ആശയക്കുഴപ്പം ഉണ്ടാക്കിയിരിക്കുകയാണ്. ഇരുവരുടെയും സിനിമകള്‍ വരുമെന്ന കാര്യം ഉറപ്പായിരിക്കുകയാണ്. ആരാധകരും അതിന്റെ സന്തോഷത്തിലാണ്. എന്നാല്‍ ഏത് സിനിമ ആദ്യമെത്തുമെന്ന കാര്യത്തെ കുറിച്ചോ സിനിമകളുടെ രീതികളെ കുറിച്ചോ കൂടുതല്‍ വിവരങ്ങള്‍ വരുന്നതേ ഉള്ളു.

മോഹന്‍ലാലിന്റെ സിനിമയെ കുറിച്ചുള്ള കാര്യങ്ങളെല്ലാം പ്രിയദര്‍ശന്‍ വ്യക്തമാക്കിയിരുന്നു. സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന മമ്മൂട്ടിയുടെ കുഞ്ഞാലി മരക്കാര്‍ ഉപേക്ഷിച്ചിട്ടില്ലെന്നും വൈകിയാണെങ്കിലും സിനിമ വരുമെന്ന കാര്യം സന്തോഷും സിനിമയുടെ നിര്‍മാതാവായ ഷാജി നടേശനും
വ്യക്തമാക്കിയിരുന്നു. ഇതോടെ ട്രോളന്മാരും സജീവമായിരിക്കുകയാണ്.

 മരക്കാര്‍ അറബിക്കടലിന്റെ സിംഹം

മരക്കാര്‍ അറബിക്കടലിന്റെ സിംഹം

കുഞ്ഞാലി മരക്കാരുടെ കഥയുമായി മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ പേരാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം. നൂറ് കോടി ബജറ്റില്‍ ആശീര്‍വാദ് ഫിലിംസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍, കോണ്‍ഫിഡന്റ് ഗ്രൂപ്പ്, മൂണ്‍ഷൂട്ട് എന്റര്‍ടെയിന്‍മെന്റെും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. നവംബര്‍ ഒന്നിന് ഹൈദരാബാദില്‍ നിന്നുമാണ് സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നത്. സിനിമയുടെ ടൈറ്റില്‍ ടീസറില്‍ മോഹന്‍ലാലിന്റെ ഡയലോഗ് ഡെലിവറിയും സിനിമയുടെ പേരുമായിരുന്നു ട്രോളന്മാരെ ആകര്‍ഷിച്ചിരുന്നത്.

 കുഞ്ഞാലി മരക്കാര്‍

കുഞ്ഞാലി മരക്കാര്‍

മമ്മൂട്ടി നായകനാവുന്ന സിനിമയ്ക്ക് കുഞ്ഞാലി മരക്കാര്‍ എന്ന് തന്നെയാണ് പേര്. ആഗസ്റ്റ് സിനിമയുടെ ബാനറില്‍ ഷാജി നടേശന്‍ നിര്‍മ്മിക്കുന്ന സിനിമയും ഉണ്ടാവും. വൈകിയാണെങ്കിലും സിനിമ വരുമെന്ന കാര്യം സംവിധായകനും നിര്‍മാതാവും വ്യക്തമാക്കിയിരുന്നു. മോഹന്‍ലാലിന്റെ സിനിമയെ കുറിച്ച് എന്തെങ്കിലും വിവരങ്ങള്‍ പുറത്ത് വരുമ്പോള്‍ ഷാജി നടേശന്‍ ഫേസ്ബുക്കില്‍ പോസ്റ്റര്‍ ഷെയര്‍ ചെയ്യുന്നതായിരുന്നു പതിവ്. അതാണ് സിനിമയ്‌ക്കെതിരെയുള്ള ട്രോളുകളുടെ കാരണം. ആരാധകരുടെ മത്സരത്തിനിടെ രണ്ട് സിനിമകള്‍ക്കുമെതിരെ നിരവധി ട്രോളുകളാണ് വരുന്നത്.

 ഞങ്ങള്‍ തന്നെ സിനിമ എടുക്കും...

ഞങ്ങള്‍ തന്നെ സിനിമ എടുക്കും...

മോഹന്‍ലാലിന്റെ കുഞ്ഞാലി മരക്കാര്‍ ആന്റണി പെരുമ്പാവൂരിന്റെ കീഴിലുള്ള ആശീര്‍വാദ് സിനിമയും മറ്റ് രണ്ട് പേരും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ആരും പടം തന്നില്ലെങ്കില്‍ എന്താ ഞാന്‍ തന്നെ എന്നെ വെച്ച് സിനിമ എടുക്കുമെന്നാണ് ഏട്ടന്‍ പറയുന്നത്.

 രണ്ടാം ഭാഗമോ

രണ്ടാം ഭാഗമോ

മരക്കാര്‍ അറബിക്കടലിന്റെ സിംഹം സിനിമയിലെ മോഹന്‍ലാലിന്റെ ഡയലോഗ് കിളിച്ചുണ്ടന്‍ മാമ്പഴത്തിലെ ഭാഷയുമായി സാമ്യമുണ്ട്. അതിനാല്‍ പൊട്ടിപോയെ കിളിച്ചുണ്ടന്‍ മാമ്പയത്തിന്റെ രണ്ടാം ഭാഗമാണ് കുഞ്ഞാലി മരക്കാരുടെ സിനിമ എന്നാണ് എല്ലാവരും പറയുന്നത്.

 ശബ്ദം പോരാ...

ശബ്ദം പോരാ...

ലാലേട്ടന് കുഞ്ഞാലി മരക്കാര്‍ ആവാനുള്ള കഴിവില്ല. കാരണം ഏട്ടന്റെ ശബ്ദം പോരാ എന്ന ആരോപണത്തോട് ഏട്ടന്റെ ഫാന്‍സ് പറയുന്നതിങ്ങനെ.. മരക്കാര്‍ മിമിക്രി കാണിച്ചല്ല എതിരാളികളെ തോല്‍പ്പിച്ചിരുന്നത്. അദ്ദേഹം ആയുധാഭ്യാസിയും മെയ് വഴക്കവും ഉള്ള പോരാളി ആണ്. അത് ഇക്കയ്ക്ക് കഴിയുമോ എന്ന് ആദ്യം ചോദിക്ക്.

 പറയണം മിഷ്ടര്‍..

പറയണം മിഷ്ടര്‍..

നിങ്ങളുടെ ചരിത്ര പുരുഷനാണെങ്കില്‍ എന്ത് കൊണ്ടാണ് കുഞ്ഞാലി മരക്കാര്‍ എന്ന സ്വന്തം പേരിന് പകരം മരക്കാര്‍ എന്ന പേര് സിനിമയ്ക്ക് സ്വീകരിച്ചു. അതിനുള്ള കാരണം വ്യക്തമാക്കണം...

 പാട്ട് മത്സരത്തിന് കാണാം..

പാട്ട് മത്സരത്തിന് കാണാം..

കുഞ്ഞാലി മരക്കാര്‍ ആവാന്‍ തയ്യാറെടുക്കുന്ന മോഹന്‍ലാലും മമ്മൂട്ടിയും തമ്മില്‍ മത്സരമാണ്. യോദ്ധ എന്ന സിനിമയില്‍ പറയുന്നത് പോലെ കാവിലെ പാട്ട് മത്സരത്തിന് കാണാം ആര് ജയിക്കുമെന്ന്.

പോസ്റ്ററിന് ഓടുന്നു...

പോസ്റ്ററിന് ഓടുന്നു...

പ്രിയദര്‍ശന്റെ മരക്കാര്‍ വരുന്നുണ്ടെന്നറിഞ്ഞ ഷാജി നടേശന്‍ കുഞ്ഞാലി മരക്കാരിന് പോസ്റ്റര്‍ അടിക്കാന്‍ ഓടുന്ന ഓട്ടം കണ്ടിട്ടുണ്ടോ..

നടേശ കൊല്ലണ്ട...

നടേശ കൊല്ലണ്ട...

മലയാളത്തില്‍ ഒരു കുഞ്ഞാലി മതി. അത് മമ്മൂക്ക ആയിരിക്കും. എന്നാല്‍ കറുത്ത മുട്ടനാടിനെ വാങ്ങി സൂപ്പ് വെച്ച് കുടിക്ക്. തടിയൊക്കെ നന്നായി ഇരുന്നാലെ കുഞ്ഞാലി മരക്കാര്‍ എന്നും പറഞ്ഞ് സെല്‍ഫി എടുക്കാന്‍ പറ്റു എന്ന് പറഞ്ഞ് നടേശനെ കളിയാക്കുന്ന ട്രോളന്മാര്‍.

 ഇക്കയുടെ കുഞ്ഞാലി മരക്കാര്‍

ഇക്കയുടെ കുഞ്ഞാലി മരക്കാര്‍

ചരിത്ര വേഷങ്ങളില്‍ എന്നും വിസ്മയിപ്പിച്ചിട്ടുള്ളത് ഇക്ക വീണ്ടും കുഞ്ഞാലി മരക്കാര്‍ ആകുന്നു എന്ന് പറയുമ്പോള്‍ തന്നെ രോമാഞ്ചമാണ്. കുഞ്ഞാലിയുടെ ഡയലോഗ് കേള്‍ക്കുമ്പോള്‍ തന്നെ രോമാഞ്ചം വരും. എന്നാല്‍ മോഹന്‍ലാല്‍ കളി ബേണ്ട ഉസ്മാന അന്നെ നമ്മള് ബാള് കൊണ്ട് ബെട്ടും എന്ന വര്‍ത്തമാനമാണ് പറയുന്നത്.

മരക്കാര് തമ്പുരാന്‍

മരക്കാര് തമ്പുരാന്‍

ചരിത്ര വേഷങ്ങളെല്ലാം ഇക്കയെ തേടിയല്ലേ വരുന്നത്. അതിലും ഇന്ന് വരെ വല്ല ചെയ്ഞ്ചുമുണ്ടോ. ഒട്ടുമിക്ക സിനിമകളിലും ഏട്ടന്‍ തമ്പുരാനല്ലേ.. പിന്നെ ഇതിന് മാത്രം എന്തിനാ ചെയ്ഞ്ച്.. മരക്കാര് വേണ്ട.. മരക്കാര്‍ തമ്പുരാന്‍ ആയിക്കോട്ടെ..

കിളിചുണ്ടന്‍ മാമ്പയം...

കിളിചുണ്ടന്‍ മാമ്പയം...

ഡയറക്ടറുടെ ഡ്രീം പ്രോജക്ടിന്റെ പേര് മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്നാണ്. എന്നാല്‍ കിളിച്ചുണ്ടന്‍ മാമ്പഴം രണ്ടാം ഭാഗം എന്ന് പേരിട്ടാല്‍ മതി. കൂടുതല്‍ ഡെക്കറേഷന്‍ ഒന്നും ആവശ്യമില്ല.

ഹഹഹ കിട്ടുന്ന പോസ്റ്റ്

ഹഹഹ കിട്ടുന്ന പോസ്റ്റ്

കുമ്മനം രാജശേഖരന്റെ പോസ്റ്റിന് എല്ലാവരും ഹഹ എന്ന റിയാക്ഷന്‍ ഇടാറുണ്ട്്. അതിന് ശേഷം ഏറ്റവുമധികം ഹഹ റിയാക്ഷന്‍ കിട്ടുന്നത് ഷാജി നടേശന്റെ പോസ്റ്റിനായിരിക്കും.

 ഡ്യൂപ്ലിക്കേറ്റ് മാറിക്കോ...

ഡ്യൂപ്ലിക്കേറ്റ് മാറിക്കോ...

കുഞ്ഞാലി മരക്കാരുടെ ഡ്യൂപ്ലിക്കേറ്റ് മാറി നിന്നോളു.. കാരണം ഇക്കയുടെ കൊലകൊല്ലി ഐറ്റവുമായിട്ടാണ് സിനിമ വരുന്നത്.

 ഉത്സവം നടത്തി കാണിക്കാം..

ഉത്സവം നടത്തി കാണിക്കാം..

കുഞ്ഞാലി മരക്കാര്‍ എന്ന ഉത്സവത്തിന് കൊടിയേറ്റ് നടത്തിയത് ഷാജിയും പിള്ളേരും ആണെങ്കില്‍ ഉത്സവം നടത്താനും ഷാജിക്കും പിള്ളേര്‍ക്കും അറിയാം..

യോഗ്യന്‍ ഇദ്ദേഹമാണ്...

യോഗ്യന്‍ ഇദ്ദേഹമാണ്...

പ്രമുഖ ഫാന്‍സിന്റെ ലോജിക്ക് അനുസരിച്ച് ഡയലോഗ് ഡെലിവറി ശരിയാവണമെങ്കില്‍ ഇന്ത്യയില്‍ കുഞ്ഞാലി മരക്കാര്‍ ആവാന്‍ യോഗ്യന്‍ യേശുദാസ് ആയിരിക്കും.

 കരീബിയന്‍ കാണാം

കരീബിയന്‍ കാണാം

മരക്കാര്‍ അറബിക്കടലിന്റെ സിംഹം കാണാന്‍ എടുത്ത് വെച്ച കാശ് കൊണ്ട് പുട്ട് അടിച്ച് യൂട്യൂബില്‍ കയറി പൈറേറ്റ്‌സ് ഓഫ് ദ കരീബിയന്‍ കാണാം. അതായിരിക്കും ഇതിലും നല്ലത്.

കുഞ്ഞാലി മരക്കാര്‍

കുഞ്ഞാലി മരക്കാര്‍

തല പോയാലും മാനം കളയാത്ത അവസാനത്തെ മലയാളി ഉള്ളിടത്തോളം കാലം നാം പൊരുതും. മരിച്ച് വീഴും വരെ കരയിലും ഈ തിരയൊടുങ്ങാത്ത കടലിലലും ഒപ്പം ഞാനുണ്ട്. അല്ലാഹുവിന്റെ നാമത്തില്‍ മുഹമ്മദ് കുഞ്ഞാലി മരക്കാര്‍.

മരക്കാര്‍ നാലാമന്‍..

മരക്കാര്‍ നാലാമന്‍..

ഇത് കുഞ്ഞാലി മരക്കാര്‍ അറബിക്കടലിലെ സിംഹമല്ല. കടലിലും കരയിലും മരണം വരെ പൊരുതാന്‍ തയ്യാറായ മരക്കാര്‍ നാലാമന്‍.

 ഏതാണ് നിങ്ങള്‍ കാത്തിരിക്കുന്നത്..

ഏതാണ് നിങ്ങള്‍ കാത്തിരിക്കുന്നത്..

ഇക്കയുടെയും ഏട്ടന്റെയും കുഞ്ഞാലി മരക്കാര്‍ വരുന്നതോട് കൂടി ഏത് സിനിമയ്ക്ക് വേണ്ടിയാണ് നിങ്ങള്‍ കാത്തിരിക്കുന്നതെന്നും ചോദിച്ച് ഫേസ്ബുക്കില്‍ വോട്ടിംഗ് തുടങ്ങിയിരുന്നു. കുഞ്ഞാലി മരക്കാര്‍ക്ക് ആണെങ്കില്‍ ലവ് റിയാക്ഷനും മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിനാണെങ്കില്‍ വൗ റിയാക്ഷനുമായിരുന്നു കൊടുക്കേണ്ടത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X