»   » ലാലിന്റെ റെക്കോഡ് നിവിന്‍ പൊട്ടിച്ചെറിഞ്ഞു, മമ്മൂട്ടിയുടേത് പൊളിക്കാന്‍ ഇത്തിരി വിയര്‍ക്കും

ലാലിന്റെ റെക്കോഡ് നിവിന്‍ പൊട്ടിച്ചെറിഞ്ഞു, മമ്മൂട്ടിയുടേത് പൊളിക്കാന്‍ ഇത്തിരി വിയര്‍ക്കും

By: Rohini
Subscribe to Filmibeat Malayalam

അന്യഭാഷ ചിത്രങ്ങളെ, ഭാഷയുടെ വേര്‍തിരിവില്ലാതെ എന്നും മലയാളികള്‍ സ്വീകരിച്ചിട്ടുണ്ട്. ഒടുവില്‍ റിലീസ് ചെയ്ത രജനികാന്തിന്റെ കബാലിയും, പ്രഭാസിന്റെ ബാഹുബലിയും വിക്രമിന്റെ ഐയ്യും അങ്ങനെ ഒരുപാടു ചിത്രങ്ങളും അതിനുദാഹരണം.

മോഹന്‍ലാലിന് വേണ്ടി മമ്മൂട്ടിയും, മമ്മൂട്ടിയ്ക്ക് വേണ്ടി മോഹന്‍ലാലും നിര്‍മിച്ച സൂപ്പര്‍ഹിറ്റുകള്‍

മലയാള സിനിമയ്ക്കും അന്യഭാഷയില്‍ വലിയ മതിപ്പാണ്. സമീപകാലത്തിറങ്ങിയ നിവിന്‍ പോളിയുടെ പ്രേമം എന്ന ചിത്രം 225 ദിവസമാണ് തമിഴ്‌നാട്ടില്‍ പ്രദര്‍ശിപ്പിച്ചത്. മോഹന്‍ലാലിന്റെ മൂന്നാം മുറ എന്ന ചിത്രം സൃഷ്ടിച്ച റെക്കോഡാണ് നിവിന്‍ ഇതിലൂടെ പൊട്ടിച്ചെറിഞ്ഞത്.

ഇതുവരെ ഇല്ല, ഇനി 2016 മോഹന്‍ലാലിന് സ്വന്തം; പ്രതീക്ഷയോടെ ആരാധകര്‍

എന്നാല്‍ നിവിന് പൊളിക്കാന്‍ കഴിയാത്ത മറ്റൊരു റെക്കോഡ് തമിഴകത്ത് മമ്മൂട്ടി സൃഷ്ടിച്ചിട്ടുണ്ട്. ഒരു സി ബി ഐ ഡയറിക്കുറിപ്പ് എന്ന് മമ്മൂട്ടി ചിത്രം തമിഴ്‌നാട്ടില്‍ ഒരു വര്‍ഷത്തോളം കളിച്ചു എന്ന സത്യം അധികമാര്‍ക്കും അറിയില്ല. നോക്കാം

തമിഴ്‌നാട്ടില്‍ റെക്കോഡ് സൃഷ്ടിച്ച മലയാള സിനിമകള്‍

തമിഴിലെ സൂപ്പര്‍സ്റ്റാറുകളുടെ ചിത്രങ്ങളെല്ലാം പിന്തള്ളി മുന്നിലെത്തിയ മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും രണ്ട് സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളെ കുറിച്ചാണ് ഇപ്പോള്‍ ഇവിടെ പറയുന്നത്. മോഹന്‍ലാലിന്റെ റെക്കോഡ് തിരുത്താന്‍ നിവിന് സാധിച്ചെങ്കിലും, മമ്മൂട്ടിയെ തൊടാന്‍ പറ്റിയിട്ടില്ല

മമ്മൂട്ടിയുടെ ഒരു സിബിഐ ഡയറിക്കുറിപ്പ്

ഇന്ത്യന്‍ സിനിമയില്‍ തന്നെ ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലറുകള്‍ക്ക് പുതിയൊരു മാനം നല്‍കിയ ചിത്രമായിരുന്നു മമ്മൂട്ടി നായകനായി എത്തിയ ഒരു സിബിഐ ഡയറിക്കുറിപ്പ്. ചെന്നൈയിലെ സഫാരി തിയേറ്ററില്‍ ഒരു വര്‍ഷത്തോളമാണ് ഈ ചിത്രം പ്രദര്‍ശിപ്പിച്ചത്. എന്‍എസ് സ്വാമിയുടെ തിരക്കഥയില്‍ കെ മധു സംവിധാനം ചെയ്ത ഒരു സിബിഐ ഡയറിക്കുറിപ്പിന്റെ ഈ റെക്കോഡ് ഇതുവരെ ഒരു മലയാള സിനിമയും തൊട്ടിട്ടില്ല. 1988 ലാണ് ചിത്രം റിലീസ് ചെയ്തത്.

മോഹന്‍ലാലിന്റെ മൂന്നാം മുറ സൃഷ്ടിച്ച റെക്കോഡ്

തമിഴ്‌നാട്ടില്‍ തരംഗം സൃഷ്ടിച്ച മറ്റൊരു സൂപ്പര്‍താരമാണ് മോഹന്‍ലാല്‍. കെ മധു സംവിധാനം ചെയ്ത മൂന്നാം മുറ എന്ന ചിത്രം 125 ദിവസത്തോളം തമിഴ്‌നാട്ടില്‍ പ്രദര്‍ശിപ്പിച്ചു. ചിത്രത്തിലെ തകര്‍പ്പന്‍ ആക്ഷന്‍ രംഗങ്ങളും, ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന രംഗങ്ങളും തമിഴ് സിനിമാസ്വാദകരുടെ മനം കവര്‍ന്നു.

പ്രേമം നേടിയ റോക്കോഡ് പുതിയ വിജയം

മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും ഈ റെക്കോഡിനോട് ഇപ്പോള്‍ ചേര്‍ന്നു നില്‍ക്കുന്ന മലയാള സിനിമയാണ് അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമം. നിവിന്‍ പോളി നായകനായി എത്തിയ ചിത്രം ചെന്നൈയിലെ ഒരു തിയേറ്ററില്‍ 225 ദിവസം കളിച്ചു. സമീപകാലത്ത് ഒരു മലയാള സിനിമയ്ക്ക് തമിഴ്‌നാട്ടില്‍ ലഭിച്ച ഏറ്റവും വലിയ സ്വീകരണമായിരുന്നു അത്.

നിങ്ങളുടെ വാര്‍ത്തകള്‍ ഫില്‍മിബീറ്റിലേക്ക് അയച്ചു തരാം

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വായനക്കാരുള്ള മൂവി പോര്‍ട്ടലായ ഫില്‍മി ബീറ്റിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകള്‍ അയയ്ക്കാം. സിനിമ, ടെലിവിഷന്‍, ഷോര്‍ട്ട് ഫിലിം മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. വാര്‍ത്തകളും ഫോട്ടോകളും വീഡിയോകളും oim@oneindia.co.in എന്ന വിലാസത്തിലാണ് അയയ്ക്കേണ്ടത്. ഉചിതമായത് പ്രസിദ്ധീകരിക്കും. ഇമെയില്‍ വിലാസം, ഫോണ്‍ നന്പര്‍ എന്നിവ രേഖപ്പെടുത്താന്‍ മറക്കരുത്.

English summary
Mohanlal-Mammootty's movies that ruled Tamil Nadu box-office
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam