»   » കബാലിയില്‍ മോഹന്‍ലാല്‍ ചെയ്തത്, പറഞ്ഞ വാക്ക് പാലിക്കാത്ത സൂപ്പര്‍താരങ്ങളോ?

കബാലിയില്‍ മോഹന്‍ലാല്‍ ചെയ്തത്, പറഞ്ഞ വാക്ക് പാലിക്കാത്ത സൂപ്പര്‍താരങ്ങളോ?

Posted By: Sanviya
Subscribe to Filmibeat Malayalam

സിനിമാ താരങ്ങളെ നിഴല് പോലെ പിന്തുടരുന്നതാണ് വിവാദങ്ങള്‍. എപ്പോഴും താരങ്ങള്‍ നടത്തുന്ന പ്രസ്താവനകളാണ് പിന്നീട് അവര്‍ക്ക് തന്നെ വിനയായി മാറുന്നത്. പലതരത്തില്‍ പ്രസ്താവനകള്‍ വിവാദമാകാറുണ്ട്. പറഞ്ഞ് വാക്കുകള്‍ പാലിക്കാതെ വരുമ്പോഴും ഇങ്ങനെ സംഭവിക്കാം. എന്നാല്‍ എന്തിന് വേണ്ടി ഇവര്‍ പറഞ്ഞ വാക്കില്‍ നിന്ന് പിന്മാറിയെന്നത് വ്യക്തമല്ലെങ്കിലും കാലങ്ങളോളം ആരാധകര്‍ ചര്‍ച്ച ചെയ്യുന്നതാണ് ഇതൊക്കെ. പറഞ്ഞ് വരുന്നത് ഇതാണ്. അന്യഭാഷ ചിത്രങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട സൂപ്പര്‍താരമാണ് മോഹന്‍ലാല്‍.

Read Also: സ്വന്തമായ ചില പ്രസ്താവനകളെ തുടര്‍ന്ന് പുലിവാല് പിടിച്ച താരങ്ങള്‍

വിജയ് ചിത്രമായ വേട്ടൈക്കാരന്‍ കേരളത്തില്‍ വമ്പന്‍ റിലീസിന് എത്തിയപ്പോഴാണ് മോഹന്‍ലാല്‍ അന്യഭാഷ ചിത്രങ്ങള്‍ക്ക് നിയന്ത്രണം വേണമെന്ന് ആവശ്യപ്പെട്ട് രംഗത്ത് എത്തിയത്. എന്നാലിപ്പോള്‍ അന്ന് പറഞ്ഞ വാക്കിന് നേരെ വിപരീതമാണ് മോഹന്‍ലാല്‍ കബാലിയുടെ കാര്യത്തില്‍ ചെയ്തിരിക്കുന്നത്. ഇതുമാത്രമല്ല. ഇനിയുമുണ്ട്. സൂപ്പര്‍താരങ്ങള്‍ പറഞ്ഞിന് നേരെ വിപരീതം ചെയ്തത്. തുടര്‍ന്ന് വായിക്കാം.

കബാലിയില്‍ മോഹന്‍ലാല്‍ ചെയ്തത്, പറഞ്ഞ വാക്ക് പാലിക്കാത്ത സൂപ്പര്‍താരങ്ങളോ?

വിജയ് ചിത്രമായ വേട്ടൈക്കാരന്‍ കേരളത്തില്‍ എത്തിയപ്പോഴാണ് മോഹന്‍ലാല്‍ അന്യഭാഷാ ചിത്രങ്ങള്‍ക്ക് നിയന്ത്രണ ആവശ്യപ്പെട്ട് രംഗത്ത് എത്തിയത്. ഇപ്പോഴിതാ മോഹന്‍ലാല്‍ പറഞ്ഞ വാക്ക് തെറ്റിച്ച് രജനികാന്ത് ചിത്രം കബാലിയെ കേരളത്തിലെത്തിച്ചിരിക്കുന്നു. കേരളത്തിലെ 306 തിയേറ്ററുകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയിരിക്കുന്നത്.

കബാലിയില്‍ മോഹന്‍ലാല്‍ ചെയ്തത്, പറഞ്ഞ വാക്ക് പാലിക്കാത്ത സൂപ്പര്‍താരങ്ങളോ?

സിനിമയില്‍ മദ്യപിക്കുന്നതും സിഗററ്റ് വലിക്കുന്നതും യുവാക്കളായ ആരാധകര്‍ അനുകരിക്കുന്നുവെന്ന് ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. തുടര്‍ന്ന് മോഹന്‍ലാല്‍ മദ്യപിക്കില്ലന്നും സിഗററ്റ് വലിക്കില്ലെന്നും തീരുമാനിമെടുത്തു. പക്ഷേ പിന്നീട് മോഹന്‍ലാല്‍ തന്നെ ഈ തീരുമാനം തെറ്റിച്ചു.

കബാലിയില്‍ മോഹന്‍ലാല്‍ ചെയ്തത്, പറഞ്ഞ വാക്ക് പാലിക്കാത്ത സൂപ്പര്‍താരങ്ങളോ?

സിനിമാ താരങ്ങള്‍ മിനിസ്‌ക്രീനില്‍ അവതാരകനായി എത്തുന്നത് സിനിമ ഇന്‍ഡസ്ട്രിയെ മോശമായി ബാധിക്കുമെന്ന് സുരേഷ് ഗോപി പറഞ്ഞിരുന്നു. എന്നാല്‍ ഏഷ്യാനെറ്റിലെ കോടിശ്വരന്‍ എന്ന റിയാലിറ്റി ഷോയിലൂടെ അവതാരകനായി എത്തിയ സുരേഷ് ഗോപിയ്ക്ക് ആ വാക്ക് മാറ്റേണ്ടി വന്നു.

കബാലിയില്‍ മോഹന്‍ലാല്‍ ചെയ്തത്, പറഞ്ഞ വാക്ക് പാലിക്കാത്ത സൂപ്പര്‍താരങ്ങളോ?

ഒരിക്കല്‍ തോക്കെടുക്കില്ലന്ന് പറഞ്ഞ താരമാണ് സുരേഷ് ഗോപി. ഇനി മുതല്‍ തോക്ക് എടുക്കില്ലെന്ന് പറഞ്ഞ താരം പിന്നീട് എഫ്‌ഐഐആര്‍ എന്ന ചിത്രത്തിലൂടെ വാക്ക് തെറ്റിച്ചു.

കബാലിയില്‍ മോഹന്‍ലാല്‍ ചെയ്തത്, പറഞ്ഞ വാക്ക് പാലിക്കാത്ത സൂപ്പര്‍താരങ്ങളോ?

ടെലിവിഷന്‍ അവാര്‍ഡ് നിശയില്‍ പങ്കെടുത്ത മമ്മൂട്ടി സീരിയലുകളെ വിമര്‍ശിച്ച് സംസാരിച്ചിരുന്നു. എന്നാല്‍ മുമ്പ് ദൂരദര്‍ശനില്‍ പ്രക്ഷേപണം ചെയ്ത ജ്വാലയായ് സീരിയല്‍ നിര്‍മ്മിച്ചിരുന്നത് മമ്മൂട്ടിയായിരുന്നു.

English summary
Mohanlal, Mammootty, Sursh Gopi And their controversies.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam