ലാലേട്ടനും മഞ്ജു വാര്യരും ഒറ്റ ഫ്രെയിമില്‍! ഫോട്ടോ എടുത്തത് പൃഥ്വിരാജ്, നായികയും നായകനും കിടുവാണ്!!
നായകനായി തിളങ്ങിയിരുന്ന പൃഥ്വിരാജ് സംവിധായകനാവുന്ന സിനിമയാണ് ലൂസിഫര്‍. പൃഥ്വിരാജ് സംവിധാനം ചെയ്യുന്നു എന്നത് മാത്രമല്ല മോഹന്‍ലാല്‍ നായകനാവുന്ന സിനിമയാണെന്നുള്ളതും ലൂസിഫറിനെ ശ്രദ്ധേയമാക്കി. ചിത്രീകരണം പുരോഗമിച്ച് കൊണ്ടിരിക്കെ ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്നും ചിത്രങ്ങളും വീഡിയോസും പുറത്ത് വന്നിരുന്നു. ഇപ്പോള്‍ അണിയറ പ്രവര്‍ത്തകര്‍ തന്നെ ഒരു കിടിലന്‍ ഫോട്ടോ ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുകയാണ്.
ലൂസിഫറില്‍ മോഹന്‍ലാലിന്റെ നായികയാവുന്നത് മഞ്ജു വാര്യരാണ്. ഇരുവരെയും പരിചയപ്പെടുത്തി കൊണ്ടുള്ള ചിത്രമാണ് ഫേസ്ബുക്കിലൂടെ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടത്. ഹീറോ ആന്‍ഡ് ഹീറോയിന്‍ എന്നാണ് ഫോട്ടോയ്ക്ക് താഴെ കൊടുത്തിരിക്കുന്നത്. ഫോട്ടോയ്ക്ക് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ഇരുവരും ഒന്നിച്ചിരിക്കുന്ന മനോഹരചിത്രം പകര്‍ത്തിയിരിക്കുന്നത് സംവിധായകനായ പൃഥ്വിരാജാണ്. കടപ്പാട് പൃഥ്വിരാജ് സുകുമാരന്‍ എന്നാണ് കൊടുത്തിരിക്കുന്നത്.

പൊളിറ്റിക്കല്‍ ത്രില്ലര്‍ ഗണത്തില്‍ ഒരുക്കുന്ന ലൂസിഫറിന് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് നടന്‍ മുരളി ഗോപിയാണ്. സ്റ്റീഫന്‍ നെടുമ്പള്ളി എന്നൊരു രാഷ്ട്രീയക്കാരന്റെ വേഷത്തിലാണ് മോഹന്‍ലാല്‍ അഭിനയിക്കുന്നത്. ബിഗ് ബജറ്റ്ില്‍ നിര്‍മ്മിക്കുന്ന ചിത്രം ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മിക്കുന്നത്. മോഹന്‍ലാലിനൊപ്പം ടൊവിനോ തോമസ്, ഇന്ദ്രജിത്ത്, കലാഭവന്‍ ഷാജോണ്‍, വിവേക് ഒബ്രോയ്, തുടങ്ങി വമ്പന്‍താരനിരയാണ് ലൂസിഫറില്‍ അണിനിരക്കുന്നത്.
ലൂസിഫറിന്റെ ലൊക്കേഷനില്‍ നിന്നും വരുന്ന ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കും വലിയ സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്. മലയാളത്തില്‍ ഏറ്റവുമധികം ആരാധകരുള്ള മോഹന്‍ലാലും, പൃഥ്വിരാജും ഒന്നിക്കുകയാണെന്നുള്ളത് ലൂസിഫറിന്റെ പ്രധാന്യം വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.


Click it and Unblock the Notifications