20 വർഷത്തെ സ്വപ്നം സത്യമായി!! കൃഷ്ണ കുമാറിനെ ചേർത്ത് പിടിച്ച് ലാലേട്ടൻ... കാണൂ
ആറ് വയസ്സുകരാന് മുതൽ 60 കാരന് വരെ മോഹൻലാൽ ലാലേട്ടനാണ്. വലിപ്പം ചെറുപ്പം നോക്കാതെ തന്റെ ആരാധകരുടെ അടുത്ത് ഓടിയെത്താനും അവരിൽ ഒരാളായി എപ്പോഴും കൂടെ നിൽക്കാനു മോഹൻലാൽ ശ്രമിക്കാറുണ്ട്. സിനിമ എന്നതിനുപരി തന്റെ ആരാധകരുടെ വാക്കുകൾ കേൾക്കാനും ആവശ്യമുള്ളതും ചെവി കൊളളാനും താര ശ്രമിക്കാറുണ്ട്.

ഇപ്പോൾ സോഷ്യൽ മീഡിയയിലും ലാലേട്ടൻ ഫാൻസ് പേജുകളിലും വൈറലാകുന്നത് ലാലേട്ടനുമായിട്ടുള്ള കൃഷ്ണ കുമാറിന്റെ ചിത്രങ്ങളാണ്. ഭിന്നശേഷിക്കാരനായ കൃഷ്ണ കുമാറിന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു ലാലേട്ടനെ ഒരു നോക്ക് കാണുക എന്നത്. 20 വർഷത്തെ ഏറ്റവും വലിയ ആഗ്രഹമാണ് കഴിഞ്ഞ ദിവസം യാഥാർഥ്യമായത്. ശാരീരികമായ പരിമിധിയുള്ള കൃഷ്ണ കുമാറിനെ ചേർത്ത് നിർത്തിയുള്ള ലാലേട്ടന്റെ ചിത്രം കാണുന്നവരുടെ കണ്ണിനേയും മനസ്സിനേയും ഒരുപോലെ സന്തോഷിപ്പിക്കുന്നു.
കഴിഞ്ഞ 20 വർഷമായി കാണുന്ന സ്വപ്നം. പൗലോ കൊയ്‌ലോ പറഞ്ഞതുപോലെ നമ്മൾ ഒരു കാര്യം തീവ്രവും സത്യസന്ധവുമായി ആഗ്രഹിച്ചാൽ അത് നടത്തിതരാൻ ലോകം മുഴുവൻ ഗൂഢാലോചന നടത്തും. ലോകം മുഴുവൻ കൂടെ നിന്നില്ലെങ്കിലും ചിലരൊക്കെ എന്നോടൊപ്പം നിന്നു. അവരോട് നന്ദി പറയുന്നത് മോശമാണെങ്കിലും പറയാതെ വയ്യ. എന്ന് ലാലേട്ടൻരെ ചിത്രത്തിനോടൊപ്പം ഫേസ്ബുക്കിൽ കുറിച്ചു. അദ്ദേഹത്തിന്റെ ആഗ്രഹം സഫലമാക്കി കൊടുത്ത ഷിബു സാർ, അരുൺ രാജ് ചേട്ടാ , അനൂപ് പട്ടത്താനം ശ്രീക്കുട്ടൻ എന്നിവർക്കും നന്ദി അറിയിച്ചിട്ടുണ്ട്.


Click it and Unblock the Notifications