മോഹൻലാലിനോട് ചോദ്യങ്ങളുമായി നടി!! ഈ യോഗം എന്തിനായിരുന്നു, പൊരുത്തപ്പെടാൻ കഴിയുന്നില്ല

oneindia movie portal, oneindia cinema portal, amma genaral body, upcoming malayalam movie release, amma facebook page,amma, mohanlal, mammootty, innocent, dileep, പൃഥ്വിരാജ്, അമ്മ,edavela babu,

മോഹൻലാൽ നടത്തിയ പത്ര സമ്മേളനത്തിനെതിരെ മറുചോദ്യം ചോദിച്ച് വനിത താരങ്ങൾ രംഗത്തെത്തുകയാണ്. മോഹൻലാൽ നടത്തിയ പത്രസമ്മേളനത്തിലെ വിശദീകരണം യാഥാർഥ്വ്യവുമായി പെരുത്തപ്പെടാൻ കഴിയില്ലെന്നും പത്മപ്രിയ പറഞ്ഞു. മോഹൻ ലാൽ പത്രസമ്മേളനത്തിൽ ഉന്നയിച്ച ഓരോ കാര്യങ്ങൾക്കും നടി കൃത്യമായി മറുപടിയും നൽകിയിട്ടുണ്ട്. മാതൃഭൂമി ന്യൂസിനോടാണ് താരം ഇക്കാര്യം പറഞ്ഞത്.

ഇപ്പോഴിത പത്മപ്രിയയ്ക്ക് മറുപടിയുമായി എഎംഎംഎയുടെ ജനറൽ സെക്രട്ടറി ഇടവേള ബാബു രംഗത്തെത്തിയിട്ടുണ്ട്. എഎംഎംഎയിൽ ജനാധിപത്യമില്ലെന്നും ഭാരവാഹികളെ മുൻകൂട്ടി നിശ്ചയിക്കുന്ന രീതിയാണെന്നും പത്മപ്രിയ ആരോപിച്ചിരുന്നു. കൂടാതെ പാർവതിയെ മത്സരത്തിൽ നിന്ന് പിന്തിരിപ്പിച്ചെന്നും പത്മപ്രിയ ആരോപിച്ചിരുന്നു. നടിയുടെ ആരോപണം ഇടവേള ബാബു തള്ളിയിരുന്നു. പത്മപ്രിയ ഉന്നയിക്കുന്നആരോപണം അടിസ്ഥാന രഹിതമാമണെന്നും ഇടവേളബാബു പറഞ്ഞു.

  ഡബ്യൂസിസിയിലെ മറ്റൊരു നടിയെ സമീപിച്ചിരുന്നു

ഡബ്യൂസിസിയിലെ മറ്റൊരു നടിയെ സമീപിച്ചിരുന്നു

പാർവതിയെ പാനലിൽ ഉൾപ്പെടുത്തി ഭാരവാഹിയാക്കാനാണ് ശ്രമിച്ചതെന്ന് ഇടവേള ബാബു പറഞ്ഞു. കൂടാതെ വനിത കൂട്ടായ്മയിലെ മറ്റൊരു നടിയെ താൻ വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് കൊണ്ടു വരാൻ ശ്രമിച്ചുവെന്നു. പാർവതിയെ മാത്രമല്ല തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയ്യാറായി വന്ന ആരേയും താൻ പിന്തിരിപ്പിക്കാൻ ശ്രമിച്ചിട്ടില്ല. ആർക്ക് വേണമെങ്കിലും എഎംഎംഎയിൽ നാമനിർദേശപത്രിക ലഭിക്കുമായിരുന്നെന്നും ഇടവേള ബാബു പറഞ്ഞു.

നടിമാർ ഒഴിഞ്ഞു മാറി

നടിമാർ ഒഴിഞ്ഞു മാറി

എഎംഎംഎയുടെ നിർവാഹ സമിതിയിൽ ഉൾപ്പെടുത്തുന്ന കാര്യ അമ്മയുടെ ഷോയ്ക്കിടെ പാർവതിയോട് സംസാരിച്ചിരുന്നു. തിരഞ്ഞെടുപ്പ് സമയത്ത് താൻ വിദേശത്തായിരിക്കുമെന്ന് താര പറഞ്ഞിരുന്നു. കൂടാതെ ഡബ്ല്യൂസിസിയിലെ മറ്റൊരു പ്രമുഖ നടിയോട് വൈസ് പ്രസിഡന്റാകണമെന്നും തങ്ങളുടെ എല്ലാവരുടേയും പിന്തുണയുണ്ടാകുമെന്നും അറിയിച്ചിരുന്നു. എന്നാൽ ഭാരവാഹിത്വത്തിന് ഇല്ലയെന്ന് പറഞ്ഞ് ഇവർ ഒഴിഞ്ഞു മാറുകയായിരുന്നുവെന്നും ഇടവേള ബാബു അറിയിച്ചു.

ദിലീപിന്റെ മടങ്ങി വരവ്

ദിലീപിന്റെ മടങ്ങി വരവ്

ദിലീപിന്റെ മടങ്ങി വരവ് സംബന്ധമായ കാര്യത്തിൽ ഇനിയും വ്യക്തത വന്നിട്ടില്ലെന്ന് പത്മപ്രിയ പറഞ്ഞു. നടനെ തിരിച്ചെടുക്കുന്നത് ജനറൽ ബോഡിയുടെ അജൻഡയിൽ ഉണ്ടായിരുന്നില്ല. ഇനി ഈ വിഷയത്തിൽ സംഘടനയുടെ നിലപാടാണ് വ്യക്തമാക്കേണ്ടതെന്ന് പത്മപ്രിയ പറഞ്ഞു. ദിലിപിന്റെ താൽപര്യ കുറവുകൊണ്ട് മാത്രമാണ് സംഘടനയിലേയ്ക്ക് തിരിച്ചു വരാത്തതെന്നാണ് ഇപ്പോൾ മനസിലാവുന്നതെന്നും നടി കൂട്ടിച്ചേർത്തു

  മോഹൻലാലിന്റെ വാദം തെറ്റ്

മോഹൻലാലിന്റെ വാദം തെറ്റ്

രണ്ട് നടിമാർ മാത്രമാണ് എഎംഎംഎയിൽ നിന്ന് രാജിവെച്ചുവെവന്നുള്ള മോഹൻലാലിന്റെ വാദം തെറ്റാണെന്നും പത്മപ്രിയ പറ‍ഞ്ഞു. ഭാവനയും രമ്യ നമ്പീശനും മാത്രമല്ല റിമ കല്ലിങ്കലും, ഗീതു മോഹൻദാസും രാജി കത്ത് നൽകിയിട്ടുണ്ട്. ഇ-മെയിൽ വഴിയാണ് രാജി സമർപ്പിച്ചത്. എന്നിട്ടും ഇവരുടെ കത്ത് കിട്ടിയില്ല എന്ന് പറഞ്ഞത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് മനസിലാകുന്നില്ലെന്നു പത്മപ്രിയ ചോദിക്കുന്നുണ്ട്.

 സ്ത്രീകളെ അപമാനിക്കുന്ന സ്കിറ്റ് അംഗീകരിക്കില്ല

സ്ത്രീകളെ അപമാനിക്കുന്ന സ്കിറ്റ് അംഗീകരിക്കില്ല

അമ്മയുടെ സ്റ്റേജ് ഷോയിലെ സ്ത്രീകളെ അപമാനിക്കുന്ന തരത്തിലുള്ള സ്കിറ്റ് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്നും താരം പറഞ്ഞു. ആ സ്കിറ്റിനെ ഒരിക്കവും തമാശയായി കാണണം എന്നുള്ള അഭിപ്രായ അംഗീകരിക്കാൻ കഴിയില്ലെന്നും പത്മപ്രിയ പറ‍ഞ്ഞു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X