കറുത്ത കരയുള്ള മുണ്ടും ഷർട്ടും ധരിച്ച് മോഹൻലാൽ, നെയ്യാറ്റിൻകര ഗോപന്റെ പുതിയ മുഖം;'ആറാട്ട്' പോസ്റ്റർ പുറത്ത്

മലയാളി പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് ആറാട്ട്. ഒരു ഇടവേളയ്ക്ക് ശേഷം മോഹൻലാൽ- ബി ഉണ്ണികൃഷ്ണൻ കൂട്ട്കെട്ട് ഒന്നിക്കുന്ന ചിത്രമാണിത്.‌ പുറത്തു വന്ന ചിത്രത്തിന്റ സ്റ്റില്ലുകളും മറ്റും പ്രേക്ഷകരുടെ ഇടയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സ്റ്റൈലിഷ് ലുക്കിലാണ് മോഹൻലാൽ ആറാട്ടിലെത്തുന്നതെന്നാണ് പുറത്തു വന്ന ചിത്രങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. ഇപ്പോഴിതാ ആറാട്ടിന്റെ പുതിയ പോസ്റ്റർ പുറത്തു വന്നിരിക്കുകയാണ്. മോഹൻലാൽ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പുതിയ പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്. ചിത്രം വൈറലായിട്ടുണ്ട്.

mohanlal

കറുത്ത നിറത്തിലുള്ള ഫുള്‍ സ്ലീവ് ഷര്‍ട്ടും കറുത്ത കരയുള്ള ഡബിള്‍ മുണ്ടും ധരിച്ച് കസേരയിലിരിക്കുന്ന മോഹന്‍ലാലിന്റെ ചിത്രമാണ് പുറത്തു വന്നിരിക്കുന്നത്. മോഹൻലാലിന്റെ താടി സ്റ്റൈൽ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. മികച്ച അഭിപ്രായമാണ് പുറത്തു വന്ന പോസ്റ്ററിന് ലഭിച്ചിരിക്കുന്നത്. ദിവസങ്ങൾക്ക് മുൻപ് ചിത്രത്തിന്റെ മറ്റൊരു പോസ്റ്റർ പുറത്തു വന്നിരുന്നു. വിന്‍റേജ് ബെന്‍സ് കാറിന്‍റെ ഡോര്‍ തുറന്ന് വരുന്ന മോഹന്‍ലാലിന്റെ ചിത്രമായിരുന്നു അത്. ചുവപ്പ് നിറത്തിലുള്ള ഫുള്‍സ്ലീവ് ഷര്‍ട്ടും സണ്‍ഗ്ലാസുമൊക്കെ ധരിച്ച് സ്റ്റൈലിഷ് ലുക്കിലായിരുന്നു താരം പ്രത്യക്ഷപ്പെട്ടത് ഈ ചിത്രവും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.താരത്തിന്റെ പുതിയ ഗെറ്റപ്പ് വന്നതോടെ ചിത്രത്തിന് വേണ്ടിയുള്ള ആകാംക്ഷ പ്രേക്ഷകർക്ക് വർധിച്ചിട്ടുണ്ട്.

നെയ്യാറ്റിൻ കര ഗോപന്റെ ആറാട്ട് എന്നാണ് ചിത്രത്തിന്റെ പേര്. കോമഡിക്കും ആക്ഷനും പ്രധാന്യം നൽകി കൊണ്ട് ഒരുക്കുന്ന മോഹൻലാലിന്റെ ഒരു മസാല ചിത്രമാണിത്. മോഹൻലാലിന്റെ മാസ് ചിത്രമായ പുലിമുരുകന്റെ തിരക്കഥ ഒരുക്കിയ ഉദയകൃഷ്ണയാണ് ആറാട്ടിനും തിരക്കഥ ഒരുക്കിയിരിക്കുന്നത്.പുലിമുരുകന്‍ ചിത്രത്തിന് ശേഷം മോഹന്‍ലാലും ഉദയകൃഷ്ണയും ഒന്നിക്കുന്ന ചിത്രമാണ് ആറാട്ട്.

നെയ്യാറ്റിന്‍കരയില്‍ നിന്ന് പാലക്കാട്ടെ ഒരു ഗ്രാമത്തിലേക്ക് പ്രത്യേക ലക്ഷ്യത്തോടെ ഗോപന്‍ എത്തുന്നതും പിന്നീട് നടക്കുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ശ്രദ്ധ ശ്രീനാഥ് ആണ് നായിക. മോഹൻലാലിനോടൊപ്പം വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. നെടുമുടി വേണു, സിദ്ദീഖ്, സായ് കുമാർ, വിജയ രാഘവൻ, ജോണി ആന്‍റണി, ഇന്ദ്രൻസ്, രാഘവൻ, നന്ദു, ബിജു പപ്പന്‍, ഷീല, സ്വാസിക, മാളവിക, രചന നാരായണൻ കുട്ടി എന്നിവരാണ് മറ്റ് പ്രധാനപ്പെട്ട വേഷങ്ങളിലെത്തുന്നത്. ബിഗ് ബജറ്റ് ചിത്രമാണിത്.

രാഹുല്‍ രാജ് സംഗീതം ഒരുക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വ്വഹിക്കുന്നത് സമീര്‍ മുഹമ്മദ് ആണ്. ദൃശ്യം2, മരക്കാര്‍: അറബിക്കടലിന്റെ സിംഹം തുടങ്ങിയവയാണ് പ്രേക്ഷകർ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം. ലോക്ക് ഡൗണിന് ശേഷം പൂർത്തിയായ മോഹൻലാൽ ചിത്രം ഒ.ടി.ടി റിലീസായിട്ടാണ് എത്തുന്നത്. പ്രിയദർശൻ ചിത്രമായ മരയ്ക്കാർ തിയേറ്റർ റിലീസായി മാർച്ചിൽ എത്തും.

Read more about: mohanlal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X