ബെന്‍സ് കാറിൽ കൂളിംഗ് ഗ്ലാസ് വെച്ച് മോഹൻലാൽ, ആറാട്ട് ഗോപൻ യാത്ര തുടങ്ങി

മോഹൻലാൽ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട്. ബി ഉണ്ണികൃഷ്ണൻ-മോഹൻലാൽ കൂട്ട്കെട്ടിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത്. മോഹൻലാലിന്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തു വന്നിരിക്കുന്നത്. 2255 നമ്പറുള്ള കറുത്ത വിന്റേജ് ബെന്‍സ് കാറില്‍ വന്നിറങ്ങുന്ന മോഹന്‍ലാലിന്റെ ചിത്രമാണ് ഫസ്റ്റ്ലുക്കിൽ. ചിത്രത്തിലെ നടന്റെ ലുക്ക് പുറത്തു വിട്ടിട്ടില്ല.

mohanlal

'വില്ലന്‍' എന്ന സിനിമയ്ക്ക് ശേഷം ബി ഉണ്ണികൃഷ്ണനും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രമാണിത്. കോമഡിക്കും ആക്ഷനും പ്രധാന്യം നൽകി കൊണ്ട് ഒരുക്കുന്ന ഒരു മസാല ചിത്രമാണിത്. നെയ്യാറ്റിന്‍കരയില്‍ നിന്ന് പാലക്കാട്ടെ ഒരു ഗ്രാമത്തിലേക്ക് പ്രത്യേക ലക്ഷ്യത്തോടെ ഗോപന്‍ എത്തുന്നതും പിന്നീട് നടക്കുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ചിത്രത്തിന്റെ മറ്റൊരു ഹൈലൈറ്റ് നെയ്യാറ്റിൻകര ഗോപന്റെ കാറാണ്. ഈ കാറിന്റെ സാന്നിധ്യവും ഫസ്റ്റ്ലുക്ക് പോസ്റ്ററിലുണ്ട്. മോഹൻലാലിന്റെ വിജയ ചിത്രമായ രാജാവിന്‍റെ മകനി'ലൂടെ ഹിറ്റ് ആയ ഫോണ്‍ നമ്പറാണ് കാറിനും നല്‍കിയിരിക്കുന്നത്.

പുലിമുരുകന്‍ ചിത്രത്തിന് ശേഷം മോഹന്‍ലാലിനുവേണ്ടി ഉദയകൃഷ്ണ തിരക്കഥ ഒരുക്കുന്ന ചിത്രമാണിത്. ശ്രദ്ധ ശ്രീനാഥ് ആണ് നായിക. 18കോടിയുടെ ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. നെടുമുടി വേണു, സിദ്ദീഖ്, സായ് കുമാർ, വിജയ രാഘവൻ, ജോണി ആന്‍റണി, ഇന്ദ്രൻസ്, രാഘവൻ, നന്ദു, ബിജു പപ്പന്‍, ഷീല, സ്വാസിക, മാളവിക, രചന നാരായണൻ കുട്ടി എന്നിവരും ശ്രദ്ധേയ വേഷങ്ങളിലെത്തുന്നുണ്ട്. സംവിധായകൻ ബി.ഉണ്ണികൃഷ്ണൻ നേരത്തെ തന്നെ ചിത്രത്തിനെ കുറിച്ച് വ്യക്തമാക്കിയിരുന്നു. 60 ദിവസത്തെ ചിത്രീകരണമാണ് ആലോചിക്കുന്നതെന്നും അറിയിച്ചിരുന്നു.

മാടമ്പി, ഗ്രാന്‍ഡ് മാസ്റ്റർ, മിസ്റ്റർ ഫ്രോഡ്, വില്ലൻ എന്നീ ചിത്രങ്ങൾക്ക് ശേഷം മോഹൻലാൽ-ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിക്കുന്ന ചിത്രമാണിത്. രാഹുല്‍ രാജ് സംഗീതം ഒരുക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വ്വഹിക്കുന്നത് സമീര്‍ മുഹമ്മദ് ആണ്. സിനിമയുടെ ചിത്രീകരണം പലക്കാട് പുരോഗമിക്കുകയാണ്. അതേസമയം, മരക്കാര്‍: അറബിക്കടലിന്റെ സിംഹം, ദൃശ്യം 2, റാം എന്നീ ചിത്രങ്ങളുടെ റിലീസിനായാണ് മോഹന്‍ലാല്‍ ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്നത്. ചിത്രീകരണം പൂര്‍ത്തിയാക്കിയ ദൃശ്യം 2വിന്റെ എഡിറ്റിംഗ് പുരോഗമിക്കുകയാണ്.

മോഹൻലാൽ ഇൻസ്റ്റഗ്രാം പോസ്റ്റ്

Read more about: mohanlal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X