For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ലക്ഷ്മി പ്രിയ ഇതുവരെ അങ്ങനെയൊന്നും ചെയ്തിട്ടില്ല! വിമർശിച്ചവർക്ക് മറുപടിയുമായി നടി..

  |

  മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന നടിയാണ് ലക്ഷ്മി പ്രിയ. അഭിനേത്രി എന്നതിൽ ഉപരി നല്ലൊരു എഴുത്തുകാരി കൂടിയാണ്. സോഷ്യൽ മീഡിയയിൽ സജീവമായ താരം. തന്റെ അഭിപ്രായം പങ്കുവെയ്ക്കാറുണ്ട്. ചിലതൊക്കെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകാറുണ്ട്. ദിവസങ്ങൾക്ക് മുൻപ് സോഷ്യൽ മീഡിയയിൽ ലക്ഷ്മി കുറിച്ച കമന്റ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

  Lakshmi priya trolls women activists | Oneindia Malayalam

  ബലിക്കല്ലിൽ നിന്ന് കൊണ്ട് മാറാല അടിക്കുന്ന ക്ഷേത്ര ജീവനക്കാരന്റെ ചിത്രത്തിന് രൂക്ഷ വിമർശനവുമായിട്ടായിരുന്ന ലക്ഷ്മി രംഗത്തെത്തിയത്. . "ബലിക്കല്ലിൽ അറിയാതെ ചവിട്ടിയാൽ പോലും തൊട്ട് തൊഴാനായി വീണ്ടും ഒന്നു കൂടി തൊടരുത് എന്നല്ലേ പ്രമാണം. ഈ നാറി ഇനി അധിക ദിവസമില്ല. ഇവന്റെ സമയം അടുത്തു അവൻ അത് ഇരന്നു വാങ്ങി", എന്നായിരുന്നു ലക്ഷ്മിയുടെ കമന്റ്. ഇത് വലിയ ചർച്ച വിഷയമായിരുന്നു. താരത്തിന്റെ കമന്റ് വൈറലായതിന് പിന്നാലെ താരത്തെ പിന്തുണച്ചും വിമർശിച്ചും നിരവധി പേർ രംഗത്തെത്തുകയായിരുന്നു. ഇപ്പോഴിത തന്നെ വിമർശിച്ചവർക്ക് മറുപടിയുമായി ലക്ഷ്മി രംഗത്തെത്തിയിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ പോസ്റ്റിലൂടെ ആരുടേയും പേരെടുത്തു പറയാതെയായിരുന്നു താരത്തിന്റെ മറുപടി.

  ലക്ഷ്മി പ്രിയയെ കൂവി വെളുപ്പിച്ച് ആരാധകർ എന്ന തലക്കെട്ടോടെ ഒരു ഓൺലൈൻ ന്യൂസ് കണ്ടു. ലക്ഷ്മി പ്രിയയെ കൂവി വെളുപ്പിയ്ക്കാൻ ലക്ഷ്മി പ്രിയ ഇന്ന് വരെ ചാൻസ് ചോദിച്ചു ആളുകളെ വിളിക്കുകയോ കിടപ്പറ വാതിൽ തുറന്നു കൊടുക്കുകയോ ചുംബന സമരത്തിൽ പങ്കെടുക്കുകയോ 85000/ ക യ്ക്ക് ശരീരം വിൽപ്പനയ്ക്കു വയ്ക്കുകയോ അല്പ്പ വസ്ത്ര ധാരി ആയി ഫോട്ടോ പോസ്റ്റ്‌ ചെയ്യുകയോ മുല ഊട്ടുന്ന ഫോട്ടോ എടുക്കുകയോ ഗർഭാവസ്ഥയിൽ ഉള്ള നഗ്ന ദൃശ്യം പ്രചരിപ്പിക്കുകയോ എടുക്കുകയോ കവിത മോഷ്ട്ടിക്കുകയോ, മറ്റുള്ളവരെ അവഹേളിക്കുകയോ ശബരിമലയിൽ ഇരുളിന്റെ മറ പറ്റി കയറുകയോ ചെയ്തിട്ടില്ല.

  മക്കളെക്കൊണ്ട് ശരീരത്തിൽ ചിത്രം വരപ്പിക്കുകയോ തുണി ഉടുക്കാതെ മത്തി വറുക്കുകയോ കക്ഷത്തെ രോമം കാണിച്ചു ഫോട്ടോ എടുക്കുകയോ ആർത്തവ ലഹള നടത്തുകയോ സ്വയം ഭോഗ യന്ത്രങ്ങൾ പ്രചരിപ്പിക്കുകയോ സ്വയംഭോഗത്തെക്കുറിച്ച് പോസ്റ്റ്‌ എഴുതുകയോ സ്വർണ്ണക്കടത്തു നടത്തുകയോ ആളുകളെ കൊലപ്പെടുത്തുകയോ തീവ്രവാദ പ്രവർത്തനങ്ങൾ മറ്റു രാജ്യ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുകയോ ചെയ്തിട്ടില്ല.

  പകരം എന്റെ നിലപാടുകളിൽ ഉറച്ചു നിൽക്കുകയാണ് ചെയ്തിട്ടുള്ളത്. എന്നാൽ കഴിയുന്ന വിധം സാമൂഹിക സേവനം ചെയ്യാറുണ്ട്.ഒരു മതത്തിന്റെയും ആചാരങ്ങളിലോ വിശ്വാസങ്ങളിലോ കൈ കടത്താറില്ല. എന്റെ വിശ്വാസം ഹനിക്കാൻ അനുവദിക്കുകയുമില്ല. നിങ്ങൾക്ക് നിങ്ങളുടെ വിശ്വാസം എത്ര മഹത്തരം ആണോ അത്‌ പോലെ തന്നെ ആണ് എനിക്കും. ഈ രാജ്യത്തിന്റെ നിയമം അനുസരിച്ചു ജീവിക്കുന്ന, ടാക്സ് അടയ്ക്കുന്ന ആൾ. ഇന്ത്യൻ ഭരണ ഘടന ഉറപ്പു വരുത്തുന്ന അഭിപ്രായ സ്വാതന്ത്ര്യം ഉണ്ട് എന്ന് വിശ്വസിച്ചു ജീവിക്കുന്ന ആൾ. അഭിമാനം അടിയറവു വയ്ക്കാത്ത ആൾ. ഈ രാജ്യത്തിന്റെ അഖണ്ഡത കാത്തു സൂക്ഷിക്കുന്ന കോടിക്കണക്കിനു ഭാരതീയരിൽ ഒരാൾ. നിർത്തട്ടെ, എന്ന് ലക്ഷ്മി പ്രിയ ഒപ്പ്- ഫേസ്ബുക്ക് പേജിൽ കുറിച്ചു

  ലക്ഷ്മി പ്രിയയുടെ പോസ്റ്റിന് മികച്ച പ്രേക്ഷകാഭിപ്രായമാണ് ലഭിക്കുന്നത്. താരത്തെ പിന്തുണക്കുന് കമന്റുകാണ് അധികവും വന്നിരിക്കുന്നത്. ഉറച്ച നിലപാടെന്നും ആരേയും വിട്ട് പോകാതെ കൃത്യമായ മറുപടിയാണ് നൽകിയിരിക്കുന്നതെന്നും ആരാധകർ പറയുന്നുണ്ട്. ലക്ഷ്മി പ്രിയയുടെ കമന്റിൽ രൂക്ഷ വിമർശനം ഉന്നയിച്ച് നിരവധി പേർ എത്തിയിരുന്നു. പലരും താരത്തിന്റെ പേര് എടുത്ത് പറഞ്ഞു കൊണ്ടായിരുന്നു എതിർപ്പ് ഉന്നയിച്ചത്. ഇത് വാർത്തകളിൽ ഇടം പിടിക്കുകയും ചെയ്തിരുന്നു.

  Read more about: lakshmi priya
  English summary
  Mohanlal Movie Actress Lakshmi Priya Responded To Social Media Comments
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X